ജപ്പാനിലെ ഒരു മൃഗശാലയില്‍ നടന്ന മോക്ഡ്രില്ലാണ് ഇപ്പോള്‍ സംസാരവിഷയം. മൃഗശാലയില്‍ നിന്ന് സിംഹം പുറത്തു ചാടുന്ന അവസ്ഥ ഉണ്ടായാല്‍ എങ്ങനെ അതിനെ നേരിടണം എന്നും, എന്ത് തയ്യാറെടുപ്പുകളാണ് നടത്തേണ്ടതെന്നും മനസിലാക്കാനായിരുന്നു മോക് ഡ്രില്‍. എന്നാല്‍ മോക് ഡ്രില്ലിന് വേണ്ടി സിംഹത്തെ കൂട് തുറന്ന് പുറത്തിറക്കാന്‍ കഴിയാത്ത് കൊണ്ട് ഒരു മനുഷ്യനെ സിംഹത്തിന്റെ പോലെയുളള വസ്ത്രം ധരിപ്പിക്കുകയായിരുന്നു ചെയ്തത്. ഒരു പ്രാദേശിക ചാനല്‍ പകര്‍ത്തിയ ഈ മോക് ഡ്രില്ലിന്റെ വീഡിയോ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ തരംഗമായിക്കഴിഞ്ഞു.മൃഗശാലയ്ക്ക് ചുറ്റും സിംഹത്തിന്റെ വസ്ത്രം അണിഞ്ഞ് മൃശാലയിലെ ജീവനക്കാരനാണ് ഓടുന്നത്. ശനിയാഴ്ച ഓണ്‍ലൈനില്‍ അപ്ലോഡ് ചെയ്ത വീഡിയോ 50 ലക്ഷത്തോളം പേരാണ് ഇതുവരെ കണ്ടത്. വീഡിയോ ഇത്രയും പേരെ രസിപ്പിക്കാന്‍ കാരണം മറ്റൊന്നുമല്ല, മൃഗശാലയിലെ ജീവനക്കാര്‍ ചുറ്റിലും ഓടുന്ന സമയം ഇതിന് കാഴ്ചക്കാരായി നില്‍ക്കുകയാണ് രണ്ട് സിംഹങ്ങള്‍. Tobe Zoo in Aichi…
Read More