പൂച്ചകളെ ഇഷ്ടമല്ലാത്ത മനുഷ്യര്‍ കുറവാണെന്നു തന്നെ പറയാം.മനുഷ്യനോട് പെട്ടെന്ന് ഇണങ്ങുന്ന ജീവിയാണ് പൂച്ച. എന്നാല്‍ ഇത്തരത്തില്‍ പൂച്ചകളെ സ്നേഹിക്കാന്‍ പോയി പണി കിട്ടിയ കഥയാണ് ഒരു കുടുംബത്തിന് പറയാനുള്ളത്. ഇവര്‍ പൂച്ചയാണെന്ന് കരുതി കാട്ടില്‍ നിന്ന് എടുത്തുകൊണ്ട് വന്നത് പുള്ളിപ്പുലിയുടെ കുഞ്ഞുങ്ങളെയാണ്. ഹരിയാനയിലാണ് രസകരമായ ഈ സംഭവം. ഒരു കര്‍ഷകനും കുടുംബവുമാണ് കാട്ടില്‍ നിന്നും പൂച്ചക്കുട്ടികളാണ് എന്ന് തെറ്റിദ്ധരിച്ച് പുള്ളിപ്പുലിയുടെ കുട്ടികളെ എടുത്ത് വീട്ടിലേക്ക് കൊണ്ടു വന്നത്. ഒടുവില്‍, ഹരിയാന വനം വകുപ്പ് ഈ രണ്ട് പുള്ളിപ്പുലിയുടെ കുട്ടികളെയും സുരക്ഷിതമായി അമ്മ പുള്ളിപ്പുലിയുടെ അടുത്തെത്തിച്ചു. ഹരിയാനയിലെ നൂഹ് ജില്ലയിലെ കോട്ല ഗ്രാമത്തില്‍ നിന്നുള്ള ഒരു കര്‍ഷക കുടുംബമാണ് വ്യാഴാഴ്ച വൈകുന്നേരം തങ്ങളുടെ കന്നുകാലികളെ മേയ്ക്കാന്‍ അടുത്തുള്ള വനത്തില്‍ പോയപ്പോള്‍ സാമാന്യം വലിയ രണ്ട് വലിയ ‘പൂച്ചക്കുട്ടികളെ’ കാണുന്നത്. അവയുമായി കുടുംബം തങ്ങളുടെ ഗ്രാമത്തിലെ വീട്ടില്‍ തിരികെ എത്തി.…
Read MoreTag: leopard
ഒടുവില്‍ കടിച്ചതുമില്ല പിടിച്ചതുമില്ല ! അബദ്ധം കാണിച്ച് ഇളിഭ്യനായി പുലി; വീഡിയോ വൈറല്‍
ഉത്തരത്തിലിരുന്നത് കിട്ടിയതുമില്ല കക്ഷത്തിലിരുന്നത് പോവുകയും ചെയ്തു എന്ന പഴഞ്ചൊല്ലിനെ അന്വര്‍ഥമാക്കുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. ഒരു പുലിക്ക് സംഭവിച്ച അമളിയാണ് വീഡിയോയുടെ ഉള്ളടക്കം. സുശാന്ത നന്ദ ഐഎഫ്എസ് ആണ് വീഡിയോ പങ്കുവെച്ചത്. വിശന്നു വലഞ്ഞു നില്‍ക്കുമ്പോഴാണ് പുലിയ്ക്ക് കാട്ടുപന്നിയുടെ കുഞ്ഞിനെ മുമ്പില്‍ കിട്ടുന്നത്. ഒന്നും നോക്കാതെ കടിച്ചെടുത്തു. ആ സമയത്താണ് അമ്മപ്പന്നിയുടെ രംഗപ്രവേശം. ‘എങ്കില്‍ ചെറുതിനെ വിട്ടിട്ട് വലുതിനെ പിടിക്കാം’ എന്ന കണക്കുകൂട്ടലില്‍ കാട്ടുപന്നിയുടെ കുഞ്ഞിനെ വിട്ടിട്ട് പുലി അമ്മപ്പന്നിയുടെ പിന്നാലെ പാഞ്ഞു. എന്നാല്‍ അമ്മപ്പന്നി ജീവനും കൊണ്ടോടിയതോടെ പുലി ഇളിഭ്യനായി. തിരിഞ്ഞു നോക്കിയപ്പോള്‍ പന്നിക്കുഞ്ഞിനെയും കാണാനില്ല. കാട്ടിലൂടെ കടന്നുപോകുന്ന റോഡിലാണ് സംഭവം. സംഭവത്തിന്റെ വീഡിയോ ഇതിനോടകം വൈറലായിട്ടുണ്ട്.
Read Moreഓടടാ ! പാതിരാത്രിയില്‍ വീട്ടില്‍ വന്ന് തന്നെ കയറിപ്പിടിച്ച പുലിയെ വിരട്ടിയോടിച്ച് നായ; വീഡിയോ വൈറല്‍
പുലിയുടെ ഇഷ്ടഭക്ഷണമാണ് നായ. നാട്ടിലിറങ്ങി വളര്‍ത്തു നായയെ പിടിച്ച പുലികളുടെ കഥകള്‍ ധാരാളം പുറത്തു വന്നിട്ടുമുണ്ട്. എന്നാല്‍ മഹാരാഷ്ട്രയില്‍ പുലിയെ വിരട്ടിയോടിച്ച വളര്‍ത്തുനായയാണ് ഇപ്പോള്‍ താരമായിരിക്കുന്നത്. രാത്രിയില്‍ വീട്ടിന്റെ മുന്‍വശത്തേയ്ക്ക് വന്ന പുലിയെ കണ്ട് വളര്‍ത്തുനായ നിര്‍ത്താതെ കുരയ്ക്കാന്‍ തുടങ്ങി. ഇതോടെ വിരണ്ടുപോയ പുലി പിന്‍വാങ്ങുകയായിരുന്നു. മഹാരാഷ്ട്രയിലെ അഹമ്മദ്നഗറിലാണ് സംഭവം. പുലിയെ വളര്‍ത്തുനായ വിരട്ടിയോടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വീടിന്റെ മുന്‍വശത്തെ വാതില്‍ ലക്ഷ്യമാക്കി പുലി വരുന്നതും പുലിയെ കണ്ട് വളര്‍ത്തുനായ നിര്‍ത്താതെ കുരയ്ക്കുന്നതും നായയുടെ കുര കേട്ട് ഭയന്ന് പുലി കുറ്റിക്കാട്ടിലേക്ക് മറയുന്നതുമാണ് വീഡിയോയുടെ ഉള്ളടക്കം.
Read Moreകിണറ്റില്‍ വീണ പുലിയെ പുകച്ച് പുറത്തു ചാടിച്ച് വനംവകുപ്പ് ! വീഡിയോ വൈറല്‍
വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങുന്നതിന്റെ നിരവധി ഫോട്ടോകളും വീഡിയോകളുമാണ് ദിനംപ്രതി പുറത്തു വരുന്നത്. കൗതുകവും അതോടൊപ്പം ഭയവും ജനിപ്പിക്കുന്നതാണ് ഇവയില്‍ പലതും. ഇപ്പോള്‍ കിണറ്റില്‍ വീണ ഒരു പുലിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്. കര്‍ണാടകയില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. കിണറ്റില്‍ വീണ പുലിയെ രക്ഷിക്കാന്‍ ആദ്യം ഏണി വെച്ചുകൊടുത്തു. എന്നാല്‍ ഭയം കാരണം ഏണിയിലൂടെ പുലി മുകളിലേക്ക് കയറിയില്ല. ഇതോടെ, മറ്റൊരു ഉപായം പരീക്ഷിക്കാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തീരുമാനിച്ചു. നീണ്ട വടിയില്‍ ചൂട്ട് കത്തിച്ച് കിണറ്റിനുള്ളിനുള്ളിലേക്ക് കാണിച്ചു. പുലിക്ക് കിണറ്റിനുള്ളില്‍ നിന്ന് പുറത്തുവരാന്‍ ഒരു പഴുതിട്ട് മറ്റു ഭാഗങ്ങളിലാണ് കത്തിച്ച ചൂട്ട് കാണിച്ചത്. ഇതോടെ തീയില്ലാത്ത ഏണിയുടെ ഭാഗത്തുകൂടി കിണറിന്റെ മുകളിലേക്ക് കയറിവന്ന പുലി കാട്ടിലേക്ക് ഓടിമറയുന്നതും വീഡിയോയില്‍ കാണാം.
