തലസ്ഥാനത്തെ മൃഗശാലയിലെ പുതിയ അംഗങ്ങളായ നൈലയും ലിയോയും ഇനി ഒരു കൂട്ടില്‍. ഈ മാസം ആദ്യമാണ് തിരുപ്പതിയിലെ മൃഗശാലയില്‍ നിന്ന് രണ്ടു സിംഹങ്ങളെയും തിരുവനന്തപുരത്തേക്ക് കൊണ്ടുവന്നത്. തുടക്കത്തില്‍ തമ്മില്‍ കണ്ടാല്‍ കടിച്ചു കീറാന്‍ നിന്നവരായിരുന്നു ഇവര്‍. ഇതോടെ ഇരുവരെയും രണ്ട് കൂടുകളിലാണ് ഇന്നലെ വരെ പാര്‍പ്പിച്ചിരുന്നത്. എന്നാല്‍ രണ്ടു സിംഹങ്ങളും പരസ്പരം ഇണങ്ങിയതോടെയാണ് ഒരു കൂട്ടിലേക്ക് മാറ്റിയത്. സന്ദര്‍ശകര്‍ വളരെ കൗതുകത്തോടെയാണ് പുതിയ അതിഥികളെ കാണാന്‍ എത്തുന്നത്. രണ്ടാഴ്ചത്തെ കര്‍ശന നിരീക്ഷണത്തിനൊടുവിലാണ് ഇരുവരെയും ഒരു കൂട്ടിലേക്ക് മാറ്റിയത്. ഒരു കൂട്ടിലേക്ക് മാറ്റിയെങ്കിലും രാവും പകലും ഇവര്‍ ഗാര്‍ഡുകളുടെ നിരീക്ഷണത്തിലാണ്. പരസ്പരം ആക്രമിച്ചാല്‍, ഉടന്‍ തന്നെ രണ്ട് കൂടുകളിലേക്ക് മാറ്റാനുള്ള സൗകര്യങ്ങള്‍ മൃഗശാല അധികൃതര്‍ ഒരുക്കിയിട്ടുണ്ട്. നാലു വയസാണ് നൈലക്ക്. അഞ്ചര വയസ്സുണ്ട് ലിയോയ്ക്ക്. തിരുപ്പതിയില്‍ കാര്‍ത്തിക്കും കൃതിയും ആയിരുന്ന സിംഹജോഡികള്ക്ക് മന്ത്രി ജെ ചിഞ്ചുറാണിയാണ് ലിയോ, നൈല…
Read MoreTag: lion
യെവന് പുലിയാണ് കേട്ടോ…പക്ഷെ ! പുള്ളിപ്പുലിയെ വളഞ്ഞിട്ടാക്രമിച്ച് സിംഹക്കൂട്ടം; അത്യപൂര്‍വ ദൃശ്യം…
കാട് അടക്കിഭരിക്കുന്ന മൃഗങ്ങളാണ് സിംഹവും കടുവയും പുലികളും ഉള്‍പ്പെടെയുള്ള മാംസഭോജികള്‍. എന്നാല്‍ ഇവര്‍ പരസ്പരം ആക്രമിക്കുന്നത് അപൂര്‍വമാണ്. അത്തരത്തിലൊരു അപൂര്വദൃശ്യത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലായി മാറുന്നത്. ഒരു പുള്ളിപ്പുലിയെ വളഞ്ഞിട്ട് ആക്രമിക്കുന്ന സിംഹക്കൂട്ടത്തിന്റേതാണ് ദൃശ്യം. ദക്ഷിണാഫ്രിക്കയിലെ മാലമാല ഗെയിം റിസര്‍വില്‍ നിന്നുമാണ് വീഡിയോ പുറത്തു വന്നിരിക്കുന്നത്. പ്രായം ചെന്ന പുള്ളിപ്പുലിയെയാണ് സിംഹക്കൂട്ടം ആക്രമിച്ചു കൊന്നത്. തുടക്കത്തില്‍ ഒരു മരത്തിന് മുകളില്‍ ഇരിക്കുകയായിരുന്നു പുള്ളിപ്പുലി. അതിനെ രക്ഷപ്പെടാന്‍ അനുവദിക്കാതെ സിംഹങ്ങള്‍ തന്ത്രപൂര്‍വം ആക്രമിക്കുകയായിരുന്നു. 12 സിംഹങ്ങളാണ് കൂട്ടത്തിലുണ്ടായിരുന്നത്. വനത്തിന്റെ റേഞ്ചറായ മൈക്കിള്‍ ബോട്ടസ് ആണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. മരത്തിലിരുന്ന പുലിക്ക് തുടക്കത്തില്‍ സിംഹങ്ങളെ കണ്ടിട്ടും വലിയ ഭാവ വ്യത്യാസമൊന്നും ഉണ്ടായിരുന്നില്ല. അല്പസമയത്തിനുശേഷം മരത്തിനടുത്തു നിന്നു സിംഹങ്ങള്‍ അകലെയായി മാറി വിശ്രമിച്ചു. എന്നാല്‍ ഒരു പെണ്‍സിംഹം മാത്രം ഉറങ്ങാതെ പുള്ളിപുലിയെ തന്നെ നിരീക്ഷിക്കുകയായിരുന്നു എന്ന് മൈക്കിള്‍ വ്യക്തമാക്കി. സിംഹങ്ങള്‍ പോയെന്നു…
Read Moreകയറിയതല്ല കയറ്റിയതാ ! രാജാവിനെ ബഹുമാനിക്കാന്‍ പഠിക്കെടാ പോത്തുകളെ…കാട്ടുപോത്തുകളില്‍ നിന്നു രക്ഷപ്പെടാന്‍ ഓടി മരത്തില്‍ കയറുന്ന സിംഹത്തിന്റെ വീഡിയോ വൈറല്‍…
സിംഹം കാട്ടിലെ രാജാവാണെന്നതൊക്കെ ശരിതന്നെ എന്നാല്‍ കൂട്ടമായെത്തുന്ന കാട്ടുപോത്തുക്കളുടെ മുമ്പില്‍ ഇതൊന്നും വിലപ്പോവില്ല. ഏത് കൊലകൊമ്പനെയും വെട്ടിവീഴ്ത്തുന്ന ഉശിരാണ് കാട്ടുപോത്തിന്കൂട്ടത്തിനുള്ളത്. ആഫ്രിക്കന്‍ കാടുകളില്‍ നിന്നും പകര്‍ത്തിയ ഒരു വീഡിയോ ഇത് അക്ഷരാര്‍ഥത്തില്‍ ശരിവയ്ക്കുന്നതാണ്. ഒരു കൂട്ടം കാട്ടുപോത്തുകളുടെ ആക്രമണത്തെ ഭയന്ന് ഒറ്റപ്പെട്ട് നില്ക്കുന്ന മരത്തില്‍ അളളിപ്പിടിച്ച് ഭയന്ന് വിറച്ച് നില്ക്കുന്ന സിംഹമാണ് വീഡിയോയിലുളളത്. സമൂഹമാധ്യമങ്ങളില്‍ വൈറലാണ് ഈ വീഡിയോ.
Read Moreഇബടെ വാടാ ഹമുക്കേ ! ഓടിപ്പോകാന്‍ നോക്കിയ സിംഹത്തെ വാരിയെടുത്ത് യുവതി; വീഡിയോ വൈറല്‍…
കുവൈറ്റിലെ നിരത്തിലൂടെ പിടിവിട്ട് ഓടാന്‍ ശ്രമിച്ച സിംഹത്തെ കൈയ്യില്‍ വാരിയെടുത്ത് നീങ്ങുന്ന യുവതിയുടെ ദൃശ്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കൂടിനുള്ളില്‍ നിന്നും പുറത്തു ചാടിയ വളര്‍ത്തു സിംഹമാണ് പ്രദേശത്ത് ഭീതിവിതച്ചത്. സബാഹിയ പ്രദേശത്താണ് സംഭവം. സിംഹത്തിന്റെ ഉടമയായ യുവതി തന്നെയാണ് പൊലീസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ ജനവാസകേന്ദ്രത്തില്‍ നിന്നും സിംഹത്തെ പിടികൂടിയത്. യുവതിയുടെ കൈയില്‍ നിന്ന് സിംഹം കുതറിയോടാന്‍ ശ്രമിക്കുന്നതും ദൃശ്യത്തില്‍ കാണാം. യുവതിയുടെയും പിതാവിന്റെയും ഉടമസ്ഥതയിലുള്ളതാണ് സിംഹമെന്ന് പൊലീസ് വ്യക്തമാക്കി. വന്യമൃഗങ്ങളെ വളര്‍ത്തുന്നത് കുവൈറ്റില്‍ കുറ്റകരമാണ്. എങ്കിലും അനധികൃതമായി സിംഹം, കടുവ, ചീറ്റ എന്നിവയെ വളര്‍ത്തുന്നവര്‍ ഏറെയാണ്. 2018 ലും സമാനമായ സംഭവം നടന്നിരുന്നു. അന്ന് നിരത്തിലിറങ്ങിയ സിംഹത്തെ മയക്കുവെടിവച്ച് പിടിച്ച് മൃഗശാല അധികൃതര്‍ക്ക് കൈമാറുകയായിരുന്നു. ലക്ഷക്കണക്കിന് ആളുകള്‍ ഇതിനോടകം തന്നെ ഈ ദൃശ്യം കണ്ടുകഴിഞ്ഞു.
Read Moreചാടെടാ മോനേ…മാമന് ഒന്നും ചെയ്യില്ല ! കൂട്ടിലേക്ക് ചാടാനൊരുങ്ങിയ യുവാവിനെ പ്രതീക്ഷയോടെ നോക്കി സിംഹം; വീഡിയോ…
സിംഹത്തിന്റെ കൂടിനു മുകളില്‍ ചാടാനൊരുങ്ങി നില്ക്കുന്ന യുവാവ്. അലറി വിളിക്കുന്ന സന്ദര്‍ശകര്‍. യുവാവ് ഇപ്പോള്‍ ചാടുമെന്ന് പ്രതീക്ഷിച്ച് കൊതിയോടെ താഴെ കാത്തു നില്ക്കുന്ന സിംഹം. ഹൈദരാബാദ് നെഹ്രു സുവോളജിക്കല്‍ പാര്‍ക്കില്‍ ആഫ്രിക്കന്‍ സിംഹത്തിന്റെ കൂടിന് സമീപം നടന്ന സംഭവങ്ങളാണിത്. ഒടുവില്‍ അധികൃതരെത്തി യുവാവിനെ പിടികൂടുന്നതു വരെ ഈ കലാപരിപാടി തുടര്‍ന്നു. ആഫ്രിക്കന്‍ സിംഹത്തെ പാര്‍പ്പിച്ചിരുന്ന കിടങ്ങിന് മുകളിലേക്കാണ് യുവാവ് കയറിയത്. ഇത് കണ്ട് സിംഹം ഇയാളെ പിടിക്കാന്‍ ചാടുന്നതും കാണാം.പൊതുജനങ്ങള്‍ക്ക് പ്രവേശനത്തിന് വിലക്കുള്ള മേഖലയിലേക്ക് സായ്കുമാര് എന്ന യുവാവ് അതിക്രമിച്ച് കടന്നത്. അധികൃതരെത്തി പിടികൂടിയ യുവാവിനെ ബഹദൂര്‍പുര്‍ പോലീസിന് കൈമാറി.
