ഒന്നു തലോടണമെന്ന മോഹവുമായി വനിതാ ടൂറിസ്റ്റ് ചെന്നു കയറിയത് സിംഹത്തിന്റെ മടയില്‍; പണി തീരേണ്ടതായിരുന്നു… പാര്‍ക്കിന്റെ ഉടമസ്ഥന്‍ കണ്ടതുകൊണ്ടു രക്ഷപ്പെട്ടു…

സംഗീതം പഠിക്കണമെന്ന മോഹവുമായി ചെന്നെത്തിയത് ഒരു സിംഹത്തിന്റെ മടയിലായിരുന്നു എന്ന ലാലേട്ടന്റെ ഡയലോഗ് മലയാളികള്‍ക്കെല്ലാം സുപരിചിതമാണ്. എന്നാല്‍ ഓള്‍ഗാ സൊലാമിന എന്ന 43കാരി സിംഹത്തിന്റെ മടയിലേക്ക് കയറിച്ചെന്നത് ഒന്ന് തലോടണമെന്ന മോഹവുമായായിരുന്നു. ഉക്രൈനിലെ ഒരു ലയണ്‍ സഫാരി പാര്‍ക്കിലായിരുന്നു സംഭവം. നാല് വയസ്സുള്ള ഒരു സിംഹത്തിന്റെ തലയില്‍ തലോടുകയും താടിയില്‍ ചൊറിയുകയും ചെയ്ത ഓള്‍ഗ ആഗ്രഹം സഫലീകരിക്കുകയും ചെയ്തു. എന്നാല്‍ സിംഹത്തിന് ഇത് ഇഷ്ടപ്പെട്ടിട്ട. സിംഹം ഓള്‍ഗയെ പൊടുന്നൊനെ ആക്രമിക്കുകയായിരുന്നു. ഒരു സിംഹം ആക്രമിച്ചതോടെ കൂട്ടിലുണ്ടായിരുന്നു മറ്റ് സിംഹങ്ങളും ആക്രമണത്തില്‍ പങ്കുചേര്‍ന്നു. ആക്രമണത്തിന് തുടക്കമിട്ട സിംഹം തന്നെ ഓള്‍ഗയുടെ കയ്യില്‍ കടിച്ചു വലിച്ചിഴയ്ക്കുകയും ചെയ്തു. പതറിപ്പോയ ഓള്‍ഗയ്ക്ക് ചെറുത്ത് നില്‍ക്കാന്‍ പോലുമായില്ല. എന്നാല്‍ തൊട്ടടുത്ത് തന്നെ സഫാരി പാര്‍ക്കിന്റെ ഉടമസ്ഥന്‍ ഒലേഗ് സുബ്‌കേവ് ഉണ്ടായിരുന്നത് ഓള്‍ഗയ്ക്ക് രക്ഷയായി. ഓള്‍ഗയുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ ഒലേഗ് സിംഹങ്ങളെ ഭയപ്പെടുത്തി…

Read More