സിംഹങ്ങളെ അനധികൃതമായി കൂട്ടിലിട്ടു വളര്‍ത്തിയ യുവാവിനെ സിംഹങ്ങള്‍ കടിച്ചു കൊന്നു ! ഇയാള്‍ സിംഹങ്ങളെ വാങ്ങിയത് ഈയൊരു കാര്യം മനസ്സില്‍ കണ്ട്…

സിംഹങ്ങളെ അനധികൃതമായി കൂട്ടിലിട്ടു വളര്‍ത്തിയ യുവാവിന് സിംഹങ്ങളുടെ കൈകൊണ്ടു തന്നെ ദാരുണാന്ത്യം. ചെക്ക് റിപ്പബ്ലിക്കിലാണ് സംഭവം. മൈക്കല്‍ പ്രാസേക്ക്(34) എന്ന യുവാവിനെയാണ് സിംഹം കടിച്ചു കൊന്ന നിലയില്‍ വീട്ടുമുറ്റത്തെ സിംഹകൂട്ടില്‍ കണ്ടെത്തിയത്. കൂട് ഉള്‍വശത്തു നിന്ന് കുറ്റിയിട്ട നിലയിലായിരുന്നു. സിംഹത്തെ വീട്ടില്‍ സൂക്ഷിക്കുന്നതിനെ ചൊല്ലി പ്രാദേശിക അധികൃതരുമായി തര്‍ക്കം നടക്കുന്നതിനിടെയാണ് മൈക്കലിന്റെ മരണം. പ്രാസേക്ക് ഒമ്പത് വയസ്സുള്ള ആണ്‍സിംഹത്തിനെ 2016ലാണു സ്ലോവാക്യയില്‍ നിന്നു വാങ്ങിയത്. തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഒരു പെണ്‍സിംഹത്തെയും വാങ്ങിയിരുന്നു. സിംഹങ്ങളെ ഇണചേര്‍ത്തു പ്രത്യുല്‍പാദനം നടത്തുകയെന്നതായിരുന്നു പ്രാസേക്കിന്റെ ലക്ഷ്യം. എന്നാല്‍ ഇതിനു സര്‍ക്കാരില്‍നിന്ന് അനുമതി തേടാത്തതിനെ തുടര്‍ന്ന് ഇയാള്‍ക്ക് പിഴയൊടുക്കേണ്ടി വന്നിരുന്നു. സിംഹങ്ങളുടെ കൂടിന്റെ പ്ലാന്‍ അധികൃതരെ അറിയിക്കാത്തതിന്റെ പേരിലും പ്രാസേക്കിനെതിരെ നിയമ നടപടിപടികള്‍ പുരോഗമിക്കുമ്പോഴാണ് അന്ത്യം സംഭവിച്ചിരിക്കുന്നത്. കിഴക്കന്‍ ചെക്ക് റിപ്പബ്ലിക്കിലെ ദെഷോവിലാണ് പ്രാസേക്കിന്റെ താമസം. ദെഷോവ് മുനിസിപ്പാലിറ്റി അധികൃതര്‍ സിംഹങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍…

Read More

സഞ്ചാരികളെ ഞെട്ടിച്ച് വാഹനത്തിലേക്ക് പാഞ്ഞു കയറിയ സിംഹം ഡ്രൈവറെ തള്ളിമാറ്റി ഡ്രൈവിംഗ് സീറ്റില്‍ ഇരിപ്പുറപ്പിച്ചു; പിന്നില്‍ ഇരിക്കുന്നത് സ്ത്രീകളാണെന്നു കണ്ടപ്പോള്‍ പിന്നെ സ്‌നേഹപ്രകടനമായി; വീഡിയോ കാണാം…

ക്രിമിയ: സഞ്ചാരികളുടെ വാഹനത്തിലേക്ക് അതിക്രമിച്ചു കടന്ന സിംഹത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ തരംഗമാവുകയാണ്. ക്രിമിയയിലെ ടൈഗന്‍ സഫാരി പാര്‍ക്കിലാണ് സഞ്ചാരികളെ അമ്പരപ്പിക്കുന്ന സംഭവമുണ്ടായത്. സഞ്ചാരികളുമായി പോകുകയായിരുന്ന വാഹനത്തിലേക്ക് സിംഹം ചാടിക്കയറുകയായിരുന്നു. തുടര്‍ന്ന് െ്രെഡവറെ തള്ളി മാറ്റി സീറ്റില്‍ കയറി ഇരിക്കുകയും ചെയ്തു. ഒടുവില്‍ വളരെ പണിപ്പെട്ടാണ് സിംഹത്തിനെ വണ്ടിയില്‍ നിന്ന് ഇറക്കിയത്. എന്നാല്‍ വണ്ടിയില്‍ നിന്ന് ഇറങ്ങിയ സിംഹം പിന്നില്‍ ഇരുന്ന സഞ്ചാരികളെ കണ്ടയുടന്‍ ചാടി മടിയില്‍ കയറുകയും തുടര്‍ന്ന് സഞ്ചാരികളെ ഉരുമ്മി വാഹനത്തില്‍ ഇരിപ്പുറപ്പിക്കുകയുമായിരുന്നു. വാഹനത്തില്‍ ഇരുന്നവര്‍ വനിതാ സഞ്ചാരികളെ ഉമ്മവയ്ക്കാനും മറ്റും തുടങ്ങിയതോടെ സഞ്ചാരികള്‍ വാഹനത്തില്‍ നിന്നും വെളിയില്‍ ഇറങ്ങുകയായിരുന്നു. ഒടുവില്‍ ആളില്ലാത്ത വാഹനത്തില്‍ താന്‍ മാത്രം എന്തിന് എന്ന ഭാവത്തോടെ സിംഹവും പുറത്തിറങ്ങി. സിംഹം പുറത്തിറങ്ങിയ ഉടന്‍ തന്നെ സഞ്ചാരികള്‍ വാഹനത്തില്‍ കയറുകയും വാഹനം നീങ്ങുകയും ചെയ്തു. ഇതു നോക്കി സിംഹം നില്‍ക്കുന്നതും വീഡിയോയില്‍…

Read More

അന്നേ വിചാരിച്ചതാ ! കൂട് അടയ്ക്കാന്‍ മറന്ന ജീവനക്കാരനെ സിംഹം ശാപ്പിട്ടു; സിംഹം ശാന്ത സ്വഭാവിയെന്ന് മൃഗശാലാ അധികൃതര്‍; വീഡിയോ കാണാം…

മൃഗശാലാ ജീവനക്കാരുടെ ജീവിതം എന്നും മുള്‍മുനയിലാണ്. ഇതിന് ഉത്തമ ഉദാഹരണമാണ് മെക്‌സിക്കോയിലെ ഹിഡാല്‍ഗോ സംസ്ഥാനത്തെ നിക്കോളാസ് ബ്രാവോ മൃഗശാലയില്‍ നടന്ന ദാരുണ സംഭവം. സിംഹക്കൂട് വൃത്തിയാക്കാനെത്തിയ മൃഗശാല ജീവനക്കാരന്‍ സിംഹത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെടുകയായിരുന്നു. ഇയാളെ കൊന്ന സിംഹം ശരീരഭാഗങ്ങള്‍ ഭക്ഷിക്കാന്‍ ശ്രമിക്കുകയും ചെയ്തു. കൂട് അടയ്ക്കുന്നതില്‍ പറ്റിയ പിഴവാണ് ഇയാളുടെ മരണത്തിനു കാരണമായതെന്നാണു കരുതുന്നത്. ഗുസ്താവോ സെറാനോ കാര്‍ബജാല്‍ എന്ന 28 കാരനാണ് സിംഹത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഏഴു വര്‍ഷമായി ഇവിടെ ജോലി ചെയ്തുവരുന്ന ഗുസ്താവോയെ 22 വയസ്സുള്ള കിംബ എന്ന ആണ്‍ സിംഹമാണ് ഇയാളെ ആക്രമിച്ചു കൊലപ്പെടുത്തിയത്.കാര്‍ബജാലിന്റെ കഴുത്തിലാണ് സിംഹത്തിന്റെ ആഴത്തിലുള്ള കടിയേറ്റത്. സിംഹം പുറകില്‍ നിന്നാണ് ആക്രമിച്ചതെന്നും ആദ്യത്തെ കടിയില്‍ തന്നെ കഴുത്തൊടിഞ്ഞ് കാര്‍ബജാല്‍ മരിച്ചിരിക്കാമെന്നുമാണ് നിഗമനം. ശബ്ദം കേട്ട് സഹപ്രവര്‍ത്തകരെത്തുമ്പോള്‍ സിംഹക്കൂട്ടില്‍ ചോരവാര്‍ന്നു മരിച്ചു കിടക്കുന്ന കാര്‍ബജാലിനെയാണ് കണ്ടത്. കൂട് വൃത്തിയാക്കുമ്പോള്‍ സിംഹത്തെ…

Read More

സാവോമിയിലെ ഇരട്ടകള്‍! 1898 ല്‍ നരഭോജി സിംഹങ്ങള്‍ അകത്താക്കിയത് 135 മനുഷ്യരെ; കൂട്ടക്കുരുതിയ്ക്ക് കാരണമായി ഗവേഷകര്‍ കണ്ടെത്തിയതിതാണ്

മനുഷ്യരില്‍ നിന്ന് വ്യത്യസ്തമായി മൃഗങ്ങള്‍ക്കൊരു പ്രത്യേകതയുണ്ട്. വിശന്നാല്‍ മാത്രമെ ഭക്ഷണം കഴിക്കുകയുള്ളു. സിംഹങ്ങള്‍ സാധാരണയായി മനുഷ്യരെ വേട്ടയാടാറുമില്ല. നരഭോജികളായ സിംഹങ്ങള്‍ പോലും ഒരു രക്ഷയുമില്ലെങ്കില്‍ മാത്രമേ മനുഷ്യര്‍ക്കുനേരേ തിരിയൂ. അങ്ങനെയാണെങ്കില്‍ കെനിയയില്‍ 1898 ല്‍ 9 മാസത്തിനിടെയില്‍ 135 മനുഷ്യരെ കൊന്നുതിന്ന ആ രണ്ട് സിംഹങ്ങളുടെ പ്രവൃത്തി എന്തുകൊണ്ടാണെന്നുള്ള അന്വേഷത്തിലായിരുന്നു ഒരു സംഘം ഗവേഷകര്‍. ഇതിനവര്‍ കണ്ടെത്തിയ ഉത്തരം സിംഹങ്ങളുടെ പല്ലു വേദനയാണ് ഈ കൂട്ട നരഹത്യയിലേക്ക് വഴിവച്ചതെന്നാണ്. കെനിയയിലാണ് കുപ്രസിദ്ധരായ ഈ ഇരട്ട ആണ്‍ സിംഹങ്ങള്‍ വാണിരുന്നത്. സാവോയിലെ ഇരട്ടകള്‍ എന്നാണിവ അറിയപ്പെട്ടിരുന്നത്. റെയില്‍വേ നിര്‍മ്മാണത്തിനായി ഏഷ്യയില്‍ നിന്നുപോയ തൊഴിലാളികളായിരുന്നു ഇവരുടെ പ്രധാന ഇരകള്‍. ആഴ്ചയില്‍ നാലു പേരെയെങ്കിലും ചുരുങ്ങിത് ഇവ കൊന്നുതിന്നുമായിരുന്നു. പുല്‍മേടുകള്‍ക്കിടയില്‍ നിന്നു കണ്ടെത്താന്‍ ബുദ്ധിമുട്ടായിരുന്നതിനാല്‍ ഇവയെ കൊല്ലുകയെന്നതും പ്രയാസകരമായിരുന്നു. ഒടുവില്‍ റെയില്‍വെ നിര്‍മ്മാണത്തിന്റെ ചുമതലക്കാരനായിരുന്ന കേണല്‍ ഹെന്റി പാറ്റേഴ്‌സണാണ് ഇരു സിംഹങ്ങളെയും…

Read More