തന്മാത്ര എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ താരമാണ് മീര വാസുദേവന്‍. ഇപ്പോള്‍ കുടുംബവിളക്ക് എന്ന സീരിയലിലൂടെ മിനിസ്ക്രീനില്‍ സജീവമാണ് താരം. റൂള്‍സ് പ്യാര് ക സൂപ്പര്‍ഹിറ്റ് ഫോര്‍മുല ആണ് മീരയുടെ ഹിന്ദി അരങ്ങേറ്റ ചിത്രം. ചിത്രത്തില്‍ നായകന് മിലിന്ദ് സോമനുമായുള്ള ലിപ് ലോക്സീനിനെ കുറിച്ച് ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുകയാണ് മീര. മലയാളത്തിലെ ഒരു ചാനല്‍ പരിപാടിയില്‍ ആണ് മീര സംസാരിച്ചത്. റോതംഗ് പാസില്‍ വച്ചായിരുന്നു ചില രംഗങ്ങള്‍ ചിത്രീകരിച്ചിരുന്നത്. മിലിന്ദ് സോമനുമായുള്ള ലിപ് ലോക്ക് രംഗമായിരുന്നു ചിത്രീകരിക്കുന്നത്. മൈനസ് 23 ഡിഗ്രിയായിരുന്നു അവിടുത്തെ തണുപ്പ്. ആ സമയം തന്റെ ചുണ്ടുകള്‍ മരവിച്ചുപോയി. തന്റെ പരിഭ്രമം കണ്ട മിലിന്ദ് കാര്യം എന്താണെന്ന് അന്വേഷിച്ചു. കാര്യം പറഞ്ഞപ്പോള്‍ ചൂടുചായ വാങ്ങിതന്നു. അത് കുടിച്ചാണ് പിന്നീട് ആ രംഗം പൂര്‍ത്തിയാക്കിയത്. മിലിന്ദുമായുള്ള ലിപ് ലോക്ക് രംഗം കണ്ടതിന് ശേഷം അദ്ദേഹത്തിന്റെ…
Read MoreTag: liplock
നിന്റെ ഭര്‍ത്താവിന് നട്ടെല്ലില്ലയോ എന്ന് കമന്റ് ? ലിപ് ലോക്ക് ചെയ്യാന്‍ ആണുങ്ങള്‍ക്കു മാത്രമേ പറ്റുകയുള്ളോ എന്ന് തുറന്നടിച്ച് ദുര്‍ഗ കൃഷ്ണ…
സിനിമയിലെ ലിപ് ലോക്ക് രംഗത്തിന്റെ പേരില്‍ നടി ദുര്‍ഗ കൃഷ്ണയ്ക്കു നേരെ വന്‍ സൈബര്‍ ആക്രമണമാണ് നടക്കുന്നത്. കുടുക്ക് 2025 എന്ന ചിത്രത്തില്‍ ദുര്‍ഗയും നടന് കൃഷ്ണകുമാറും തമ്മിലുള്ള ലിപ് ലോക്ക് രംഗമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ഇതിന് പിന്നാലെ ദുര്‍ഗയെയും ഭര്‍ത്താവ് അര്‍ജുനും നേരെ സോഷ്യല്‍ മീഡിയ വെട്ടുകിളികള്‍ ആക്രമണം നടത്തുകയായിരുന്നു. ലിപ് ലോക്ക് രംഗത്തില്‍ അഭിനയിച്ചതിന് തന്നെ പിന്തുണയ്ക്കുന്ന തന്റെ ഭര്‍ത്താവ് നട്ടെല്ലില്ലാത്തവനും ഈ രംഗത്തില്‍ തനിക്കൊപ്പം അഭിനയിച്ച നടന്റെ ഭാര്യ സപ്പോര്‍ട്ടീവും ആകുന്നത് എങ്ങനെയാണ് എന്നാണ് ദുര്‍ഗ ചോദിക്കുന്നത്. മലയാള സിനിമയില്‍ ഇത്തരം രംഗങ്ങളില്‍ സ്ത്രീകള്‍ അഭിനയിക്കേണ്ട എന്നാണോ എന്നും ദുര്‍ഗ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയില്‍ പറയുന്നത്. ദുര്‍ഗ കൃഷ്ണ വീഡിയോയില്‍ പറയുന്നതിങ്ങനെ…കുടുക്ക് 2025ലെ സോങ് ഇറങ്ങിയിരുന്നു. ആ പാട്ടിന്റെ അവസാനമുണ്ടായിരുന്ന ലിപ് ലോക് സീനാണ് ഇപ്പോള്‍ കേരളത്തിലെ ഏറ്റവും വലിയ പ്രശ്നം.…
