എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ട്വിസ്റ്റായിരുന്നു അത് ! ഇനി ഞങ്ങള്‍ കാത്തിരിക്കുന്ന അതിനായി മാത്രം;വെളിപ്പെടുത്തലുമായി ജഗതിയുടെ മകള്‍ ശ്രീലക്ഷ്മി

നടി,അവതാരക എന്നീ നിലയില്‍ മലയാളികള്‍ക്ക് പരിചിതമായ മുഖമാണ് ജഗതി ശ്രീകുമാറിന്റെ മകള്‍ ശ്രീലക്ഷ്മി. മലയാളത്തിന്റെ മഹാനടന്‍ ജഗതിയുടെ മകള്‍ എന്ന നിലയ്ക്കുള്ള സ്‌നേഹവും ശ്രീലക്ഷ്മിയോട് മലയാളികള്‍ക്കുണ്ട്. അതിനാല്‍ത്തന്നെ ശ്രീലക്ഷ്മിയുടെ വിശേഷങ്ങളറിയാന്‍ ആരാധകര്‍ ശ്രമിക്കാറുമുണ്ട്. എന്നും യാത്രകള്‍ ഏറെ ഇഷ്ടപ്പെടുന്ന വ്യക്തികളാണ് ശ്രീലക്ഷ്മിയും ഭര്‍ത്താവ് ജിജിനും. ഇപ്പോഴിതാ ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ കോവിഡ് തന്റെ ലൈഫിലെ ഏറ്റവും വലിയ ട്വിസ്റ്റായതിനെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. ‘എന്റെ ലൈഫിലെ ഏറ്റവും വലിയ ട്വിസ്റ്റ് കൊറോണ ആയിരുന്നു. നവംബറിലായിരുന്നു വിവാഹം. ആ മാസം അവസാനത്തോടെ ദുബായിലെത്തി. വിസ ശരിയാക്കി വന്നപ്പോഴേക്കും ജനുവരിയായി. വിവാഹത്തിനു മുമ്പേതന്നെ കുറെ യാത്രകള്‍ പ്ലാന്‍ ചെയ്തിരുന്നു. എന്നാല്‍ കൊറോണ എല്ലാം കുളമാക്കി. അങ്ങനെ ആ യാത്രകളൊക്കെ ലാപ്‌ടോപ്പില്‍ ഡോക്യുമെന്റാക്കി ഒതുക്കേണ്ടി വന്നു. ഇനി കൊറോണ മാറിയിട്ടു വേണം എല്ലാം… ആ കാത്തിരിപ്പിലാണ് ഞങ്ങള്‍’ താരം പറയുന്നു.

Read More

മമ്മൂട്ടി നായകനായ പാലേരി മാണിക്യത്തിലൂടെ സ്വപ്‌നതുല്യമായ അരങ്ങേറ്റം ! പിന്നീട് കൈനിറയെ ചിത്രങ്ങള്‍ ഒപ്പം വിവാദങ്ങളും; കാമുകനുമൊത്ത് ഫ്‌ളാറ്റില്‍ വച്ചുള്ള സ്വകാര്യദൃശ്യങ്ങള്‍ ലീക്കായതോടെ ജീവിതം വഴിതിരിഞ്ഞു;മൈഥിലിയുടെ ജീവിതത്തില്‍ സംഭവിച്ചത്…

