പതിവു പോലെ റിക്കാര്‍ഡുകള്‍ തിരുത്തിക്കുറിച്ച് ഓണക്കാലത്തെ മദ്യവില്‍പ്പന. കഴിഞ്ഞ എട്ടുദിവസങ്ങളിലായി വിറ്റത് 665 കോടി രൂപയുടെ മദ്യമാണ്. കഴിഞ്ഞവര്‍ഷം ഇത് 624 കോടി രൂപയായിരുന്നു. ഉത്രാടദിനത്തിലാണ് ഏറ്റവും കൂടുതല്‍ മദ്യവില്‍പ്പന നടന്നത്. പ്രാഥമിക കണക്കനുസരിച്ച് ബെവ്കോയുടെ ചില്ലറവില്‍പ്പന കേന്ദ്രങ്ങളില്‍നിന്നു മാത്രം 116 കോടി രൂപയുടെ മദ്യം വിറ്റു. കണ്‍സ്യൂമര്‍ഫെഡിന്റെ വില്പ്പനകേന്ദ്രങ്ങളിലെയും മറ്റും കണക്കെടുക്കുമ്പോള്‍ ഇത് ഏകദേശം 121 കോടി രൂപയാകുമെന്നാണ് വിലയിരുത്തല്‍. അന്തിമകണക്ക് വരുമ്പോള്‍ ഇതിലും ഏറെ മുന്നോട്ടു പോകുമെന്നാണ് ബെവ്കോ പറയുന്നത്. കഴിഞ്ഞവര്‍ഷം ഈസമയം ബെവ്കോയുടെ ഔട്ട്ലെറ്റുകള് വഴി വിറ്റത് 112.07 കോടിയുടെ മദ്യമാണ്. ഇക്കുറി ഉത്രാടദിനത്തില്‍ ഏറ്റവും കൂടുതല്‍ മദ്യവില്‍പ്പന നടന്നത് ഇരിങ്ങാലക്കുടയിലാണ്. വിറ്റത് 1.06 കോടി രൂപയുടെ മദ്യം. 1.01 കോടി രൂപയുടെ വില്‍പ്പന നടന്ന കൊല്ലം ആശ്രമം പോര്‍ട്ടാണ് രണ്ടാം സ്ഥാനത്ത്. ചങ്ങനാശേരിയില്‍ 95 ലക്ഷത്തിന്റെ മദ്യം വിറ്റു. ഇതെല്ലാം പ്രാഥമിക…
Read MoreTag: liquor
ഓണ നറുക്കെടുപ്പിന് സമ്മാനം പല ബ്രാന്‍ഡിലുള്ള വിദേശ മദ്യം ! കൂപ്പണടിച്ച് വിറ്റയാള്‍ എക്സൈസ് പിടിയില്‍
തിരുവോണം ബമ്പര്‍ എന്ന് പേരിട്ട് നറുക്കെടുപ്പ് നടത്തി സമ്മാനമായി വിദേശമദ്യം വിതരണംചെയ്യാന്‍ കൂപ്പണ്‍ പ്രിന്റ് ചെയ്ത സംഭവത്തില്‍ ഒരാള്‍ പിടിയില്‍. ബേപ്പൂര്‍ ഇട്ടിച്ചിറപ്പറമ്പ് കയ്യിടവഴിയില്‍ വീട്ടില്‍ ഷിംജിത്തിനെ(36)യാണ് കോഴിക്കോട് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സി. ശരത് ബാബുവും സംഘവും ചൊവ്വാഴ്ച അറസ്റ്റുചെയ്തത്. ഒന്നാം സമ്മാനം, രണ്ടാം സമ്മാനം എന്നിങ്ങനെ വിവിധ ബ്രാന്‍ഡ് മദ്യമാണ് ഇയാള്‍ നല്‍കാനായി കൂപ്പണില്‍ അടിച്ചിരുന്നത്. ആയിരംകൂപ്പണുകളാണ് ഇയാള്‍ നറുക്കെടുപ്പിനായി അടിച്ചിരുന്നത്. അതില്‍ 700 വില്‍പ്പന നടത്താത്ത കൂപ്പണുകളും 300 എണ്ണം വില്‍പ്പന നടത്തിയതിന്റെ കൗണ്ടര്‍ഫോയിലുകളും എക്സൈസ് പിടിച്ചെടുത്തു. അബ്കാരി ആക്ട് 55 എച്ച് പ്രകാരമാണ് ഇയാളുടെപേരില്‍ കേസെടുത്തത്. ഇത്തരം കൂപ്പണുകള്‍ സാമൂഹികമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുന്നവരുടെ പേരില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും എക്സൈസ് അധികൃതര്‍ അറിയിച്ചു. പ്രിവന്റീവ് ഓഫീസര്‍ അനില്‍ദത്ത് കുമാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സി.പി. ഷാജു, വി.വി. വിനു, എം.എം. ബിബിനീഷ്…