Read Moreപുള്ളിപ്പുലി മുമ്പില്‍ ചാടി ! സ്കൂട്ടര്‍ മറിഞ്ഞ് പരിക്കേറ്റ വിദ്യാര്ഥിനിയ്ക്കെതിരേ കേസെടുത്ത് വനംവകുപ്പ്…
പുള്ളിപ്പുലി സ്കൂട്ടറിനു നേരെ ചാടിയതിനെത്തുടര്‍ന്ന് നിയന്ത്രണം വിട്ട് സ്കൂട്ടര്‍ മറിഞ്ഞ് വിദ്യാര്‍ഥിനിയ്ക്ക് പരിക്കേറ്റു. നെറ്റിയിലും വലതുകൈക്കും ഇടതുകാലിനും പരിക്കേറ്റ 18കാരിയായ കമ്മാത്തിയിലെ സുശീലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതേസമയം, പെണ്‍കുട്ടിയുടെ പേരില്‍ വനംവകുപ്പ് കേസെടുക്കുകയും ചെയ്തു. ഗൂഡല്ലൂര്‍ ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിലെ ബി.ബി.എസ്. വിദ്യാര്‍ഥിയായ പെണ്‍കുട്ടി നവംബര്‍ 30-ന് രാത്രി എട്ടരയോടെ സ്കൂട്ടറില്‍ വീട്ടിലേക്കു മടങ്ങുന്നതിനിടെയാണ് അപകടം നടന്നത്. സുശീല നിലവില്‍ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. സംഭവത്തെത്തുടര്‍ന്ന് പുള്ളിപ്പുലിയെ നിരീക്ഷിക്കുന്നതിനായി കാമറകള്‍ വനംവകുപ്പ് സ്ഥാപിച്ചിരുന്നു. എന്നാല്‍, പുലിയെ കണ്ടെത്താന്‍ കഴിയാതായതോടെ, പെണ്‍കുട്ടി തെറ്റായ പ്രചാരണം നടത്തിയെന്നാരോപിച്ചാണ് അധികൃതര്‍ നടപടി സ്വീകരിച്ചത്. ഗൂഡല്ലൂര്‍ റേഞ്ചറാണ് പോലീസില്‍ പരാതി നല്‍കിയത്. എന്നാല്‍, ഈ ഭാഗത്ത് നാലുപേരെ പുലി ഓടിച്ചതായി നേരത്തേ പോലീസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. വനംവകുപ്പിന്റെ നിരുത്തരവാദ നടപടിക്കെതിരേ ജനപ്രതിനിധികളും ചില സംഘടനകളും ഗൂഡല്ലൂര്‍ ആര്.ഡി.ഒ.യ്ക്ക് പരാതി…
Read Moreപുലീ, നീ എവിടെ…? ആകാശത്തിലൂടെ പാറിനടന്ന് ഡ്രോണുകൾ; കൂടൊരുക്കി വനം വകുപ്പ്; ആടുകളെ ഭക്ഷിക്കാമെന്ന മോഹത്തിൽ കൂട്ടിൽക്കയറിയാലും ആടുകളെ കിട്ടില്ല; ആർക്കും അറിയാത്ത കാരണം ഇങ്ങനെ…
കലഞ്ഞൂർ: കലഞ്ഞൂരിലെ ജനവാസ മേഖലയിൽ പുലിയുടെ സാന്നിധ്യം വെളിപ്പെട്ടതോടെ ഇതിനെ കണ്ടെത്താനുള്ള തെരച്ചിൽ ഇന്നലെയും തുടർന്നു. ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധനയാണ് നടക്കുന്നത്. വകയാർ മേഖലയിലാണ് ഇന്നലെ പരിശോധന നടന്നത്. ചെന്നൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സെൻസ് ഇമേജ് പ്രൈവറ്റ് ലിമിറ്റഡ് കന്പനിയിൽ നിന്നെത്തിച്ച ആധുനിക ഉപകരണങ്ങളുടെ സഹായത്തോടെ ഞായറാഴ്ചയാണ് വ്യാപക പരിശോധന തുടങ്ങിയത്. ഞായറാഴ്ച ഉച്ചകഴിഞ്ഞ് ആരംഭിച്ച പരിശോധന രാത്രിയിലും തുടർന്നിരുന്നു. ഇതിനിടെ വകയാർ ഭാഗത്ത് പുലിയെ കണ്ടതായ സൂചനകളുടെ അടിസ്ഥാനത്തിലാണ് ഇന്നലെ അവിടെ പരിശോധന നടത്തിയത്. വകയാർ ചന്ത, സെന്റ് തോമസ് സ്കൂൾ പരിസരം എന്നിവിടങ്ങളിലാണ് പ്രധാനമായും പരിശോധന നടന്നത്. ടാപ്പിംഗ് നിലച്ച റബർത്തോട്ടങ്ങളിൽ കാട് വളർന്നിട്ടുള്ളതിനാൽ പുലിക്ക് ഒളിത്താവളമാകുമോയെന്ന ആശങ്കയുണ്ട്. ഇന്നലെ പ്രധാനമായും പരിശോധന നടന്ന കലഞ്ഞൂർ രാക്ഷസൻപാറ പരിസരങ്ങൾ കാടായി മാറിയിരിക്കുകയാണ്. ഏറെ പണിപ്പെട്ടാണ് പരിശോധക സംഘവും ജനപ്രതിനിധികളടക്കമുള്ളവരും രാക്ഷസൻപാറയുടെ മുകളിലേക്ക് എത്തിയത്. കല്യാൺ…
Read Moreയെവന് പുലിയാണ് കേട്ടോ…പക്ഷെ ! പുള്ളിപ്പുലിയെ വളഞ്ഞിട്ടാക്രമിച്ച് സിംഹക്കൂട്ടം; അത്യപൂര്‍വ ദൃശ്യം…
കാട് അടക്കിഭരിക്കുന്ന മൃഗങ്ങളാണ് സിംഹവും കടുവയും പുലികളും ഉള്‍പ്പെടെയുള്ള മാംസഭോജികള്‍. എന്നാല്‍ ഇവര്‍ പരസ്പരം ആക്രമിക്കുന്നത് അപൂര്‍വമാണ്. അത്തരത്തിലൊരു അപൂര്വദൃശ്യത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലായി മാറുന്നത്. ഒരു പുള്ളിപ്പുലിയെ വളഞ്ഞിട്ട് ആക്രമിക്കുന്ന സിംഹക്കൂട്ടത്തിന്റേതാണ് ദൃശ്യം. ദക്ഷിണാഫ്രിക്കയിലെ മാലമാല ഗെയിം റിസര്‍വില്‍ നിന്നുമാണ് വീഡിയോ പുറത്തു വന്നിരിക്കുന്നത്. പ്രായം ചെന്ന പുള്ളിപ്പുലിയെയാണ് സിംഹക്കൂട്ടം ആക്രമിച്ചു കൊന്നത്. തുടക്കത്തില്‍ ഒരു മരത്തിന് മുകളില്‍ ഇരിക്കുകയായിരുന്നു പുള്ളിപ്പുലി. അതിനെ രക്ഷപ്പെടാന്‍ അനുവദിക്കാതെ സിംഹങ്ങള്‍ തന്ത്രപൂര്‍വം ആക്രമിക്കുകയായിരുന്നു. 12 സിംഹങ്ങളാണ് കൂട്ടത്തിലുണ്ടായിരുന്നത്. വനത്തിന്റെ റേഞ്ചറായ മൈക്കിള്‍ ബോട്ടസ് ആണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. മരത്തിലിരുന്ന പുലിക്ക് തുടക്കത്തില്‍ സിംഹങ്ങളെ കണ്ടിട്ടും വലിയ ഭാവ വ്യത്യാസമൊന്നും ഉണ്ടായിരുന്നില്ല. അല്പസമയത്തിനുശേഷം മരത്തിനടുത്തു നിന്നു സിംഹങ്ങള്‍ അകലെയായി മാറി വിശ്രമിച്ചു. എന്നാല്‍ ഒരു പെണ്‍സിംഹം മാത്രം ഉറങ്ങാതെ പുള്ളിപുലിയെ തന്നെ നിരീക്ഷിക്കുകയായിരുന്നു എന്ന് മൈക്കിള്‍ വ്യക്തമാക്കി. സിംഹങ്ങള്‍ പോയെന്നു…
Read Moreസ്കൂളിലെ ശുചിമുറിയില്‍ ഒളിച്ച് പുള്ളിപ്പുലി ! ഒടുവില്‍ രക്ഷകരായത് വനംവകുപ്പ്; സംഭവമിങ്ങനെ…
സ്കൂളിലെ ശുചിമുറിയില്‍ ഒളിച്ചിരുന്ന പുള്ളിപ്പുലിയെ വനംവകുപ്പ് പിടികൂടി കാട്ടില്‍ വിട്ടു. ചൊവ്വാഴ്ച രാത്രി ഗോരെഗാവ് ഈസ്റ്റില്‍ ബിംബിസാര്‍ നഗര്‍ പ്രദേശത്തെ സ്കൂളിലാണ് പുള്ളിപ്പുലി കയറിയത്. സുരക്ഷാ ജീവനക്കാരനാണ് പുലിയെ ആദ്യം കണ്ടത്. സ്കൂള്‍ ശുചിമുറിയിലെ ചെറിയ ജനലിലൂടെ അകത്തു കടന്ന പുള്ളിപ്പുലി പുറത്തുകടക്കാനാകാതെ അതിനുള്ളില്‍ കുടുങ്ങുകയായിരുന്നു. തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെ സ്ഥലത്തേക്ക് വിളിച്ചുവരുത്തി. മൂന്നുമണിക്കൂര്‍ നീണ്ട പരിശ്രമത്തിനു ശേഷമാണ് പുള്ളിപ്പുലിയെ രക്ഷിക്കാനായത്. സ്കൂള്‍ വന്യമൃഗ സംരക്ഷണ കേന്ദ്രമായ സഞ്ജയ് ഗാന്ധി നാഷനല്‍ പാര്‍ക്ക് (എസ്ജിഎന്‍പി) സമീപത്തായതിനാല്‍ പ്രദേശത്ത് പുള്ളിപ്പുലി ശല്യമുണ്ട്. സ്കൂളിലെ ശുചിമുറിയില്‍ പുള്ളിപ്പുലി കയറിയ വിവരം ലഭിച്ചതിനെ തുടര്‍ന്ന് താനെയില്‍ നിന്നെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരും നാഷനല്‍ പാര്‍ക്കിലെ സംഘവും ചേര്‍ന്ന് പുലര്‍ച്ചെയോടെ പുലിയെ പിടികൂടുകയായിരുന്നു. രാവിലെ സ്കൂളില്‍ എത്തിയ കുട്ടികളെ സ്വാഗതം ചെയ്തത് പുള്ളിപ്പുലിയെക്കുറിച്ചുള്ള കഥകളാണ്. പുള്ളിപ്പുലിയെ കാണാന്‍ കഴിയാത്തതിന്റെ നിരാശയായിരുന്നു ചിലര്‍ക്കെങ്കിലും ശുചിമുറിയില്‍ ഒളിച്ച…
Read Moreകോഴിയെ തിന്നാൻ വന്ന പുലി കുടുങ്ങി ! കഴിഞ്ഞ ദിവസം ഇതേ വീട്ടിലെത്തി കോഴിയെ പിടിച്ചിരുന്നു…
പാലക്കാട്: ധോണിയിൽ ജനവാസ മേഖലയിലിറങ്ങി ഭീതി പടർത്തിയ പുലി കുടുങ്ങി.വനം വകുപ്പ് സ്ഥാപിച്ച കുട്ടിലാണ് പുലി കുടുങ്ങിയത്. വെട്ടം തടത്തിൽ ടി ജി മാണിയുടെ വീട്ടിൽ സ്ഥാപിച്ച കൂട്ടിൽ ആണ് പുലർച്ചയോടെ പുലി കുടുങ്ങിയത്. കഴിഞ്ഞ ദിവസം ഇതേ വീട്ടിലെത്തി പുലി കോഴിയെ പിടിച്ചിരുന്നു. തുടർന്നാണ് പുലിയുടെ സാന്നിധ്യം ഈ പരിസരത്ത് തന്നെ ഉണ്ടെന്ന് മനസിലാക്കി വനംവകുപ്പ് കൂട് സ്ഥാപിച്ചത്.പുലി കുടുങ്ങിയതോടെ വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. പുലിക്കൂട് വനപാലകർ സ്ഥലത്തു നിന്ന് മാറ്റി. പുലിക്കൂട് നീക്കുന്നതിനിടെ ഒരാൾക്ക് പരിക്കേറ്റു. പുതുപ്പെരിയാരം വാർഡ് മെന്പർ ഉണ്ണികൃഷ്ണനെ പുലി മാന്തി. ഇയാളെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.പരിക്ക് സാരമുള്ളതല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കൂട്ടിലായ പുലിയെ ധോണിയിലെ ഫോറസ്റ്റ് ഓഫീസിലേക്ക് മാറ്റിയിട്ടുണ്ട്. ഡോക്ടർമാർ വിശദ പരിശോധന നടത്തിയശേഷം പുലിയെ വനത്തിലേക്ക് വിട്ടേക്കും.പറന്പിക്കുളത്തെ വനത്തിൽ വിടാനാണ് അധികൃതർ ആലോചിക്കുന്നത്.
