മോഹന്‍ലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷന്‍ ലിനുവിന്റെ കുടുംബത്തിന് വീട് നിര്‍മിച്ചു നല്‍കും ! ലിനുവിന്റെ കടങ്ങളും വീട്ടും

രക്ഷാപ്രവര്‍ത്തനത്തിനിടെ ഒഴുക്കില്‍പ്പെട്ട് മരിച്ച കോഴിക്കോട് കുണ്ടായിത്തോട് സ്വദേശി ലിനു(34)വിന്റെ കുടുംബത്തിന് നടന്‍ മോഹന്‍ലാല്‍ ചെയര്‍മാനായിട്ടുള്ള വിശ്വശാന്തി ഫൗണ്ടേഷന്‍ വീട് നിര്‍മിച്ച് നല്‍കും. ഫൗണ്ടേഷന്‍ പ്രതിനിധിയായി എത്തിയ മേജര്‍ രവി ലിനുവിന്റെ വീട് സന്ദര്‍ശിച്ച ശേഷമാണ് ഇക്കാര്യം അറിയിച്ചത്. അടിയന്തര സഹായമായി ഒരു ലക്ഷം രൂപ ലിനുവിന്റെ അമ്മയ്ക്ക് നല്‍കി. ലിനുവിന്റെ കടം വീട്ടാനുള്ള സഹായവും വിശ്വശാന്തി ഫൗണ്ടേഷന്‍ നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് മേജര്‍ രവിയും സംഘവും ലിനുവിന്റെ ചെറുവണ്ണൂരിലെ വീട് സന്ദര്‍ശിച്ചത്. കടം വീട്ടി പുതിയ വീട് വയ്ക്കാനുള്ള തയാറെടുപ്പിലായിരുന്നു ലിനുവിന്റെ കുടുംബം. നിരവധി ആളുകളാണ് ലിനുവിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് രംഗത്തെത്തിയത്.

Read More

അടിമാലി ഫേസ്ബുക്ക് ലൈവ് പീഡനക്കേസില്‍ പുതിയ ട്വിസ്റ്റ്; യുവതിയെ വിവാഹം കഴിച്ച് കേസില്‍ നിന്ന് തലയൂരാന്‍ ലിനുവിന്റെ നീക്കം; അനവധി സ്ത്രീകളുടെ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്‌തെന്ന് പ്രതി

ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന ദൃശ്യങ്ങള്‍ ഫേസ്ബുക്ക് ലൈവിലൂടെ പങ്കുവച്ച രാജാക്കാട് സ്വദേശി ലിനുവിന്റെ കൂടുതല്‍ കഥകള്‍ പുറത്ത്. പല യുവതികളുടെയും നഗ്നദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ അപ് ലോഡ് ചെയ്തിട്ടുണ്ടെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. പരിചയപ്പെടുന്ന യുവതികള്‍ അറിയാതെ ഇവരുടെ ദൃശ്യങ്ങള്‍ പകര്‍ത്തി അപ്‌ലോഡ് ചെയ്യുന്നത് തന്റെ ഹോബിയാണെന്ന് ലിനു പോലീസിനോട് വെളിപ്പെടുത്തിയതോടെ ഇയാളുമായി ചാറ്റ് ചെയ്തിട്ടുള്ള യുവതികള്‍ അങ്കലാപ്പിലാണ്. സെക്‌സ് ദൃശ്യങ്ങള്‍ അപ് ലോഡ് ചെയ്താല്‍ പണം വാഗ്ദാനം ചെയ്യുന്ന പോണ്‍സൈറ്റുകളുണ്ട്. അത്തരം സൈറ്റുകളിലേക്കാണ് ഇയാള്‍ ദൃശ്യങ്ങള്‍ അപ് ലോഡ് ചെയ്തത് എന്നാണു സൂചന. അടിമാലിയിലെ വസ്ത്ര വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരിയായ വീട്ടമ്മയുമൊത്തുള്ള നഗ്‌ന ദൃശ്യങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെയാണ് ഹോട്ടല്‍ ജീവനക്കാരനായ ലിനുവിന്റെ ലീലാവിലാസങ്ങള്‍ പുറംലോകമറിഞ്ഞത്. തുടര്‍ന്ന് വീട്ടമ്മയുടെ പരാതിയിന്മേലാണ് പോലീസ് ഇയാളെ അറസ്റ്റു ചെയ്യുന്നത്. ഇയാള്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്. യുവതിയെ വിവാഹം കഴിച്ച് കേസില്‍ നിന്നും തലയൂരുന്നതിനുള്ള നീക്കവും…

Read More