Read Moreസാമന്തയെ ചുംബിച്ചാല്‍ കുടുംബകലഹം ! ലിപ് ലോക് രംഗത്തിന് വിസമ്മതിച്ച് രാം ചരണ്‍; ആ സംഭവത്തെക്കുറിച്ച് സംവിധായകന് പറയുന്നതിങ്ങനെ…
ചുംബനരംഗങ്ങളും ഇഴുകിച്ചേര്‍ന്നുള്ള രംഗങ്ങളും പല സിനിമയുടെയും കഥാഗതിയ്ക്ക് അനിവാര്യമാണ്. സിനിമയുടെ പ്രൊമോഷനും അത്തരം രംഗങ്ങള്‍ സഹായകമാവാറുണ്ട്. എന്നാല്‍ ചില നടീനടന്മാര് അത്തരം രംഗങ്ങള്‍ക്ക് തയ്യാറാവാറില്ല. തെലുങ്കില്‍ നടന് രാം ചരണിന് ഇത്തരം റോളുകള്‍ ചെയ്യാന്‍ ബുദ്ധിമുട്ട് ഉള്ളതിനെ കുറിച്ചുള്ള രസകരമായ റിപ്പോര്‍ട്ടാണ് പുറത്ത് വന്നിരിക്കുന്നത്. സൂപ്പര്‍താരം ചിരഞ്ജീവിയുടെ മകനാണ് രാംചരണ്‍. രണ്ട് വര്‍ഷം മുന്‍പ് രാമിന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായി മാറിയ സുകുമാര്‍ ഒരുക്കിയ രംഗസ്ഥലം എന്ന സിനിമയുടെ ലൊക്കേഷനില്‍ നടന്ന കഥയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. സിനിമയ്ക്ക് വേണ്ടി ആദ്യം ഒരുക്കിയ ആദ്യ തിരക്കഥയില്‍ നായികയും നായകനും തമ്മില്‍ ലിപ് ലോക് ചെയ്യുന്ന സീന്‍ കൂടി ഉണ്ടായിരുന്നു. എന്നാല്‍ രാം ചരണ്‍ ആ സീന്‍ ഒഴിവാക്കാന്‍ വേണ്ടി നിര്‍ദേശിക്കുകയായിരുന്നു. ഒഴിവാക്കേണ്ടെന്ന് സംവിധായകനും തീരുമാനിച്ചു. എന്നാല്‍ ഷൂട്ടിംഗ് തുടങ്ങിയതിന് ശേഷം ഒന്ന് കൂടി സംവിധായകന് ആ രംഗത്തെ കുറിച്ച്…
Read Moreഒമ്പതാമത്തെ ടേക്കിലാണ് സംഗതി ഓകെ ആയത് ! പ്രിയ വളരെ ബോള്‍ഡായി ചെയ്തുവെങ്കിലും റോഷന്റെ ചമ്മല് ഇപ്പോഴും മാറിയിട്ടില്ല; ലിപ് ലോക്ക് സീനിനെക്കുറിച്ച് ഒമര്‍ ലുലുവിന് പറയാനുള്ളത്…
യുവാക്കള്‍ ഏറെ കാത്തിരുന്ന പ്രണയചിത്രം ഒരു അഡാര്‍ ലവ് സ്റ്റോറി പ്രണയദിനമായ ഫെബ്രുവരി 14ന് തിയേറ്ററുകളിലെത്തുകയാണ്. ഗാനവും ടീസറുമൊക്കെ വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒരു കണ്ണിറുക്കലോടെ ചിത്രത്തിലെ നായിക പ്രിയ വാര്യര്‍ ലോകമെമ്പാടുമുള്ള യുവാക്കളുടെ ചങ്കില് ഇടംപിടിക്കുകയും ചെയ്തിരുന്നു. ചിത്രത്തിന്റെ ഏറ്റവും പുതിയ ടീസറും തരംഗമായിരിക്കുകയാണ്. നായകന് റോഷനും നായിക പ്രിയയും തമ്മിലുള്ള ലിപ് ലോക്ക് രംഗമാണ് ടീസറിന്റെ ഹൈലൈറ്റ്. ഇപ്പോള്‍ ഈ ലിപ്ലോക്ക് രംഗത്തെക്കുറിച്ച് തുറന്നു പറഞ്ഞ് ഒമര്‍ ലുലുതന്നെ രംഗത്തെത്തിയിരിക്കുകയാണ്.ലിപ്ലോക്ക് രംഗം ഒമ്പതാമത്തെ ടേക്കിലാണ് ഓക്കെ ആയതെന്നും റോഷനായിരുന്നു ഏറെ പണിപെട്ടതെന്നും ഒമര്‍ പറഞ്ഞു. പ്രിയ വളരെ ബോള്‍ഡായി സീന്‍ ചെയ്തു. റോഷന് ഇപ്പോഴും ആ ചമ്മല് മാറിയിട്ടില്ലെന്നും ഒമര്‍ പറയുന്നു. അതേസമയം യൂട്യൂബില്‍ ലൈക്കുകളേക്കാള്‍ അധികം ഡിസ് ലൈക്കുകളായിരുന്നു ടീസറിന് ലഭിച്ചത്. എന്നാല്‍ സാമൂഹികമാധ്യമങ്ങളില്‍ ഒരു ട്രെന്റിനനുസരിച്ചാണ് കാര്യങ്ങള്‍ നീങ്ങുന്നത്. അതൊരു താല്‍ക്കാലിക ആഘോഷിക്കല്‍…