Read Moreപത്താംക്ലാസ് വിദ്യാര്‍ഥിയ്ക്ക് മദ്യം വിറ്റ ബാര്‍ ജീവനക്കാരന് അറസ്റ്റില്‍; വിദ്യാര്‍ഥിയെ അവശനിലയില്‍ കണ്ടെത്തി
പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിക്ക് മദ്യം വിറ്റ ബാര്‍ ജീവനക്കാരനെ അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞാണി സില്‍വര്‍ റസിഡന്‍സി ബാറിലെ ജീവനക്കാരന് കാരമുക്ക് കടയില്‍ വീട്ടില്‍ ഷൈജു(52)വിനെയാണ് അന്തിക്കാട് പോലീസ് ഇന്‍സ്പെക്ടര്‍ പി.കെ. ദാസ് അറസ്റ്റ് ചെയ്തത്. പത്താംക്ലാസ് വിദ്യാര്‍ഥിയ്ക്കാണ് ഇയാള്‍ മദ്യം വിറ്റത്. വീട്ടില്‍നിന്ന് പോയ വിദ്യാര്‍ഥിയെ സമയം കഴിഞ്ഞിട്ടും കാണാതായതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മദ്യപിച്ച് അവശനിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് രക്ഷിതാക്കള്‍ അന്തിക്കാട് പോലീസില്‍ പരാതി നല്കി. മദ്യം ആവശ്യപ്പെട്ട് എത്തിയ വിദ്യാര്‍ഥിക്ക് ലോക്കല്‍ കൗണ്ടറില്‍നിന്ന് ബാര്‍ ജീവനക്കാരന് മദ്യം കൊടുത്തുവിടുകയായിരുന്നു. അബ്കാരി നിയമപ്രകാരവും ബാലാവകാശ നിയമപ്രകാരവുമാണ് കേസ് എടുത്തിരിക്കുന്നത്. എ.എസ്.ഐ. എം.കെ. അസീസ്, സി.പി.ഒ. സുര്‍ജിത്ത് എന്നിവരും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
Read Moreബിവറേജസ് ഔട്ട്ലെറ്റിലെ മദ്യ വില്‍പ്പന കുറഞ്ഞു ! മാനേജര്‍മാരോട് വിശദീകരണം തേടി ബെവ്കോ
ബിവറേജസ് ഔട്ട്ലെറ്റുകളിലെ മദ്യവില്‍പ്പനയില്‍ നിന്നുള്ള വരുമാനത്തില്‍ കുറവ് രേഖപ്പെടുത്തിയതിനെത്തുടര്‍ന്ന് ഔട്ട്ലെറ്റ് മാനേജര്‍മാരോട് വിശദീകരണം തേടി ബെവ്കോ. സംസ്ഥാനത്തെ 30 വിദേശ മദ്യശാലകളിലെ മാനേജര്‍മാരോടാണ് ബിവറേജസ് കോര്പറേഷന് വിശദീകരണം ആവശ്യപ്പെട്ടത്. പ്രതിദിന വരുമാനം ആറ് ലക്ഷത്തിലും കുറവു വന്നത് മാനേജര്‍മാരുടെ മേല്‍നോട്ടം കുറഞ്ഞതിനാലാണെന്ന് ഓപ്പറേഷന്‍സ് വിഭാഗം ജനറല്‍ മാനേജര്‍ നല്കിയ നോട്ടീസില്‍ പറയുന്നു. തൊടുപുഴ, കൊട്ടാരക്കര, പെരുമ്പാവൂര്‍, കടവന്ത്ര, കോട്ടയം, ആലുവ, തൃശൂര്‍, പത്തനംതിട്ട, ചാലക്കുടി, അയര്‍ക്കുന്നം, നെടുമങ്ങാട്, തിരുവല്ല, ബറ്റത്തൂര്‍, തൃപ്പൂണിത്തുറ വെയര്‍ഹൈസുകള്‍ക്ക് കീഴിലുള്ള ഔട്ട്ലെറ്റുകളിലാണ് മദ്യ വില്‍പ്പനയില്‍ കറവു വന്നത്. അഞ്ച് ദിവസത്തിനുള്ള മാനേജര്‍മാര്‍ വിശദീകരണം നല്‍കണമെന്നു നോട്ടീസില്‍ പറയുന്നു. ഏറ്റവും കുറവു വരുമാനം തൊടുപുഴ വെയര്‍ഹൗസിനു കീഴിലെ ഔട്ട്ലെറ്റുകളിലാണ്. മൂന്നാര്‍, ചിന്നക്കനാല്‍, പൂപ്പാറ, മൂലമറ്റം, കോവില്‍ക്കടവ് ഔട്ട്ലെറ്റുകളിലാണ് ഏറ്റവും കുറവ് വില്‍പ്പന. സംസ്ഥാനത്തെ മൊത്തം കണക്കെടുത്താല്‍ കൊട്ടാരക്കര വെയര്‍ഹൗസിനു കീഴിലെ വിലക്കുപാറ ഔട്ട്ലെറ്റിലാണ് ഏറ്റവും…
Read Moreഓണ്‍ലൈനില്‍ മദ്യം ഓര്‍ഡര്‍ ചെയ്ത മുംബൈ സ്വദേശിയ്ക്ക് നഷ്ടമായത് 1.2 ലക്ഷം രൂപ ! പുതിയ തട്ടിപ്പില്‍ ജാഗ്രത
ഓണ്‍ലൈന്‍ തട്ടിപ്പുകാരുടെ ഇഷ്ടയിടമാണ് ഇന്ത്യ. ഓരോ തട്ടിപ്പ് പിടികൂടുമ്പോള്‍ പുതിയ പുതിയ തട്ടിപ്പു രീതികള്‍ കണ്ടെത്താന്‍ തട്ടിപ്പുകാര്‍ ഉത്സാഹിക്കുന്നുമുണ്ട്. ഇപ്പോഴിതാ മറ്റൊരു സംഭവം കൂടി. ഓണ്‍ലൈന്‍ വഴി മദ്യം വാങ്ങാന്‍ ശ്രമിച്ച മുംബൈ മലബാര്‍ ഹില്‍സ് സ്വദേശിക്ക് 1.2 ലക്ഷം രൂപയാണ് തട്ടിപ്പിലൂടെ നഷ്ടമായത്. മദ്യം വാങ്ങുന്നതിനായി മദ്യ ഷോപ്പുകളുടെ ഫോണ്‍ നമ്പറുകള്‍ തിരയുകയായിരുന്നു 49 കാരനായ മുംബൈ സ്വദേശി. അപ്പോഴാണ് ദക്ഷിണ മുംബൈ ആസ്ഥാനമായുള്ള പീകേ വൈന്‍സ് എന്ന ഷോപ്പിന്റെ ഫോണ്‍ നമ്പര്‍ കണ്ടത്. മദ്യം വാങ്ങാനുള്ള തിരക്കില്‍ ആ നമ്പറില്‍ തന്നെ അയാള്‍ ഫോണ്‍ ചെയ്യുകയും ഓര്‍ഡര്‍ ചെയ്യുകയും ചെയ്തു. ഈ ഓര്‍ഡറിന്റെ ബില്‍ അയക്കുന്നുണ്ടെന്നും ഫോണില്‍ ലഭിക്കുന്ന ഒടിപി നല്‍കണമെന്നും തട്ടിപ്പുകാരന് നിര്‍ദേശം നല്കി. ഒടിപി നല്‍കിയതോടെ മുംബൈ സ്വദേശിയുടെ അക്കൗണ്ടിലുണ്ടായിരുന്ന 1.2 ലക്ഷം നഷ്ടമായി. ഇക്കാര്യം അറിഞ്ഞതോടെ, ഇയാള്‍ പോലീസില്‍ പരാതിപ്പെടുകയായിരുന്നു.…
Read Moreപീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ സ്വകാര്യഭാഗങ്ങളില്‍ ചവിട്ടി മാരകമായി പരിക്കേല്‍പ്പിച്ച് യുവതി ! പ്രതി മരണമടഞ്ഞു
മദ്യലഹരിയില്‍ തന്നെ പീഡിപ്പിക്കാന്‍ വന്നയാളെ മര്‍ദ്ദിച്ച് കൊന്ന് യുവതി. ഹൈദരാബാദ് രാജേന്ദ്രനഗറിലാണ് സംഭവം. സുരക്ഷാജീവനക്കാരനായി ജോലിചെയ്യുന്ന ശ്രീനിവാസ് (46) എന്നയാളെയാണ് 45കാരി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. സംഭവത്തില്‍ പോലീസ് കൊലക്കുറ്റം ചുമത്തി കേസെടുത്തു. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് വീടിന് പുറത്ത് കിടന്നുറങ്ങുകയായിരുന്ന യുവതിയെ ശ്രീനിവാസ് പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു. വ്യാഴാഴ്ച രാത്രി അമിതമായി മദ്യപിച്ചിരുന്ന ഇയാള്‍ വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ വീടുവിട്ടിറങ്ങി സമീപപ്രദേശത്തേക്ക് നടന്നെത്തുകയായിരുന്നു. ഇതിനിടെയാണ് യുവതി അവരുടെ വീടിന് പുറത്ത് കിടന്നുറങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടത്. അല്പം അകലെയായി യുവതിയുടെ ഭര്‍ത്താവും ഉറങ്ങുന്നുണ്ടായിരുന്നു. തുടര്‍ന്ന് മദ്യലഹരിയിലായിരുന്ന ശ്രീനിവാസ് യുവതിയുടെ അടുത്തെത്തി സാരി വലിച്ചുമാറ്റുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇതോടെ ഞെട്ടിയുണര്‍ന്ന യുവതി ബഹളംവെയ്ക്കുകയും ശ്രീനിവാസിനെ മര്‍ദിക്കുകയുമായിരുന്നു. സമീപത്തുണ്ടായിരുന്ന പ്ലാസ്റ്റിക് പൈപ്പ് ഉപയോഗിച്ചാണ് യുവതി ശ്രീനിവാസിനെ അടിച്ചത്. സ്വകാര്യഭാഗങ്ങളിലടക്കം ചവിട്ടുകയും മര്‍ദിക്കുകയും ചെയ്തു. ബഹളംകേട്ട് യുവതിയുടെ ഭര്‍ത്താവും അയല്‍ക്കാരും എത്തിയശേഷമാണ് ഇവര്‍…
Read Moreപിടിച്ചെടുത്ത മദ്യം എക്സൈസ് ഉദ്യോഗസ്ഥര്‍ ‘മുക്കി’ കേസ് ഒതുക്കി ! മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്…
അനധികൃത വില്പനയ്ക്ക് സൂക്ഷിച്ച മദ്യം പിടിച്ചെടുത്ത എക്സൈസ് ഉദ്യോഗസ്ഥര്‍ മദ്യം പങ്കിട്ടെടുത്തശേഷം കേസ് ഒതുക്കിത്തീര്‍ത്തു. മൂന്ന് കുപ്പി മദ്യവും 12 കുപ്പി ബിയറുമാണ് പിടിച്ചെടുത്തത്. മഹസര്‍ എഴുതിയ ശേഷം കൈക്കൂലി വാങ്ങി കേസ് ഒതുക്കി തീര്‍ക്കുകയായിരുന്നു. സംഭവത്തില്‍ ചാവക്കാട് റേഞ്ച് എക്സൈസ് ഓഫിസിലെ മൂന്ന് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. മൂന്ന് പേരെ നിര്‍ബന്ധിത പരിശീലനത്തിനയയ്ക്കാനും എക്സൈസ് കമ്മിഷണര്‍ ഉത്തരവിട്ടു. ചാവക്കാട് റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ ഡി വി ജയപ്രകാശ്, പ്രിവന്റീവ് ഓഫിസര്‍മാരായ ടി എസ് സജി, പി എ ഹരിദാസ് എന്നിവര്‍ക്കാണ് സസ്പെന്ഷന്. സിവില്‍ എക്സൈസ് ഓഫിസര്‍മാരായ കെ ശരത്, പി ഇ അനീസ് മുഹമ്മദ്, എന്‍ കെ സിജ എന്നിവരെ എക്സൈസ് അക്കാദമിയില്‍ നിര്‍ബന്ധിത പരിശീലനത്തിനയച്ചു. ഈ മാസം 12-ാം തിയതിയാണ് സംഭവം. മൂന്ന് കുപ്പി മദ്യവുമായി രഞ്ജിത്ത് എന്നയാളിനെയാണ് എക്സൈസ് പിടികