പാകിസ്ഥാന് അതിര്‍ത്തി കടന്ന് 2016ല്‍ ഇന്ത്യന്‍ സേന നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്കില്‍ നായകളില്‍ നിന്നു രക്ഷനേടാനായി പുലിമൂത്രം ഉപയോഗിച്ചതായി വെളിപ്പെടുത്തല്‍. സര്‍ജിക്കല്‍ സ്ട്രൈക്കിന് നേതൃത്വം നല്കിയ മുന്‍ കരസേന കമാന്‍ഡര്‍ രാജേന്ദ്ര നിമ്പോര്‍ക്കറാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അര്‍ധരാത്രി അതിര്‍ത്തി കടന്നുള്ള ആക്രമണപദ്ധതി തയ്യാറാക്കുമ്പോള്‍ ആ പ്രദേശത്തിന്റെ പ്രത്യേകതകളും കണക്കിലെടുത്തിരുന്നു. തെരുവ് നായ്ക്കള്‍ ധാരാളമുള്ള മേഖലയായിരുന്നു അത്. ആ സാഹചര്യത്തില്‍ ചെറിയ ആളനക്കം പോലും പ്രശ്നമാകും. പാകിസ്താന് സൈന്യത്തിന് നേരെ ആക്രമണം നടത്താനുള്ള സേനയുടെ ദൗത്യം പട്ടി കുരച്ചാലോ സേനയെ അവ പിന്തുടര്ന്നാലോ പാളിപോയേക്കാം എന്ന് അവസ്ഥയും സംജാതമായിരുന്നു. കയ്യില്‍ അത്യാധുനിക ആയുധം കരുതിയതുകൊണ്ട് ഇവിടെ പ്രയോജനമുണ്ടാകില്ല. മറിച്ച് പട്ടിയെ ആ ഭാഗത്തേക്ക് വരാതെ മാറ്റി നിര്‍ത്തണം. അതിനായിട്ടാണ് ജൈവ മാര്‍ഗം എന്ന നിലയില്‍ പുലിമൂത്രം കരുതിയത്. പുലിമൂത്രത്തിന്റെ ഗന്ധമടിച്ചാല്‍ പട്ടികള്‍ പേടിച്ച് അകന്ന് പോകും. നിമ്പോര്‍ക്കറുടെ സംഭാവനകള്‍…
Read More