ലോകം അതിവേഗം ബഹുദൂരം എന്ന നിലയിലാണ് ടെക്നോളജിയുടെ വളര്‍ച്ച. ടെക്നോളജിക്ക് അനുസൃതമായി മാറാന്‍ തയ്യാറായില്ലെങ്കില്‍ നമ്മള് തീര്‍ച്ചയായും പിന്തള്ളപ്പെടും. ഇന്റര്‍നെറ്റ് ഡേറ്റാ കൈമാറ്റത്തിലാണ് ഈ വേഗത കൂടുതല്‍ പ്രകടമാവുന്നത്. നിലവിലെ വൈഫൈയ്ക്ക്് വേഗത പോരായെന്ന് ഇനി പരിഭവപ്പെടേണ്ടി വരില്ല. വൈഫൈയുടെ സ്ഥാനത്ത് വരാന്‍ പോകുന്നത് അതിന്റെ നൂറിരട്ടി സ്പീഡുള്ള ലൈഫൈയാണ്. ഇതിന്റെ പരീക്ഷണ ഉപയോഗം ഇന്ത്യയിലും തുടങ്ങിക്കഴിഞ്ഞു. കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള ഇലക്ട്രോണിക്സ്, ഐടി മന്ത്രാലയാണ് പുതിയ ലൈഫൈ പരീക്ഷണം നടത്തിയത്. രാജ്യത്ത് അതിവേഗ ഡേറ്റാ കൈമാറ്റം സാധ്യമാക്കുക എന്ന ലക്ഷ്യമിട്ടാണ് ലൈഫൈ പരീക്ഷിക്കുന്നത്. വരും വര്‍ഷങ്ങളിലെ ഡേറ്റാ വിപ്ലവം കൈകാര്യം ചെയ്യാന്‍ രാജ്യത്ത് അതിവേഗ നെറ്റ്വര്ക്കുകള് വേണ്ടി വരും. ഡിജിറ്റല്‍ ഇന്ത്യയ്ക്ക് കീഴില്‍ നിരവധി പദ്ധതികളാണ് കേന്ദ്ര സര്‍ക്കാര്‍ ആസൂത്രണം ചെയ്യുന്നത്. ഇതെല്ലാം മുന്കൂടി കണ്ടാണ് കേന്ദ്രസര്‍ക്കാരും ലൈഫൈ പരീക്ഷിക്കാന്‍ തീരുമാനിച്ചത്. ഫിലിപ്സ് ലൈറ്റ്നിംഗ് കമ്പനി, ഐഐടി…
Read More