തിരുവനന്തപുരം ജില്ലാ മര്‍ക്കന്റെയില്‍ സഹകരണ സംഘത്തിലേക്ക് മൂന്നുപേരെ നിയമിക്കാനാവശ്യപ്പെട്ട് തയാറാക്കിയ കത്ത് തന്റേത് തന്നെയെന്ന് വ്യക്തമാക്കി സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്. കത്ത് എഴുതിയെങ്കിലും നിയമനം നല്‍കിയത് യോഗ്യതയുള്ളവര്‍ക്ക് തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു. നിയമപ്രകാരം തന്നെയാണ് നിയമം നടന്നതെന്നും വിവാദമാക്കേണ്ട സാഹചര്യമില്ലെന്നുമായിരുന്നു നാഗപ്പന്റെ പ്രതികരണം. സഹകരണ മേഖലയിലെ നിയമനങ്ങളിലും സിപിഎം ഇടപെടല്‍ വ്യക്തമാക്കുന്ന കത്ത് പുറത്തു വന്നിരുന്നു. ജൂനിയര്‍ ക്ലര്‍ക്ക് വിഭാഗത്തില്‍ രണ്ടും ഡ്രൈവറായി മറ്റൊരാളെയും നിയമിക്കാനാണ് കത്തില്‍ ആനാവൂരിന്റെ നിര്‍ദേശം. അറ്റന്‍ഡര്‍ വിഭാഗത്തില്‍ ഉടന്‍ നിയമനം വേണ്ടെന്നും കത്തില്‍ ആനാവൂര്‍ നാഗപ്പന് നിര്‍ദേശിക്കുന്നു. ജില്ല സെക്രട്ടറിയുടെ ലെറ്റര്‍ പാഡില്‍ തന്നെയാണ് നിയമന ശുപാര്‍ശ നല്‍കിയിരിക്കുന്നത്.
Read MoreTag: letter
ആലപ്പുഴയില്‍ നിന്നു കാണാതായ രാഹുലുമായി സാദൃശ്യമുള്ള യുവാവ് നെടുമ്പാശ്ശേരിയില്‍ ? മുംബൈയില്‍ നിന്നയച്ച കത്തില്‍ പറയുന്നത്…
കേരളത്തിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവും ദുരൂഹതയുണര്‍ത്തിയ ഒരു സംഭവമായിരുന്നു ആലപ്പുഴയില്‍ നിന്ന് പതിനേഴുവര്‍ഷം മുമ്പു കാണാതായ രാഹുലിന്റെ തിരോധാനം. എന്നാല്‍ ഇപ്പോള്‍ രാഹുലുമായി രൂപസാദൃശ്യമുള്ള യുവാവിനെ കണ്ടതായുള്ള വെളിപ്പെടുത്തലാണ് ചര്‍ച്ചയാവുന്നത്. ഇക്കാര്യമറിയിച്ചു യുവാവിന്റെ ചിത്രം സഹിതമുള്ള കത്ത് രാഹുലിന്റെ വീട്ടിലേക്ക് വന്നതോടെയാണ് രാഹുല്‍ വീണ്ടും ചര്‍ച്ചയാവുന്നത്. കത്തയച്ചിരിക്കുന്നത് മുംബെയില്‍നിന്നാണ്. യുവാവ് ഇപ്പോള്‍ നെടുമ്പാശേരിയില്‍ ഉണ്ടെന്നും ഒരു സ്ത്രീയുടെ പേരിലുള്ള കത്തില്‍ അവകാശപ്പെടുന്നു. കത്ത് രാഹുലിന്റെ മാതാവ് മിനി ആലപ്പുഴ ജില്ലാ പോലീസ് സൂപ്രണ്ടിന് കൈമാറി. രാഹുലിന്റെ തിരോധാനം സംബന്ധിച്ചു മുമ്പും വീട്ടില്‍ കത്തുകള്‍ വന്നിട്ടുണ്ട്. ഇവയെല്ലാം അന്വേഷണ സംഘങ്ങള്‍ക്ക് കൈമാറിയിരുന്നെങ്കിലും ഫലമൊന്നുമുണ്ടായിരുന്നില്ല. കേരളമാകെ വര്‍ഷങ്ങളോളം ചര്‍ച്ചചെയ്തതാണ് ആലപ്പുഴ ആശ്രമം വാര്‍ഡ് എ.ആര്. രാജുവിന്റെയും മിനിയുടെ മകന് രാഹുലിന്റെ തിരോധാനം. 2005 മേയ് 18-ന് ക്രിക്കറ്റ് കളിക്കിടെയാണ് ഏഴുവയസുകാരനായ രാഹുലിനെ കാണാതായത്.രാഹുലിന്റെ തിരോധാനത്തെക്കുറിച്ചുള്ള പോലീസ് അന്വേഷണം ഫലം കണ്ടില്ല.…
Read Moreകാമുകി എന്നും എന്നോട് സംസാരിക്കണേ ഭഗവാനേ… ദൈവത്തിന് വിചിത്രമായ കത്തെഴുതി ഭക്തന്‍…ഒടുവില്‍ സംഭവിച്ചത്…
എല്ലാ ദിവസവും കാമുകി തന്നോടു സംസാരിക്കാന്‍ വേണ്ട ഇടപെടലുകള്‍ നടത്തണമെന്നാവശ്യപ്പെട്ട് ദൈവത്തിനു കത്തെഴുതി ഭക്തന്‍. മധുര അവന്യപുരത്തെ കല്യാണ സുന്ദരേശ്വര ക്ഷേത്രത്തിലാണു വെങ്കിടേഷ് എന്ന ഭക്തന്റെ കത്തു ലഭിച്ചത്. എനിക്ക് ആവശ്യമായ വരുമാനം നേടിത്തരണം എന്ന് ഒരു ഭാഗത്ത് എഴുതിയ വെങ്കിടേഷ് പോസ്റ്റ് കാര്‍ഡിന്റെ മറുവശത്താണ് ഒരു യുവതിയുടെ വിശദാംശങ്ങള്‍ സഹിതം വിചിത്രമായ ആവശ്യം ഉന്നയിച്ചത്. ഇതോടെ വെങ്കിടേഷിനെ കണ്ടെത്തി ആഗ്രഹം സാധിപ്പിച്ചു കൊടുക്കാനുള്ള ശ്രമത്തിലാണു ക്ഷേത്രം അധികൃതരും യുവതിയുടെ ബന്ധുക്കളും. എല്ലാ ദിവസവും വെങ്കിടേഷ് തന്റെ വിലാസം പരാമര്‍ശിക്കാതെ ക്ഷേത്രത്തിലേക്ക് കത്തെഴുതിയിരുന്നു. എന്നാല്‍, ഇന്നലെയെത്തിയ കത്തിലെ ആവശ്യം വായിച്ചവരാണ് ഇതു സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്.