Read Moreധൈര്യം ഉണ്ടെങ്കില്‍ നീ പുറത്തോട്ടു വാടാ *&%$#@#%മോനേ ! വാഹനത്തിന്റെ പുറത്തേക്ക് കയ്യിട്ട് സിംഹത്തെ തലോടാനും ഫോട്ടോയെടുക്കാനും യുവാവിന്റെ ശ്രമം; വീഡിയോ കാണാം…
കാട്ടിലൂടെയുള്ള വിനോദ സഞ്ചാരത്തിനിടെ ചിലര്‍ അനാവശ്യ സാഹസിക പ്രവൃത്തികള്‍ കൊണ്ട് അപകടം ക്ഷണിച്ചു വരുത്താറുണ്ട്. ഇത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. വാഹനത്തിനു പുറത്തേക്ക് കയ്യിട്ട് സിംഹത്തെ തലോടാന്‍ ശ്രമിച്ച സഞ്ചാരിയാണ് ഏവരെയും ഭയപ്പെടുത്തിയത്. ഈ സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. ആഫ്രിക്കയിലെ സെരെങ്കതി ദേശീയ പാര്‍ക്കിലാണ് സംഭവം. പാര്‍ക്കിനുള്ളിലൂടെ വാഹനത്തില്‍ ചുറ്റി കറങ്ങി കാണുകയായിരുന്നു ഒരാള്‍. വാഹനത്തിന്റെ ഗ്ലാസിനരികെ സിംഹത്തിനെ കണ്ടതോടെ ഇയാള്‍ ഗ്ലാസ് താഴ്ത്തി. ഈ സമയത്ത് സിംഹിണിയുമൊത്ത് സിംഹം വിശ്രമിക്കുകയായിരുന്നു. എന്നാല്‍ ആ സമയം ഇയാള്‍ കൈ പുറത്തേക്കിട്ട് സിംഹത്തെ തലോടാന്‍ ശ്രമിച്ചു. പിന്നീട് ഫോട്ടോ എടുക്കാന്‍ ശ്രമിച്ചതോടെ ഇത് സിംഹത്തിന്റെ ശ്രദ്ധയില്‍ പെടുകയായിരുന്നു. ഉടന്‍ തന്നെ സിംഹം രോഷത്തോടെ വാഹനത്തിന് നേരെ ചീറിയടുത്തു. പെട്ടെന്ന് തന്നെ ഇയാള്‍ കൈ അകത്തേക്ക് വലിച്ച് ഗ്ലാസ് അടച്ചു. ഇതാണ് വിഡിയോയില്‍ കാണുന്നത്. നിരവധി ആളുകളാണ്…
Read Moreഹോ ആശ്വാസമായി…ഇരട്ട പ്രസവിച്ച സുഖം ! ശൗചാലയത്തിന്റെ വാതില്‍ തുറന്ന് പുറത്തേക്ക് വരുന്ന സിംഹത്തിന്റെ വീഡിയോ വൈറലാകുന്നു…
ഒരു നാടിന്റെ അടിസ്ഥാന സൗകര്യങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ശൗചാലയം. ഇക്കാര്യത്തില്‍ ഇന്ത്യ പിന്നിലാണെന്ന് തോന്നിപ്പിക്കുന്നതാണ് പല കാഴ്ചകളും. ദൂരയാത്രകള് പോകുമ്പോള്‍ പൊതു ശൗചാലയങ്ങളിലില്ലാത്തത് ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുമെന്നതില്‍ തര്‍ക്കമുണ്ടാവാനിടയില്ല. അത്തരത്തില്‍ ഒരു പൊതു ശൗചാലയത്തില്‍ നിന്നുള്ള ഞെട്ടിക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ വൈറലാകുന്നത്. ഹൈവേ സൈഡിലുള്ള പൊതു ശൗചാലയത്തില്‍ നിന്ന് ഇറങ്ങി വരുന്ന ആളാണ് ഏവരെയും ഞെട്ടിച്ചിരിക്കുന്നത്. ഒരു സിംഹമാണ് ശൗചാലയത്തിന്റെ വാതില്‍ തുറന്ന് പുറത്തേക്ക് വന്നത്. വഴിയിലൂടെ പോയവര്‍ ചിത്രീകരിച്ച വീഡിയോ ആണ് ഇപ്പോള്‍ ട്വിറ്ററില്‍ പങ്കുവച്ചിരിക്കുന്നത്. ‘നോക്കൂ ശൗചാലയത്തിനകത്ത് ആരാണെന്ന്’ എന്ന് ഒരു സ്ത്രീ പറയുന്നതും ചിരിക്കുന്നതും വിഡിയോയില്‍ കേള്‍ക്കാം. സിംഹം പുറത്തേക്കിറങ്ങി അവിടെയുള്ള ആളുകളെ ഒന്നു നോക്കി പിന്നിലെ ചെടികള്‍ക്കിടയിലേക്ക് മറയുന്നതും വിഡിയോയില്‍ കാണാം: ‘അവബോധത്തിന്റെ ഗുണം’, ‘ശുചിത്വബോധമുള്ള സിംഹം’ തുടങ്ങിയ രസകരമായ കമന്റുകളാണ് വീഡിയോക്ക് ലഭിക്കുന്നത്.
