പ്രകൃതിയിലെ ജീവിത കാഴ്ചകള്‍ നമുക്ക് എപ്പോഴും ആനന്ദം പകരുന്നവയാണ്. അത്തരമൊരു വീഡിയോ വീണ്ടും സമൂഹമാധ്യമങ്ങളിലിടം നേടുകയാണ്. ദക്ഷിണാഫ്രിക്കയിലെ സാന്‍ഡ് നദിയില്‍ ദാഹമകറ്റുന്ന സിംഹങ്ങളാണ് വീഡിയോ ദൃശ്യത്തിലുള്ളത്. മാലമാലാ ഗെയിം റിസര്‍വ്വില്‍ നിന്നുള്ളതാണ് ഈ ദൃശ്യങ്ങള്‍. ലേറ്റസ്റ്റ് സൈറ്റിങ്സിന്റെ സി.ഇ.ഒ ആയ നദാവ് ഒസ്സെന്ഡ്രൈവറാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയതും പങ്കുവെച്ചതും. വീഡിയോയുടെ തുടക്കത്തില്‍ നദിയിലേക്ക് നടന്നടുക്കുന്ന വിരലിലെണ്ണാവുന്ന സിംഹങ്ങളെ കാണാം. മെല്ലെ ഏതാനും സിംഹങ്ങള്‍ കൂടി നദിയുടെ അടുത്തേക്ക് വരികയാണ്. പെണ്‍സിംഹങ്ങളാണ് നദിയില്‍ എത്തിയവയില്‍ അധികവും. പുള്ളിപ്പുലിയെ അന്വേഷിച്ചാണ് സവാരിക്കായി രാവിലെ ഇറങ്ങിയതെങ്കിലും നിരാശയായിരുന്നു ഫലമെന്ന് നദാവ് പറയുന്നു. പിന്നീട് ക്യാംപിലേക്ക് മടങ്ങി പോകും വഴി സാന്‍ഡ് നദിക്കരയില്‍ ഏതാനും കാട്ടാനകളെ കണ്ടുവണ്ടി നിര്‍ത്തിയപ്പോഴാണ് സിംഹങ്ങള്‍ നദിക്കരയിലേക്ക് എത്തുന്നത് സംഘം കണ്ടത്. അത്യപൂര്‍വ്വമായി മാത്രാണ് സിംഹങ്ങള്‍ കൂട്ടത്തോടെ ദാഹമകറ്റാനായി നദിക്കരയിലേക്ക് എത്തുകയെന്ന് വന്യജീവികളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വിദഗ്ധര്‍ പറയുന്നു.
Read More