മലയാളികളുടെ ഇഷ്ടനടിമാരിലൊരാളാണ് ലിയോണ ലിഷോയ്. ചെറുതും വലുതുമായ നിരവധി വേഷങ്ങളിലൂടെ മലയാളികളുടെ ഹൃദയത്തില്‍ കൂടുകൂട്ടാന്‍ താരത്തിനായി. ഇപ്പോഴിതാ ഹോര്‍മോണ്‍ ഗുളിക കഴിച്ചുകൊണ്ടിരുന്നപ്പോള്‍ താന്‍ നേരിട്ട പ്രശ്നങ്ങളെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് ലിയോണ. തനിക്ക് ഗുളിക കഴിച്ചുകൊണ്ടിരുന്നപ്പോള്‍ ഒത്തിരി പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും കൂട്ടുകാരും ഫാമിലുമാണ് തനിക്കൊപ്പം ഉണ്ടായിരുന്നതെന്നും ലിയോണ പറയുന്നു. തനിക്ക് വെറുതേയിരിക്കുമ്പോള്‍ ഒരു കാരണവുമില്ലാതെ കരച്ചില് വരുമായിരുന്നു. എന്നാല്‍ കരയുന്നതിന്റെ കാരണം കണ്ടെത്താന്‍ തനിക്ക് കഴിഞ്ഞില്ലെന്നും തന്റെ അവസ്ഥ കണ്ടിട്ട് മാതാപിതാക്കള്‍ വേദനിച്ചിരുന്നുവെന്നും താരം പറയുന്നു. തന്റെ അവസ്ഥ കണ്ടിട്ട് എന്താണ് ചെയ്യേണ്ടതെന്ന് പോലും അമ്മയ്ക്ക് അറിയാതെയായി. തന്റെ കൂടെ വന്നിരിക്കുമായിരുന്നുവെന്നും താന്‍ കരയുമ്പോള്‍ അമ്മയും ഒരു വശത്ത് പോയിരുന്ന് കരയുമായിരുന്നുവെന്നും ലിയോണ പറയുന്നു. ഭക്ഷണം കഴിക്കുമ്പോള്‍ മാത്രമായിരുന്നു സമാധാനം കിട്ടിയിരുന്നത്. പക്ഷേ കുറച്ച് കഴിഞ്ഞപ്പോള്‍ തന്റെ മാതാപിതാക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും തന്നെ സഹായിക്കാന്‍ പറ്റാതായി എന്നും പിന്നീട് താന്‍ മുറിയില്‍…
Read MoreTag: leona leshoy
പണി ഇല്ലാതിരുന്നപ്പോള്‍ അച്ഛനെന്നെ നോക്കി ! അച്ഛന് പണി ഇല്ലാത്തപ്പോള്‍ താന്‍ അച്ഛനെ നോക്കുന്നുവെന്ന് ലിയോണ ലിഷോയ്…
മലയാള സിനിമയില്‍ ശ്രദ്ധേയയായ നടിയാണ് ലിയോണ ലിഷോയ്. പമുഖ സിനിമാ സീരിയല്‍ താരം ലിഷോയിയുടെ മകളാണ് ലിയോണ. ഇപ്പോള്‍ മലയാള സിനിമയിലെ സ്ഥിരം സാന്നിധ്യമായ നടി കൂടിയാണ് ലിയോണ ലിഷോയ്. ചെറുതും വലുതുമായ നിരവധി മികച്ച കഥാപാത്രങ്ങളെ ആണ് താരം ആരാധകര്‍ക്കായി സമ്മാനിച്ചിട്ടുള്ളത്. റെജി നായര്‍ സംവിധാനം ചെയ്ത് 2012ല്‍ പുറത്തിറങ്ങിയ കലികാലം എന്ന ചിത്രത്തിലൂടെയാണ് ലിയോണ മലയാള സിനിമയിലേക്ക് കടന്നുവന്നത്. പരസ്യങ്ങളില്‍ മോഡലായാണ് ലിയോണ ലിഷോയ് തന്റെ കരിയര്‍ ആരംഭിച്ചത്. കലികാലത്തിന് ശേഷം അഭിനയിച്ച മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ജവാന് ഓഫ് വെള്ളിമല എന്ന ചിത്രത്തിലെ കഥാപാത്രം നടിക്ക് ഏറെ പ്രേക്ഷക ശ്രദ്ധ നേടികൊടുത്തിരുന്നു. ആസിഫ് അലി ആയിരുന്നു ഈ ചിത്രത്തില്‍ ലിയോണയുടെ ജോഡിയായി എത്തിയത്. മിഥുന് മാനുവല്‍ തോമസ് രചനയും സംവിധാനവും നിര്‍വഹിച്ച ആന്മരിയ കലിപ്പിലാണ് എന്ന ചിത്രത്തിലെ സാറ അര്‍ജുന്റെ അമ്മയുടെ വേഷത്തില്‍ എത്തി…
Read Moreഓരോ നിമിഷവും ആസ്വദിക്കുന്ന ആളാണ് അദ്ദേഹം ! മോഹന്‍ലാലിനെക്കുറിച്ച് ലിയോണ ലിഷോയിയും ശാന്തി പ്രിയയും പറയുന്നതിങ്ങനെ…
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹന്‍ലാല്‍. സഹപ്രവര്‍ത്തകരോടും ആരാധകരോടുമെല്ലാം വളരെ നല്ല ബന്ധം കാത്തുസൂക്ഷിക്കാനും താരം ശ്രദ്ധ പുലര്‍ത്താറുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ ഈ താരരാജാവ് തന്റെ ആരാധകര്‍ക്കായി ജീവിതത്തിലെ ചെറിയ വിശേഷങ്ങള്‍ പോലും പങ്കുവെയ്ക്കാറുണ്ട്. ലോക്ക് ഡൗണ്‍ കാലത്ത് എല്ലാം തന്റെ സഹപ്രവര്‍ത്തകരുടെ ക്ഷേമം അന്വേഷിച്ച് താരം രംഗത്ത് എത്തിയിരുന്നു. വീഡിയോ കോളിലൂടേയു ഫോണിലൂടെയുമാണ് താരം തന്റെ സഹപ്രവര്‍ത്തകരെ ബന്ധപ്പെട്ടത്. കൂടാതെ കേരളത്തിലെ ജനങ്ങള്‍ക്ക് ഒരു കൈ സഹായവുമായി എത്തുകയും ചെയ്തിരുന്നു. മോഹന്‍ ലാലിനെപ്പോലെ തന്നെ അദ്ദേഹത്തിന്റെ കുടുംബവും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാണ്. എത്ര തിരക്കുണ്ടെങ്കിലും കുടുംബത്തോടൊപ്പം ചിലവഴിക്കാന്‍ ലാല്‍ സമയം കണ്ടെത്താറുണ്ട്. ഭാര്യ സുചിത്രയ്ക്കൊപ്പമുള്ള യാത്ര ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. നടന് തന്നെയാണ് ഈ ചിത്രങ്ങള്‍ പങ്കുവെയ്ക്കുന്നത്. കൂടാതെ പാചക വീഡിയോയുമായും ഇടയ്ക്ക് മോഹന്‍ലാല്‍ എത്താറുണ്ട്. ജീവിതത്തിലെ ഓരോ നിമിഷവും ആഘോഷിക്കുന്ന വ്യക്തിയാണ്…
Read More