Read Moreഒരു മര്യാദയൊക്കെ വേണ്ടടേ… സിംഹത്തെ കോഴിയെ കാണിച്ച് കൊതിപ്പിച്ചു ! പ്രതികള്‍ക്ക് മൂന്നു വര്‍ഷം തടവ്; സിംഹവും കോഴിയും തമ്മിലുള്ള വീഡിയോ വൈറലാകുന്നു…
സിംഹത്തെ നിയമവിരുദ്ധമായി ഉപയോഗിച്ച് ഷോ സംഘടിപ്പിച്ച സംഭവത്തില്‍ ആറുപേരെ ശിക്ഷിച്ച് കോടതി. പ്രതികള്‍ക്ക് മൂന്നു വര്‍ഷത്തെ കഠിന തടവും 10000 രൂപ പിഴയുമാണ് വിധിച്ചത്. ഗിര്‍-സോമനാഥ് ജില്ലാ കോടതി വിധിച്ചത്. സിംഹത്തെ ഇരകാട്ടി കൊതിപ്പിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് നടപടി ആരംഭിച്ചത്. മൂന്ന് വര്‍ഷം മുന്‍പാണ് സംഭവം നടന്നത്. വിനോദ സഞ്ചാരികള്‍ക്കായാണ് നിയമവിരുദ്ധമായി ഷോ സംഘടിപ്പിച്ചത്. 2018 മെയ് 18നായിരുന്നു കേസിന് ആസ്പദമായ സംഭവം. പെണ് സിംഹത്തിനു മുന്നില്‍ ജീവനുള്ള കോഴിയെ കാട്ടിയായിരുന്നു പ്രതികളുടെ അഭ്യാസം. സിംഹം കോഴിയെ പിടികൂടാനായി ചാടുമ്പോള്‍ ഇയാള്‍ തുടരെ കൈ വലിക്കും. ഒടുവില്‍ കയ്യില്‍ നിന്നും കോഴിയെ കടിച്ചെടുത്ത് പോകുന്ന സിംഹത്തെയും കാണാം. ഈ ദൃശ്യങ്ങള്‍ വിഡിയോയില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതോടെ വൈറലാവുകയായിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് നടപടി എടുത്തത്.
