തിരുവനന്തപുരം: കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആളുകളെ മരണത്തിലേക്ക് തള്ളി വിടുന്ന വാഹനം കെഎസ്ആര്‍ടിസിയാണ്. വെറുതെ പറയുന്നതല്ല ഇത് ആസൂത്രണ ബോര്‍ഡിന്റെ കണ്ടെത്തലാണിത്. ഇന്‍ഷുറന്‍സ് കമ്പനികള്‍ പോലും ഏറ്റെടുക്കാന്‍ തയ്യാറാകാത്ത ബാധ്യതയാണ് ആനവണ്ടി. നഷ്ടത്തിലോടുന്ന ഈ വണ്ടിയെ എങ്ങനേയും രക്ഷപ്പെടുത്തുക എന്ന ദൗത്യമാണ് രാജമാണിക്യത്തിന്റെ ചുമലില്‍ വന്നു ചേര്‍ന്നിരിക്കുന്നത്. തന്നാലാവുന്നത് പലതും അദ്ദേഹം ചെയ്യുന്നുണ്ടെങ്കിലും ചിലര്‍ അദ്ദേഹത്തിന് തെറ്റായ ഉപദേശങ്ങളും നല്‍കുന്നുണ്ട്. വഴിതെറ്റിക്കാനുള്ള ശ്രമം നടത്തുന്നുണ്ട്. കെഎസ്ആര്‍ടിസി അടുത്തിടെ ആരംഭിച്ച മിന്നല്‍ സര്‍വീസ് അത്തരത്തിലൊന്നാണ്. കാരണം ഈ സര്‍വീസ് നിയമത്തിന്റെ പച്ചയായ ലംഘനമാണെന്നതു തന്നെ കാരണം. കാര്യമൊക്കെ ശരിതന്നെ മറ്റു സര്‍വീസുകളെ അപേക്ഷിച്ച് വളരെക്കുറഞ്ഞ സമയത്തിനുള്ളില്‍ ലക്ഷ്യസ്ഥാനത്തെത്തുമെന്നുള്ളത് ധാരാളം യാത്രക്കാര്‍ക്ക് ഗുണകരമാണ്. എന്നാല്‍ കേരളത്തില്‍ സൂപ്പര്‍ ഡീലക്‌സിന്റെ അംഗീകൃത പരമാവധി വേഗത 48 കിലോമീറ്റര്‍ മാത്രമാണെന്നതാണ് വസ്തുത. മിന്നല്‍ ഓടുന്നത് 80 കിലോമീറ്റര്‍ വേഗത്തിലും. ഈ കേസ് കോടതിയില്‍…
Read More