Read More‘എനിക്ക് ഒരു എസ്എംഎസ് എങ്കിലും അയക്കാമായിരുന്നില്ലേ’ എന്നു ചോദിച്ച് പൊട്ടിക്കരഞ്ഞത് ഞാനിന്നും ഓര്‍ക്കുന്നു ! അമൃതയ്ക്ക് ഒരു ആരാധിക എഴുതിയ കത്ത് വൈറലാകുന്നു…
മലയാളികള്‍ക്ക് സുപരിചിതയാണ് ഗായിക അമൃത സുരേഷ്. ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന പരിപാടിയിലൂടെയാണ് താരം ഗാനരംഗത്ത് എത്തുന്നത്. അമൃതയുടെ വിവാഹവും വിവാഹമോചനവുമെല്ലാം വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. അമൃതയും സഹോദരി അഭിരാമിയും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. അടുത്തിടെ സഹോദരി അഭിരാമിയ്ക്കൊപ്പം അമൃതംഗമയ എന്ന ബാന്‍ഡും യൂട്യൂബ് ചാനലുമൊക്കെയായി തിരക്കിലാണ് താരം. ഒരു രാജകുമാരിയെ പോലെ ഒരുങ്ങിയ താരത്തിന്റെ ഫോട്ടോഷൂട്ട് ശ്രദ്ധ നേടിയിരുന്നു. ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച ചിത്രത്തിന് താഴെ രസകരമായ കമന്റുകളുമായി നിരവധി പേരും എത്തി. എന്നാല്‍ സ്റ്റാര്‍ സിംഗറില്‍ കണ്ട അമൃതയെ ഓര്‍ത്ത് ഒരു ആരാധിക എഴുതിയ കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കുറിപ്പ് ഇങ്ങനെ…കുഞ്ഞേ 2007 ലെ സ്റ്റാര്‍ സിംഗറില്‍ ആണ് ആദ്യമായി ഞാന്‍ കാണുന്നത് ഓരോ എപ്പിസോഡും വിടാതെ കാണുമായിരുന്നു. ആ എനര്‍ജെറ്റിക്ക് ആയ ശബ്ദം കുറെ സ്വാധീനിച്ചിരുന്നു. ഇടയ്ക്ക് കുഞ്ഞു അഭിരാമി സ്റ്റേജില്‍…
Read Moreരാജ്യത്തിന് പുറത്ത് നിയമനം അനുവദിച്ചില്ലെങ്കില്‍ അഴിമതിക്കാര്‍ തന്റെ കഥ കഴിക്കുമെന്ന് ജേക്കബ് തോമസ്; പ്രധാനമന്ത്രിയ്ക്കയച്ച കത്തില്‍ പറയുന്നത്…
തിരുവനന്തപുരം: തന്റെ ജീവന് ഭീഷണി ഉള്ളതിനാല്‍ രാജ്യത്തിനു പുറത്ത് തനിക്ക് നിയമനം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഡിജിപി ജേക്കബ് തോമസ് അയച്ച കത്ത് പുറത്ത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 27നാണ് പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നൃപേന്ദ്ര മിശ്രയ്ക്ക് കത്ത് കൈമാറിയത്. സംസ്ഥാനത്തെ പ്രബലരായ രാഷ്ട്രീയനേതാക്കള്‍ക്കെതിരായി അന്വേഷണം നടത്തിയതിനാല്‍ ജീവന് ഭീഷണിയുണ്ടെന്നാണ് കത്തില്‍ പറയുന്നത്. വിജിലന്‍സ് ഡയറക്ടറായിരിക്കെയാണ് ജേക്കബ് തോമസ് പ്രധാനമന്ത്രിക്ക് കത്തയച്ചത്. വിജിലന്‍സ് മേധാവി എന്ന നിലയില്‍ ഉന്നതര്‍ പ്രതികളായ 22 കേസുകളാണ് അന്വേഷിക്കുന്നത്. അതിശക്തരായ അഴിമതിക്കാര്‍ തന്റെ ജീവന് ഭീഷണി ഉയര്‍ത്തുകയാണ്. ഈ സാഹചര്യത്തില്‍ ജീവന്‍ സംരക്ഷിക്കാന്‍ രാജ്യത്തിന് പുറത്ത് ജോലി നല്‍കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഒരു വര്‍ഷം മുമ്പ് അയച്ച കത്തില്‍ ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല എന്നതാണ് വാസ്തവം.
Read More