Read Moreഅമ്മയ്ക്കൊപ്പം നടന്നു നീങ്ങിയ സിംഹക്കുട്ടിയെ തട്ടിയെടുത്ത് പുള്ളിപ്പുലി ! മരത്തിനു മുകളില്‍ കൊണ്ടുപോയി ഭക്ഷണമാക്കി; വേദനിപ്പിക്കുന്ന വീഡിയോ…
കാട്ടിലൂടെയുള്ള സഫാരികള്‍ ഒട്ടുമിക്കവര്‍ക്കും ഇഷ്ടമാണ്. ആ അവസരങ്ങളില്‍ അപ്രതീക്ഷിതമായി വന്നു ഭവിക്കുന്ന കാഴ്ചകള്‍ പലരും കാമറയില്‍ പകര്‍ത്താറുമുണ്ട്. എന്നാല്‍ പലപ്പോഴും ഈ കാഴ്ചകള്‍ സമ്മാനിക്കുന്നത് സന്തോഷം മാത്രമായിരിക്കില്ല ദുഃഖങ്ങള്‍ കൂടായിയായിരിക്കും. ഇരപിടിയന്മാരായ മൃഗങ്ങളുടെ വേട്ട കണ്ടുനില്‍ക്കുന്നവരെ പലപ്പോഴും വേദനിപ്പിക്കാറുണ്ട്. അത്തരമൊരു വേട്ടയുടെ ദൃശ്യമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. ടാന്‍സാനിയയിലെ റുവാഹ ദേശീയപാര്‍ക്കിലാണ് സംഭവം നടന്നത്. ഇവിടെയെത്തിയ സഞ്ചാരികളെ കാത്തിരുന്നത് നൊമ്പരപ്പെടുത്തുന്ന ഒരു കാഴ്ചയാണ്. കാനഡ സ്വദേശിയായ സ്കോട്ട് ഹൈമനാണ് ദൃശ്യം പകര്‍ത്തിയത്. സഫാരിക്കിടയില്‍ അവിചാരിതമായാണ് സ്കോട്ട് ഹൈമന്റെ വാഹനത്തിനുമുന്നിലേക്ക് ഒരു വലിയ പുള്ളിപ്പുലിയെത്തിയത്. ഇതോടെ ഹൈമനും സംഘവും പുള്ളിപ്പുലിയെ പിന്തുടരാന് തുടങ്ങി. ഒരു മണിക്കൂറോളം പുള്ളിപ്പുലിയെ പിന്തുടര്‍ന്ന സംഘം അത് പെട്ടെന്നു നിന്നപ്പോള്‍ ശ്രദ്ധിച്ചു. തൊട്ടടുത്തുള്ള കുറ്റിക്കാട്ടിലേക്ക് കയറിയ പുള്ളിപ്പുലി മടങ്ങിവന്നത് അതിന്റെ വായില്‍ ഒരു സിംഹക്കുട്ടിയുമായിട്ടായിരുന്നു. സിംഹക്കുട്ടിയെ കടിച്ചെടുത്ത് സമീപത്തെ മരത്തിലേക്ക് കയറിയ പുള്ളിപ്പുലി അതിന്റെ…
Read More