വളര്‍ത്തു മൃഗങ്ങളില്ലാത്ത വീടുകള്‍ കുറവാണ്. കോഴിയും താറാവും പട്ടിയും പൂച്ചയുമെല്ലാം വളര്‍ത്തു മൃഗങ്ങളായി മലയാളികളുടെ വീടുകളില്‍ ഇടംപിടിക്കാറുണ്ട്. എന്നാല്‍ സ്വന്തം വീട്ടില്‍ സിംഹത്തെ വളര്‍ത്തുന്ന ഒരു മലയാളി ഉണ്ടെന്നറിയാമോ ? ഇന്ത്യയിലെ വന്യജീവി സംരക്ഷണ നിയമപ്രകാരം സിംഹത്തിനെയും കടുവയെയും പോലുള്ള വന്യജീവികളെ വീട്ടില്‍ വളര്‍ത്താന്‍ പാടില്ലെന്നറിയാമായിരുന്നിട്ടും ഇയാള്‍ ഇങ്ങനെ ചെയ്യുന്നതില്‍ അദ്ഭുതം കൂറണ്ട, ആള് മലയാളിയാണെങ്കിലും സിംഹത്തെ വളര്‍ത്തുന്നത് കേരളത്തിലോ ഇന്ത്യയിലെ മറ്റേതെങ്കിലും സ്ഥലത്തോ അല്ല. ദുബായിലാണ് സംഭവം. നിരവധി അറബികള്‍ തങ്ങളുടെ വീടുകളിലും ഫാമുകളിലും വന്യജീവികളെ വളര്‍ത്താറുണ്ട്. എന്നാല്‍ അവയെ പുറം ലോകം കാണിക്കാറില്ല. ജുനൈദ്, അനസ് എന്നീ പാലക്കാട്ടുകാരാണ് ദുബായിലെ തങ്ങളുടെ താമസസ്ഥലത്ത് സിംഹത്തെ വളര്‍ത്തുന്നത്. നൈല എന്നാണ് സിംഹത്തിന് പേരിട്ടിരിക്കുന്നത്. മല്ലു ട്രാവലര്‍ എന്ന പേരിലറിയപ്പെടുന്ന വ്‌ളോഗര്‍ ഷാക്കിറാണ് ഈ കഥ പുറം ലോകത്തെ അറിയിച്ചിരിക്കുന്നത്. ഷാക്കിറും സുഹൃത്തുക്കളും ചേര്‍ന്ന് സിംഹത്തോടൊപ്പം കളിക്കുന്നതും,…
Read More