മലയാള സിനിമയില്‍ ഒരു കാലത്ത് മിന്നിത്തിളങ്ങിയ താരമായിരുന്നു മൈഥിലി എന്ന ബ്രൈറ്റി ബാലചന്ദ്രന്‍. മമ്മൂട്ടിയ്‌ക്കൊപ്പം പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ എന്ന ചിത്രത്തിലൂടെ സ്വപ്‌നതുല്യമായ അരങ്ങേറ്റം,പിന്നെ കൈനിറയെ ചിത്രങ്ങള്‍. നായികയായും സഹതാരമായും നിറഞ്ഞു നിന്ന ആ നാളുകള്‍ പതിയെ പോയ്മറയുകയായിരുന്നു. ഒന്നിനു പിറകെ ഒന്നായി വിവാദങ്ങള്‍ മൈഥിലിയെ തേടിയെത്തി. ഒടുവില്‍ അത് താരത്തിന്റെ കരിയര്‍ തകര്‍ക്കുന്നതിലേക്ക് കാര്യങ്ങള്‍ എത്തിക്കുകയും ചെയ്തു. പത്തനംതിട്ട സ്വദേശിയായ മൈഥിലി വളര്‍ന്നത് ദുബായിലും മറ്റുമാണ്. പിന്നീട് കുറെ നാള്‍ താരം ബംഗളുരുവിലും ജീവിച്ചു. കൂട്ടുകാരികള്‍ എല്ലാം വിവാഹിതരാവുന്നത് കണ്ട മൈഥിലിയുടെ വീട്ടുകാര്‍ മൈഥിലിയ്ക്കും ഒരു വിവാഹാലോചന കൊണ്ടുവന്നു. ആ സമയത്താണ് പാലേരിമാണിക്യത്തില്‍ അഭിനയിക്കാന്‍ അവസരം കിട്ടിയത്. പിന്നെ സിനിമയില്‍ തിരക്കായി. ഇതിനിടയ്ക്ക് സ്വര്‍ണക്കടത്ത് ഉള്‍പ്പെടെയുള്ള വിവാദങ്ങളും മുറപോലെ വന്നുകൊണ്ടിരുന്നു. അതോടെ സിനിമയില്‍ നിന്ന് താരം പതിയെ അകന്നു തുടങ്ങി. ഇതിനിടെ…

Read More

രന്തംപുര്‍ ദേശീയോദ്യാനത്തിലെ കാടുകളില്‍ കന്നുകാലി മേയ്ച്ച ബാല്യം; ഐപിഎസായ മൂത്തസഹോദരന്റെ പാത പിന്തുടര്‍ന്ന് ഐഎഎസ് സ്വന്തമാക്കി; ഔദ്യോഗിക ജീവിതം തുടങ്ങിയത് മലപ്പുറം സബ് കളക്ടറായി; സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണയുടെ ജീവിതം…

ലോക്‌സഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച ദിവസം മുതല്‍ കേരളം ചര്‍ച്ച ചെയ്യുന്ന പേരാണ് ടീക്കാറാം മീണ ഐഎഎസിന്റേത്. സംസ്ഥാനത്തിന്റെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറായ മീണ. പുറത്തു വിട്ട തിരഞ്ഞെടുപ്പ് ചട്ടങ്ങളാണ് അദ്ദേഹത്തിന്റെ പേര് ചര്‍ച്ചകളില്‍ സജീവമാക്കിയത്. ക്ഷേത്രം,മതം,ദൈവം തുടങ്ങിയവ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കാന്‍ പാടില്ലെന്നാണ് മീണ ഉത്തരവിട്ടത്. കത്തി നില്‍ക്കുന്ന ശബരിമല വിഷയം പരാമര്‍ശിച്ച് പ്രചാരണം പാടില്ലെന്നാണ് നിര്‍ദ്ദേശം. ശബരിമല മാത്രമല്ല ഒരു ആരാധനാലയങ്ങളുടെ പേരും വോട്ടുപിടിക്കാനായി ഉപയോഗിക്കരുതെന്നും സുപ്രിംകോടതി വിധി കര്‍ശനമായി നടപ്പിലാക്കാന്‍ എല്ലാ ജില്ലാ കളക്ടര്‍മാര്‍ക്കും കത്തു നല്‍കിയതായി മീണ വ്യക്തമാക്കുന്നു. പല രാഷ്ട്രീയപാര്‍ട്ടികളിലെ നേതാക്കന്മാരും ഇതിനെതിരേ പരസ്യമായി രംഗത്തു വരുകയും ചെയ്തു. ഈ അവസരത്തിലാണ് മീണ ആരാണെന്ന ചരിത്രം അറിയേണ്ടത്. മീണയുടെ ജീവിതം തുടങ്ങുന്നത് രാജസ്ഥാനിലെ സവായ് മഥോപൂരിലെ കാടുകളില്‍ നിന്നാണ്. ഒരു കഥകളെ വെല്ലുന്ന തരത്തിലുള്ള ജീവിതമാണ് മീണയുടേത്. സവായ് മഥോപൂരിലെ…

