ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ രോഗിയ്ക്ക് മദ്യം നല്കി ആംബുലന്‍സ് ഡ്രൈവര്‍. ഒഡീഷയിലാണ് സംഭവം. ആശുപത്രിയിലേക്ക് പോകുന്നതിനിടെ വണ്ടി നിര്‍ത്തി പുറത്തേക്ക് ഇറങ്ങി വന്ന് രോഗിക്ക് മദ്യം ഒഴിച്ചുനല്‍കുന്ന ആംബുലന്‍സ് ഡ്രൈവറുടെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. ഒഡീഷയിലെ ടിര്ടോള് പ്രദേശത്തിന് അടുത്തുള്ള ഹൈവേയില്‍ വെച്ചാണ് സംഭവം. ആംബുലന്‍സില്‍ സ്ട്രെക്ചറില്‍ കാലിന് പരിക്കേറ്റ രോഗി കിടക്കുന്നതും കാണാം. ഡ്രൈവര്‍ ഗ്ലാസിലേക്ക് മദ്യം ഒഴിക്കുന്നതും ഇരുവരും മദ്യം കുടിക്കുന്നതും വീഡിയോയില്‍ കാണാം. ആംബുലന്‍സിന് അടുത്തുണ്ടായിരുന്ന ഒരാളാണ് വീഡിയോ എടുത്തത്. സംഭവം വലിയ വിമര്‍ശനങ്ങളിലേക്ക് എത്തിയതോടെ പ്രതികരിച്ച്് ആംബുലന്‍സ് ഡ്രൈവര്‍ രംഗത്തെത്തി. രോഗി ചോദിച്ചതുകൊണ്ടാണ് മദ്യം കുടിക്കാന്‍ കൊടുത്തതെന്ന് ആംബുലന്‍സ് ഡ്രൈവര്‍ പറഞ്ഞു. സംഭവത്തില്‍ അന്വേഷണം നടത്തി ആംബുലന്‍സ് ഡ്രൈവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു. അതേസമയം, ഇത് സ്വകാര്യ ആംബുലന്‍സ് ആയതിനാല്‍ നടപടി എടുക്കാനാവില്ലെന്നാണ് ജഗത്സിംഗ്പൂര്‍ ചീഫ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍…
Read MoreTag: liqour
വെറും ചാത്തന് സാധനമാണല്ലോടെ ഇത് ! മദ്യപിച്ചിട്ട് ലഹരി ലഭിക്കാഞ്ഞതിനാല്‍ മദ്യഷോപ്പിനെതിരെ ആഭ്യന്തര മന്ത്രിക്ക് പരാതി നല്കി മദ്യപന്…
മദ്യപിച്ചിട്ട് ലഹരി ലഭിക്കുന്നില്ലെന്ന് ആരോപിച്ച് മദ്യഷോപ്പിനെതിരെ മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോതം മിശ്രയ്ക്ക് പരാതി നല്കി മദ്യപന്. മധ്യപ്രദേശിലെ ഉജ്ജെയ്നിലാണ് സംഭവം. വാഹന പാര്‍ക്കിങ് ഓപ്പറേറ്ററായി ജോലി ചെയ്യുന്ന ലോകേന്ദ്ര സോഥിയ എന്നയാളാണ് മന്ത്രിക്ക് പരാതി നല്‍കിയത്. ഉജ്ജെയ്നിലെ ക്ഷീരസാഗര്‍ ഘാട്ടി ഏരിയയിലെ ലൈസന്‍സുള്ള മദ്യവില്‍പ്പനശാലയില്‍ നിന്ന് വാങ്ങിയ രണ്ട് കുപ്പി സ്വദേശി മദ്യം കഴിച്ചിട്ട് ലഹരി ലഭിച്ചില്ലെന്നാണ് പരാതി. ഏപ്രില്‍ 12 ന് അദ്ദേഹം പ്രാദേശിക എക്സൈസ് വകുപ്പ് ഓഫീസില്‍ ഇയാള്‍ പരാതിപ്പെട്ടിരുന്നു. ഇതിന്റെ പകര്‍പ്പാണ് ആഭ്യന്തര മന്ത്രിക്കയച്ചത്.
Read More