സ്ത്രീകള്‍ക്ക് അശ്ലീല സന്ദേശങ്ങളും വീഡിയോകളും അയയ്ക്കുന്ന ഞരമ്പുരോഗികളായ നിരവധി പുരുഷന്മാര് ഈ സമൂഹത്തിലുണ്ട്. എന്നാല്‍ മാലിയില്‍ ജോലി ചെയ്യുന്ന ഒരു അധ്യാപികയ്ക്ക് ഉണ്ടായത് മറ്റൊരു അനുഭവമാണ്. ആശാ ദീപ എന്ന അധ്യാപികയ്ക്ക് ശല്യമായി മാറിയത് രണ്ട് സ്ത്രീകളാണ്. ഫേസ്ബുക്കിലൂടെ ഈ സ്ത്രീകള്‍ നിരന്തരം അശ്ലീല സന്ദേശങ്ങളും വീഡിയോകളും അയയ്ക്കുന്നുവെന്നാണാണ് അധ്യാപികയുടെ പരാതി. ഇപ്പോള്‍ തനിക്കുണ്ടായ ദുരനുഭവങ്ങള്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആശാ ദീപ പങ്കുവെച്ചിരിക്കുകയാണ്. ഇവര്‍ സ്ത്രീകള്‍ തന്നെയാണെന്നും ഇത് പുരുഷന്മാരുടെ ഫേക്ക് ഐഡികള്‍ അല്ലെന്നും ആശ തന്റെ പോസ്റ്റിലൂടെ വ്യക്തമാകുന്നു. ആണുങ്ങള് പോലും ഇങ്ങനെ തന്നോട് മോശമായ രീതിയില്‍ പെരുമാറിയിട്ടില്ലെന്നും ഈ സ്ത്രീകളുടെ സംഘത്തില്‍ പെട്ട ആരും ഇനി തന്നെ ശല്യം ചെയ്യരുതെന്നും ആശാ പറയുന്നു. യുവതിയുടെ ഫേസ്ബുക്ക് കുറിപ്പിങ്ങനെ; ‘ഇന്‍ബോക്സിലെ ലെസ്ബിയന്‍ ആക്രമണം അടുത്തയിടെ കുറേ സ്ത്രീകളുടെ ഫ്രണ്ട് Requests വന്നു. പ്രൊഫൈല്‍ നോക്കി genuine…
Read More