Read Moreഭാര്യയുമായി പലപ്പോഴും തല്ല് കൂടാറുണ്ടെങ്കിലും സിനിമയിലെ ചുംബനരംഗങ്ങളുടെ പേരില്‍ തല്ലു കൂടിയിട്ടില്ല; ചുംബനങ്ങളെക്കുറിച്ച് വാചാലനായി ടൊവിനോ…
കൊച്ചി: സിനിമയിലെ ചുംബനരംഗങ്ങളുടെ പേരില്‍ മലയാളത്തിലെ ഇമ്രാന് ഹാഷ്മിയെന്ന വിളിപ്പേര് കിട്ടിയ താരമാണ് ടൊവിനോ തോമസ്. എന്നാല്‍ ഈ ചുംബനരംഗങ്ങളുടെ പേരില്‍ ഒരിക്കല്‍ പോലും ഭാര്യ തന്നോട് തല്ലുകൂടിയിട്ടില്ലെന്നാണ് താരം പറയുന്നത്.അത് ജോലിയുടെ ഭാഗമാണെന്ന് ഉള്‍ക്കൊള്ളാന്‍ ഭാര്യയ്ക്ക് കഴിയാറുണ്ടെന്ന് ടൊവിനോ പറയുന്നു. പല കാര്യങ്ങളിലും തങ്ങള്‍ തല്ല് കൂടാറുണ്ട്. എന്നാല്‍ ചുംബനത്തിന്റെ പേരില്‍ മാത്രം ഇന്നേവരെ തല്ലുണ്ടായിട്ടില്ലെന്നാണ് ടൊവിനോയുടെ വെളിപ്പെടുത്തല്‍. ഞാന്‍ ചെയ്യുന്ന സിനിമകളിലെ നിലപാടുകള്‍, രാഷ്ട്രീയം എല്ലാം എന്റെതാവണമെന്നില്ല. അത് ആ സിനിമയില്‍ കഥാപാത്രം സംസാരിക്കുന്നതാണ്. അതുമായി തന്നെ ബന്ധിപ്പിക്കരുത്. ചില ചിത്രങ്ങളില്‍ ചുംബനരംഗങ്ങളില്‍ അഭിനയിക്കുന്നത് ആ കഥാപാത്രത്തിന് ആവശ്യമായതിനാലാണ്. തനിക്ക് അമ്മയുണ്ട്, സഹോദരിയുണ്ട്, ഭാര്യയുണ്ട്, മകളുണ്ട്. അതിന് യോജിച്ചരീതിയിലാണ് പൊതുസമൂഹത്തില്‍ തന്റെ ഇടപെടല്‍. സ്നേഹിക്കുന്നവര്‍ പൊതു ഇടങ്ങളില്‍ ചുംബിക്കുന്നതിനോട് എതിര്‍പ്പില്ല. എന്നാല്‍ എല്ലാവരും പരസ്പരം പൊതുഇടങ്ങളില്‍ ചുംബിക്കണമെന്ന തോന്നല്‍ തനിക്കില്ല. ഇത് ഒരു സമരരൂപമാകുന്നതിനോടും…
Read Moreആ സീന്‍ എന്നെ വല്ലാതെ വേദനിപ്പിച്ചു… ആ രംഗത്തെക്കുറിച്ച് സംവിധായകന് പറഞ്ഞത് ഷൂട്ടിംഗ് തുടങ്ങുമ്പോള്‍ മാത്രം; ആ ലിപ് ലോക്ക് രംഗത്തില്‍ അഭിനയിച്ചതിനെക്കുറിച്ച് തുറന്നു പറഞ്ഞ് ഹണിറോസ്…
മലയാളത്തിലെ യുവനടിമാരില്‍ പ്രമുഖയാണ് ഹണിറോസ്. വിനയന്റെ ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ ഹണി തമിഴ്, തെലുങ്ക് ഭാഷകളിലും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. വികെ പ്രകാശ് സംവിധാനം ചെയ്ത ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന ചിത്രമായിരുന്നു