Read Moreവാടാ മക്കളേ വാടാ… വിഷപ്പാമ്പുകളുടെ പേടിസ്വപ്നമായഎന്നോടാണോ കളി; മൂന്നു സിംഹങ്ങളെ ഒറ്റയ്ക്കു നിന്ന് വിറപ്പിച്ച കീരി; വീഡിയോ കാണാം…
കാട്ടിലെ രാജാവായ സിംഹത്തെക്കണ്ടാല്‍ മറ്റെല്ലാ ജീവികളും ഒന്നു പേടിക്കും. എന്നാല്‍ അപൂര്‍വം അവസരങ്ങളില്‍ മാത്രം ചില ജീവികള്‍ സിംഹങ്ങളെ വെല്ലുവിളിക്കാറുണ്ട്. ആനയോ കാട്ടുപോത്തോ മാത്രമാണ് അപൂര്‍വമായെങ്കിലും സിംഹത്തെ വെല്ലുവിളിക്കുന്നത്. എന്നാല്‍ വലുപ്പത്തില്‍ സിംഹത്തിന്റെ ഏഴയലത്ത് വരാത്ത ഒരു കീരി ഒരേ സമയം വിറപ്പിച്ചത് മൂന്നു സിംഹങ്ങളെയാണ്. ഈ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുന്നത്. ശരീര വലിപ്പത്തില്‍ ഒന്നുമല്ല കാര്യം. ധൈര്യമാണ് എല്ലാത്തിനും മുകളില്‍ എന്ന വാചകം സത്യമാണ് എന്ന് വീണ്ടും ഊട്ടിയുറപ്പിക്കുന്നതാണ് വീഡിയോ. മൂന്ന് സിംഹങ്ങളുടെ നടുവില്‍ നില്ക്കുന്ന കീരിയുടെ വീഡിയോ സുശാന്ത നന്ദ ഐഎഫ്എസാണ് ട്വറ്ററില്‍ പങ്കുവെച്ചത്. മൂന്ന് സിംഹങ്ങളെ പിന്തുടര്ന്ന് ഭയപ്പെടുത്തുന്ന കീരിയുടെ ധൈര്യമാണ് ഇതിന്റെ ഉള്ളടക്കം. മുഖത്തോട് മുഖം നോക്കി ചീറി അടുക്കുന്ന കീരിയുടെ ദൃശ്യങ്ങള്‍ അമ്പരിപ്പിക്കുന്നതാണ്.
Read Moreഒരു രാജാവിനും ഈ ഗതി വരുത്തരുതേ ! ഭക്ഷണവുമില്ല മരുന്നുമില്ല; എല്ലുന്തിയ പട്ടിണിക്കോലങ്ങളായി സിംഹങ്ങള്‍; ചിത്രങ്ങള്‍ ലോകത്തെ കരയിപ്പിക്കുന്നു…
ഭയാനകമെന്നോ അതിദയനീയമെന്നോ മാത്രമേ സുഡാനിലെ മൃഗശാലയില്‍ നിന്നു പുറത്തു വരുന്ന ചിത്രങ്ങള്‍ കണ്ടു കഴിയുമ്പോള്‍ പറയാനാകൂ. ലോകത്തെ കണ്ണീരണിയിക്കുകയാണ് പട്ടിണി കിടന്ന് എല്ലും തോലുമായ ഒട്ടേറെ സിംഹങ്ങള്‍. കൂടിനുള്ളില്‍ ഒന്നു എഴുന്നേറ്റ് നില്ക്കാന് പോലും കഴിയാത്ത വിധം നരകിക്കുകയാണ് ഈ മൃഗങ്ങള്‍. സുഡാന്റെ തലസ്ഥാനമായ ഖര്‍തൗമിലെ അല്‍ ഖുറേഷി പാര്‍ക്കില്‍ നിന്നാണ് ഈ ദുരന്തകാഴ്ച. രാജ്യം വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ മൃഗങ്ങള്‍ക്ക് മതിയായ ഭക്ഷണം പോലും ലഭിക്കുന്നില്ല എന്ന് ഈ ചിത്രം വ്യക്തമാക്കുന്നു. സിംഹങ്ങളുടെ ദയനീയ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതോടെ ലോകമെമ്പാടും ഇ ൗ വിഷയം ചര്‍ച്ചയാവുകയാണ്. നിരവധി ആഫ്രിക്കന്‍ സിംഹങ്ങളുണ്ടായിരുന്ന പാര്‍ക്കില്‍ ഇനി നാലെണ്ണം മാത്രമാണ് അവശേഷിക്കുന്നത്. ജീവനക്കാര്‍ അവരുടെ കയ്യിലെ പണമെടുത്ത് മൃഗങ്ങള്‍ക്ക് ഭക്ഷണം വാങ്ങി നല്കാറുണ്ടായിരുന്നു. എന്നാല്‍ അതൊന്നും അവയുടെ ഈ ദുരവസ്ഥ മാറാന്‍ പര്യാപ്തമല്ലായിരുന്നു. വംശനാശഭീഷണി നേരിടുന്ന ആഫ്രിക്കന്‍ സിംഹങ്ങള്‍ക്ക്…
Read More