കണ്ണൂർ: വെളിച്ച-ശബ്ദസമന്വയത്തിലൂടെ കണ്ണൂർ കോട്ടയുടെയും കണ്ണൂരിന്റെയും ചരിത്രം പറയാൻ ഒരുക്കിയ പദ്ധതി എവിടെയും എത്തിയില്ലെന്നുമാത്രമല്ല ഇപ്പോൾ വിജിലൻസ് അന്വേഷണത്തിലേക്കും എത്തിയിരിക്കുകയാണ്. ഗൊൽക്കൊണ്ട കോട്ട, പോർട്ട് ബ്ലെയറിലെ സെല്ലുലാർ ജയിൽ, രാജസ്ഥാനിലെ ഉദയപുർ കൊട്ടാരം, മധ്യപ്രദേശിലെ ഗ്വാളിയോർ കോട്ട എന്നിവിടങ്ങളിലെ ലൈറ്റ് ആൻഡ് സൗണ്ട് ഷോയുടെ ചുവടു പിടിച്ചായിരുന്നു കണ്ണൂരിലും പദ്ധതി നടപ്പാക്കിയത്. സംസ്ഥാനത്തെ ആദ്യ ലൈറ്റ് ആൻഡ് സൗണ്ട് ഷോ എന്നു കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്ത പദ്ധതിയാണിപ്പോൾ അഴിമതി അന്വേഷണം നേരിടുന്നത്.ടൂറിസം വകുപ്പിന്റെ 3.88 കോടി രൂപാ ചെലവിലാണ് ഷോ നടപ്പാക്കിയത്. കോട്ടയിലെ പ്രവേശന കവാടത്തിൽനിന്ന് തുടങ്ങുന്ന നടപ്പാതയിൽ തുറസായ സ്ഥലത്തിനോടു ചേർന്നുള്ള കോട്ടയുടെ ചുമരിൽ വെളിച്ച-ശബ്ദ സംവിധാനത്തിലൂടെ ഇംഗ്ലീഷ്, മലയാളം ഭാഷകളിൽ കോട്ടയുടെയും കണ്ണൂരിന്റെ ചരിത്രം വിവരിക്കുന്നതായിരുന്നു പദ്ധതി. ഒരേ സമയം 250 പേർക്ക് ഇരുന്നു കാണാവുന്ന സംവിധാനവും ആസൂത്രണം ചെയ്തിരുന്നു.കണ്ണൂർ കോട്ടയിലെ നിധി ശേഖരം…
Read MoreTag: light sound kannur
കണ്ണൂർ കോട്ടയിലെ ലൈറ്റ് ആൻഡ് സൗണ്ട് ഷോ; ടെൻഡർ നൽകിയതിലും വൻ ക്രമക്കേട്
നിശാന്ത് ഘോഷ്കണ്ണൂർ: കണ്ണൂർ കോട്ടയിൽ യുഡിഎഫ് സർക്കാരിന്റെ കാലത്ത് നടപ്പാക്കിയ ലൈറ്റ് ആൻഡ് സൗണ്ട് ഷോ സംവിധാനം ഒരുക്കുന്നതിൽ ടെൻഡർ നൽകിയതിലും ക്രമക്കേടെന്ന് കണ്ടെത്തൽ. സാധാരണഗതിയിൽ കുറഞ്ഞ തുക കാണിക്കുന്ന കന്പനിക്കാണ് ടെൻഡർ നൽകാറെങ്കിലും ഇവിടെ കുറഞ്ഞ തുക കാണിച്ച കന്പനികളെ ഒഴിവാക്കിയതായാണ് കണ്ടെത്തൽ. ഇതോടെ ടെൻഡറിൽ പങ്കെടുത്ത കന്പനികളിലേക്കും അന്വേഷണം വ്യാപിപ്പിക്കും. ബംഗളൂരു കേന്ദ്രമായി പ്രവർത്തിക്കുന്ന കന്പനികളെ കുറിച്ചാണ് വിജിലൻസ് അന്വേഷണം നടത്തുന്നത്.കൃപ, അവായ, വീരോണ് എന്നീ കന്പനികളായിരുന്നു ടെൻഡർ നൽകിയത്. വീരോണ് എന്ന കന്പനിയെ ടെൻഡറിൽ പങ്കെടുക്കുന്ന തുക അടയ്ക്കാത്തതിനെ തുടർന്ന് ഒഴിവാക്കിയിരുന്നു. പിന്നീട് കൃപയും അവായയുമാണ് ടെൻഡറിൽ പങ്കെടുത്തത്. കൃപ എന്ന കന്പനിയാക്കാൾ കുറഞ്ഞ നിരക്കാണ് അവായ നൽകിയതെങ്കിലും അവായയെ തഴയുകയായിരുന്നു. കൃപ സ്ഥാപിക്കുന്ന ഉപകരണങ്ങളുടെ ഗുണമേൻമ, നല്ലനിലയിലുള്ള കന്പനി എന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു ടെൻഡർ കൃപയ്ക്ക് നൽകിയതെന്നാണ് കണ്ടെത്തൽ. എന്നാൽ ഇവർ ഗുണമേൻമയില്ലാത്ത…
Read More