ഹണിയുടെതായി കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടിരുന്നത്. ട്രിവാന്‍ഡ്രം ലോഡ്ജ് പോലെ തന്നെ ഹണിയുടെതായി ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു വണ്‍ ബൈ ടു. ഹണിയുടെ ഗ്ലാമര്‍ പ്രകടനമായിരുന്നു ഈ രണ്ടു ചിത്രങ്ങളുടെ ഹൈലൈറ്റ്. അരുണ്‍കുമാര്‍ അരവിന്ദ് സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ മുരളി ഗോപി,ഫഹദ് ഫാസില്‍ തുടങ്ങിയവരായിരുന്നു ഹണിക്കൊപ്പം പ്രധാന വേഷങ്ങളിലെത്തിയിരുന്നത്. അടുത്തിടെ നടന്ന ഒരഭിമുഖത്തില്‍ ചിത്രത്തിലെ ഒരു സീന്‍ സിനിമയുടെ പ്രചാരണത്തിനായി ഉപയോഗിച്ചത് തന്നെ വേദനിപ്പിച്ചിരുന്നുവെന്ന് ഹണി തുറന്നു പറഞ്ഞിരുന്നു. വണ്‍ ബൈ ടുവില്‍ മുരളി ഗോപിയുമൊത്തുളള ഒരു ലിപ്ലോക്ക് സീനായിരുന്നു അണിയറ പവര്‍ത്തകര്‍ പ്രചാരണത്തിനായി ഉപയോഗിച്ചിരുന്നതെന്നാണ് ഹണി പറഞ്ഞത്. ‘വണ്‍ബൈ ടുവിന്റെ ചിത്രീകരണത്തിനു മുന്‍പ് സംവിധായകന്…
Read Moreആ ലിപ് ലോക്ക് ഒഴിവാക്കാനാകില്ലായിരുന്നു ! അല്ലായിരുന്നെങ്കില്‍ ഇത്തരം രംഗങ്ങളില്‍ ഒരിക്കലും അഭിനയിക്കില്ലായിരുന്നു; മായാനദിയിലെ പ്രണയം തുളുമ്പുന്ന ലിപ് ലോക്ക് സീനിനെക്കുറിച്ച് ടൊവിനോ പറയുന്നത്
കേരളക്കരയാകെ പ്രണയിപ്പിച്ചു കൊണ്ട് പ്രദര്‍ശനം തുടരുന്ന ചിത്രമായ മായാനദിയിലെ ലിപ് ലോക്ക് സീനിനെക്കുറിച്ച് നായകന് ടൊവിനോ മനസു തുറന്നു. മാത്തന്റെയും അപ്പുവിന്റെയും പ്രണയമാണ് ഒരു സാധാരണ നദിപോലെ ഒഴുകേണ്ട സിനിമയെ മായാനദിയാക്കിയത്. പ്രണയത്തിന്റെ ആര്‍ദ്രത ചിത്രീകരിക്കാന്‍ ആ ലിപ് ലോക്ക് രംഗം അത്യാവശ്യമായിരുന്നതു കൊണ്ടു മാത്രമാണ് താന്‍ ആ ലിപ് ലോക്ക് രംഗത്തില്‍ അഭിനയിച്ചതെന്ന് ടൊവിനോ പറയുന്നു. അല്ലായിരുന്നെങ്കില്‍ താന്‍ ഒരിക്കലും അത്തരമൊരു രംഗത്ത് അഭിനയിക്കില്ലായിരുന്നെന്നും ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ ടൊവിനോ തുറന്നു പറഞ്ഞു. ‘സിനിമയെ പൂര്‍ണമാക്കുന്നത് ഈ രംഗങ്ങളാണ്. അതുകൊണ്ട് എന്തായാലും ചെയ്യണം. ചെയ്യുമ്പോള്‍ പരമാവധി ഭംഗിയായി ചെയ്യുക എന്നുമാത്രമേ ഞാന്‍ ചിന്തിച്ചിരുന്നുള്ളൂ. എനിയ്ക്കുണ്ടായിരുന്ന ഏറ്റവും വലിയ ആത്മവിശ്വാസം സിനിമയുടെ മേക്കേഴ്സ് തന്നെയായിരുന്നു. ആളുകള്‍ അശ്ലീലം പറയുന്ന രീതിയില്‍ അവര്‍ അത് ചിത്രീകരിക്കില്ലെന്ന് ഉറപ്പുണ്ടായിരുന്നു’. ടോവിനോ പറയുന്നു. ഞങ്ങളെ കംഫര്‍ട്ടബിള്‍ ആക്കാന്‍ മേക്കേഴ്സിന്…
Read More