ഭംഗിയുള്ള ചുണ്ടുകള്‍ ഏവരുടെയും സ്വപ്നമാണ്. ചുണ്ടുകളുടെ സൗന്ദര്യം കൂട്ടാനായി ശസ്ത്രക്രിയ ചെയ്യുന്ന ആളുകളും ഇപ്പോള്‍ കുറവല്ല. ബള്‍ഗേറിയ സ്വദേശിയായ ആന്‍ഡ്രിയയുടെ സൗന്ദര്യബോധം അല്പം വ്യത്യസ്ഥമായിരുന്നു. ശസ്ത്രക്രിയയിലൂടെ ചുണ്ടിന്റെ വലിപ്പം മൂന്നിരട്ടിയായി വര്‍ധിപ്പിച്ചാണ് ഈ 22കാരി ഏവരെയും ഞെട്ടിച്ചത്. സോഫിയ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥിനിയായ ആന്‍ഡ്രിയ ഇതിനായി 15 തവണയാണ് ചുണ്ടില്‍ ശസ്ത്രക്രിയ നടത്തിയത്. കഴിഞ്ഞ കുറേയേറെ വര്‍ഷങ്ങള്‍ കൊണ്ട് പലപല ഏസ്തറ്റിക്ക് (സൗന്ദര്യശാസ്ത്രത്തെ സംബന്ധിച്ച) ക്ലിനിക്കുകളില്‍ കയറിയിറങ്ങിയാണ് ആന്‍്ഡ്രിയ കാര്യം സാധിച്ചത്. വലിപ്പം കൂട്ടാനായി hyaluronic acid ആണ് ആന്‍ഡ്രിയയുടെ ചുണ്ടില്‍ കുത്തിവെച്ചത്. വലിപ്പമേറിയ ചുണ്ടുകള്‍ തനിക്ക് കൂടുതല്‍ ആത്മവിശ്വാസം പകര്‍ന്നു തരുന്നെന്നാണ് ആന്‍ഡ്രിയയുടെ പക്ഷം. ഇതാണ് തനിക്ക് കൂടുതല്‍ ചേരുന്നതെന്നും ഈ പെണ്‍കുട്ടി വിശ്വസിക്കുന്നു. ഇത് ചെറുപ്പം മുതലുള്ള ആഗ്രഹമായിരുന്നുവെന്നും ആന്‍ഡ്രിയ പറയുന്നു. 11875 രൂപയാണ് ഓരോ തവണയും ചികിത്സയ്ക്കായും ആന്‍ഡ്രിയ ചിലവാക്കിയിരുന്നത്. ചുണ്ടുകളുടെ വലിപ്പം കൂടിയ…
Read More