അടിവസ്ത്ര പരസ്യത്തില്‍ അഭിനയിച്ചതിന്റെ പേരില്‍ നാട്ടില്‍ കനത്ത ശിക്ഷ നേരിടേണ്ടി വരുമെന്ന ഭീതിയില്‍ ഇറാനിയന്‍ മോഡല്‍ പാരീസിലേക്ക് മുങ്ങി. നേഗസിയാ എന്ന 29 കാരിയാണ് അര്‍ദ്ധ നഗ്നത പ്രദര്‍ശിപ്പിച്ചതിന്റെ പേരില്‍ ശിക്ഷ ഭയന്ന് നാടുവിട്ടത്. 2017 ല്‍ ചെയ്ത അര്‍ദ്ധനഗ്ന പരസ്യം മാന്യതയ്ക്കും അന്തസ്സിനും നിരക്കാത്തത് എന്നാണ് ഇറാന് വിലയിരുത്തിയതോടെയാണ് മൂങ്ങേണ്ടി വന്നത്. പരസ്യത്തിന്റെ ഫോട്ടോ അധികൃതരുടെ കണ്ണില്‍ പെട്ടിട്ടുണ്ട്. ഇതോടെ നെഗ്സിയ ക്രൂരമായ വിധി ഭയന്ന് ഫ്രാന്‍സിലേക്ക് പാലായനം ചെയ്യുകയായിരുന്നു. പരസ്യത്തിന് വേണ്ടി പോസ് ചെയ്തപ്പോ ചിത്രം പകര്‍ത്തിയ ഫോട്ടോഗ്രാഫര്‍ തന്നെയാണ് ഇറാനിയന്‍ പോലീസിന് ചിത്രം കൈമാറിയതും. ഇതോടെ സ്വന്തരാജ്യത്ത് നിന്നും തുര്‍ക്കി വഴി ഫ്രാന്‍സിലേക്ക് നെഗ്സിയ മുങ്ങുകയും ചെയ്തു. ഫാഷന്‍ ജോലിക്ക് ഏറ്റവും അനുയോജ്യമായ ഇടമെന്നതാണ് ഫ്രാന്‍സിലേക്ക് പോകാന്‍ കാരണം. അതേസമയം ഫ്രാന്‍സില്‍ ജീവിക്കാന്‍ മതിയായ സാഹചര്യം ഇല്ലാതെ നെഗ്സിയയ്ക്ക് തെരുവില്‍ അലഞ്ഞുതിരിയേണ്ടി വന്നു.…
Read More