Read More

ഇരുമുറി വീട്ടിലെ തറയില്‍ കിടന്നുറങ്ങിയ കുട്ടിക്കാലം; മുന്നോട്ടു നയിച്ചത് തെരുവിലെ ക്രിക്കറ്റു കളിയും വായനയും ; ലോകം അറിയുന്ന സുന്ദര്‍ പിച്ചൈ എന്ന പിച്ചൈ സുന്ദരരാജന്റെ ജീവിതം ഈ തലമുറയിലെ യുവാക്കള്‍ക്ക് ഒരു പാഠപുസ്തകമാണ്…

ന്യൂഡല്‍ഹി: സുന്ദര്‍ പിച്ചൈ എന്ന വ്യക്തിയെക്കുറിച്ചറിയാത്ത ടെക് പ്രേമികള്‍ ഇന്ന് ലോകത്തുണ്ടാവില്ല. ടെക് ഭീമന്‍ ഗൂഗിളിന്റെ തലപ്പത്തേക്ക് ചുമ്മാ നടന്നു കയറിയ ആളല്ല പിച്ചൈ സുന്ദരരാജന്‍ എന്ന സുന്ദര്‍ പിച്ചായി. അതിജീവനത്തിന്റെയും പോരാട്ടത്തിന്റെയും ബാക്കിപത്രമാണ് ഇന്നു കാണുന്നതൊക്കെ. ദരിദ്രമായ ഒരു തമിഴ്ഗ്രാമത്തില്‍ നിന്നും ഉദിച്ചുയര്‍ന്ന ആ ജീവിതത്തെക്കുറിച്ച് സുന്ദര്‍ പിച്ചൈപറയുന്നതിങ്ങനെ… ‘അന്നത്തെ എന്റെ ജീവിതം തീര്‍ത്തും ലളിതമായിരുന്നു, ഇന്നത്തെ ലോകത്തെ അപേക്ഷിച്ചു നോക്കുമ്പോള്‍ സുഖകരവും. വാടകക്കാരുമായി പങ്കുവച്ച സാധാരണ വീട്ടിലായിരുന്നു ഞങ്ങള്‍ താമസിച്ചിരുന്നത്. സ്വീകരണ റൂമിന്റെ തറയില്‍ ഞങ്ങള്‍ കിടന്നുറങ്ങുമായിരുന്നു. ഞാന്‍ വളര്‍ന്നു വന്ന സമയത്ത് വരള്‍ച്ച പതിവായിരുന്നു. അതു സമ്മാനിച്ച ആശങ്കകളും ഞങ്ങളുടെ ജീവിതത്തിലുണ്ടായിരുന്നു. ഇന്നും കിടക്കക്കരികെ ഒരു കുപ്പി വെള്ളമില്ലാതെ എനിക്ക് ഉറങ്ങാനാകില്ല. സമീപത്തെ മറ്റു വീടുകളിലെല്ലാം ഫ്രിഡ്ജ് ഉണ്ടായിരുന്നു. അവസാനം ഞങ്ങള്‍ക്കും സ്വന്തമായി ഒരു ഫ്രിഡ്ജായി. അന്നത് വലിയൊരു കാര്യമായിരുന്നു. പക്ഷേ, എനിക്ക്…

Read More