ഒരു സദാചാര ഗുണ്ടായിസത്തിന്റെ കഥ! പെരുമഴയുള്ള ഒരു രാത്രിമുഴുവന്‍ ആളുകള്‍ വളഞ്ഞ ഒരു വീടിനുള്ളില്‍… അധ്യാപികയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു

നമ്മുടെ നാട്ടില്‍ സദാചാര ഗുണ്ടായിസം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു വരുകയാണ്. തനിക്കു നേരിടേണ്ടി വന്ന സദാചാര ഗുണ്ടായിസത്തെക്കുറിച്ച് ഒരു അധ്യപക വെളിപ്പെടുത്തിയ ഫേസ്ബുക്ക് പോസ്റ്റ് ഇപ്പോള്‍ വൈറലായിരിക്കുകയാണ്. ഒരു ഗ്രാമം മുഴുക്കെ വളര്‍ന്ന് പന്തലിച്ച സദാചാര ബോധത്തിലേയ്ക്കാണ് ഇവര്‍ വീടന്വേഷിച്ചു ചെന്നത്. വാടകയ്ക്ക് വീടെടുക്കുകയും പെണ്‍സുഹൃത്തിനെ വീട്ടില്‍ കയറ്റിയതിന്റെയും പേരില്‍ ഒരു രാത്രി മുഴുവന്‍ നേരിടേണ്ടി വന്ന സദാചാര ആക്രമണത്തെക്കുറിച്ചാണ് പേരാമ്പ്ര സില്‍വര്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജിലെ ജേര്‍ണലിസം അധ്യാപികയായ ലിഖിത ദാസ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്. ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ; പെരുമഴയുള്ള ഒരു രാത്രിമുഴുവന്‍ ആളുകള്‍ വളഞ്ഞ ഒരു വീടിനുള്ളില്‍ ഇരുന്ന് ഏറ്റവുംവലിയ സുരക്ഷിതത്വമില്ലായ്മ അനുഭവിച്ച ഞാന്‍. രണ്ടാഴ്ചക്കാലത്തേയ്ക്ക് ആരോടും ഒന്നും മിണ്ടാനോ പങ്കുവയ്ക്കാനോപോലും കഴിയാത്തവിധം സദാചാരഗുണ്ടായിസത്തിന്റെ തീവ്രമായ ഒരുമുഖം എന്നെ അസ്വസ്ഥപ്പെടുത്തിയിരുന്നു. നിരന്തരം എന്നെ വിളിച്ചു കാര്യങ്ങള്‍ അന്വേഷിക്കുന്ന സുഹൃത്തുക്കളോട് പോലും…

Read More