എന്തും സംഭവിക്കാം കരുതിയിരിക്കണം; 12000 ഓഫീസര്‍മാര്‍ക്ക് വ്യോമസേനാ മേധാവി കത്തയച്ചു;ഇത്തരം കത്ത് ചരിത്രത്തില്‍ ആദ്യത്തേത്; പാകിസ്ഥാനുമായി യുദ്ധത്തിനു തയ്യാറെടുക്കുന്നുവോ ?

ന്യൂഡല്‍ഹി: വ്യോമസേനാ ഓഫീസര്‍മാരോട് കരുതിയിരിക്കാന്‍ വ്യോമസേനാ മേധാവി.നിലവിലെ പ്രത്യേക സാഹചര്യത്തില്‍ സൈനിക നീക്കത്തിനു തയാറായിരിക്കണമെന്ന് പറഞ്ഞ് 12,000 ഓഫിസര്‍മാര്‍ക്കാണു വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ ബി.എസ്.ധനോവ പ്രത്യേകം കത്തയച്ചത്. ഇങ്ങനെ കത്തയയ്ക്കുന്നത് ആദ്യത്തേതും അപൂര്‍വവുമായ സംഭവമാണ്. വ്യോമസേന മേധാവിയായി ചുമതലയേറ്റു മൂന്നുമാസത്തിനു ശേഷം മാര്‍ച്ച് മുപ്പതിനാണു കത്തയച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോഴത്തെ പ്രത്യേക സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍, ചെറിയ നോട്ടീസ് കാലയളവിലും ഓപ്പറേഷനു സജ്ജമാകണം എന്നാണ് ഉള്ളടക്കം. ഫീല്‍ഡ് മാര്‍ഷല്‍ കെ.എം.കരിയപ്പ 1950 മേയ് ഒന്നിനും ജനറല്‍ കെ.സുന്ദര്‍ജി 1986 ഫെബ്രുവരി ഒന്നിനും ഓഫിസര്‍മാര്‍ക്കു സമാനമായ രീതിയില്‍ കത്തയച്ചിട്ടുണ്ട്. എന്നാല്‍ സേനാനീക്കത്തിനു തയാറായിരിക്കണം എന്നാവശ്യപ്പെട്ട് ഇത്രയധികം പേര്‍ക്കു സ്വകാര്യ കത്തയയ്ക്കുന്നത് ആദ്യമാണെന്നു വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. യുദ്ധവിമാനവ്യൂഹത്തിനുള്ള സന്ദേശമാണ് സേനാമേധാവി നല്‍കിയതെന്നും വിലയിരുത്തലുണ്ട്. വ്യോമസേനയ്ക്ക് മുമ്പു ചില മികവുകള്‍ നേടാനാവാതിരുന്ന കാര്യവും സാങ്കേതികവിദ്യ ആര്‍ജിക്കുന്നതില്‍ സേനാംഗങ്ങള്‍ മുന്നില്‍നില്‍ക്കേണ്ടതിന്റെ ആവശ്യകതയും കത്തില്‍…

Read More