കോവിഡ്19 ലോകം കീഴടക്കുമ്പോള്‍ ചൈനയ്‌ക്കെതിരേ ഗുരുതര ആരോപണവുമായി ചൈനീസ് വൈറോളജിസ്റ്റ്. വൈറസ് ചൈനയിലെ ലാബില്‍ നിര്‍മിച്ചതാണെന്നാണ് ചൈനീസ് വൈറോളജിസ്റ്റ് ഡോ.ലി മെംഗ് യാന്‍ ആരോപിക്കുന്നത്. ഇത് തെളിയിക്കുന്ന ഞെട്ടിക്കുന്ന തെളിവുകള്‍ തന്റെ കൈയില്‍ ഉണ്ടെന്നും ഇവര്‍ പറയുന്നു. വെള്ളിയാഴ്ച ഐടിവിക്ക് നല്‍കിയ വീഡിയോ അഭിമുഖത്തിലാണ് ലി തന്റെ ശക്തമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. ആരോപണത്തെ തെളിയിക്കുന്ന ശാസ്ത്രീയ തെളിവുകള്‍ തന്റെ കൈവശമുണ്ടെന്നും ലി പറയുന്നു. ചൈനീസ് അധികൃതരോട് വൈറസിനെപ്പറ്റി മുന്നറിയിപ്പ് നല്‍കിയപ്പോള്‍ അവര്‍ അത് ചെവിക്കൊണ്ടില്ലെന്നും ലി പറയുന്നു. ചൈന നിശബ്ദയാക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഹോങ്കോങില്‍ നിന്ന് അമേരിക്കയിലേക്ക് നാടുവിട്ടയാളാണ് ലി. ഈ വൈറസ് പ്രകൃതിയില്‍ നിന്നുള്ളതല്ലെന്നും ഈ തെളിവുകള്‍ ഉപയോഗിച്ച് ചൈനയിലെ ലാബില്‍ നിന്ന് ഇത് എന്തിനാണ് വന്നതെന്നും എന്തുകൊണ്ടാണ് അവര്‍ ഇത് നിര്‍മ്മിച്ചതെന്നും താന്‍ ആളുകളോട് പറയുമെന്നും ലി പറയുന്നു. ബയോളജിയില്‍ പരിജ്ഞാനം…
Read MoreTag: li meng yan
വൈറസിനെക്കുറിച്ച് ചൈന പുറത്തു പറഞ്ഞത് ഏറെ വൈകി ! തന്റെ ഗവേഷണത്തെ അവഗണിച്ചില്ലായിരുന്നെങ്കില്‍ നിരവധി ജീവനുകള്‍ രക്ഷിക്കാമായിരുന്നുവെന്ന് ഹോങ്കോങ് ശാസ്ത്രജ്ഞ…
കോവിഡിനു കാരണമായ കൊറോണ വൈറസിനെപ്പറ്റി വളരെ മുമ്പേ തന്നെ അറിയാമായിരുന്നിട്ടും ചൈന പുറംലോകത്തിനു മുമ്പില്‍ ഇക്കാര്യം വെളിപ്പെടുത്തിയത് ഏറെ വൈകിയെന്ന് ഹോങ്കോങ് ശാസ്ത്രജ്ഞ. അമേരിക്കയില്‍ അഭയം തേടിയ ശാസ്ത്രജ്ഞയാണ് ഇപ്പോള്‍ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഹോങ്കോങിലെ സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തില്‍ വൈറോളജി ആന്‍ഡ് ഇമ്യൂണോളജിയില്‍ വൈദഗ്ധ്യം നേടിയ ലി മെങ് യാന്‍ ആണ് ഫോക്സ് ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ ഈ വെളിപ്പെടുത്തല്‍ നടത്തിയത്. പകര്‍ച്ചവ്യാധികളില്‍ വൈദഗ്ധ്യമുള്ള റഫറന്‍സ് ലാബോറട്ടറിയായി ലോകാരോഗ്യസംഘടന(ഡബ്ല്യു.എച്ച്.ഒ.) ചൈനയെ പരിഗണിക്കുന്നതു കൂടി കണക്കിലെടുത്ത് 2020ന്റെ തുടക്കത്തില്‍ ലോകം മുഴുവന്‍ കോവിഡ് വൈറസ് വ്യാപിച്ചപ്പോള്‍ ഇതിനേക്കുറിച്ച് ലോകത്തോടു വെളിപ്പെടുത്താനും ചൈനയ്ക്കു ബാധ്യതയുണ്ടായിരുന്നുവെന്നു ലീ മെങ് അഭിമുഖത്തില്‍ പറഞ്ഞു. ഈ മേഖലയില്‍ ഏറ്റവും വൈദഗ്ധ്യം ഉള്ളവരെന്നു കരുതുന്ന തന്റെ സൂപ്പര്‍വൈസര്‍മാര്‍ കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട തന്റെ ഗവേഷണത്തെ അവഗണിച്ചുവെന്നും അല്ലാത്തപക്ഷം നിരവധി ജീവനുകള്‍ രക്ഷിക്കാനാകുമായിരുന്നുവെന്നും ലീ…
Read More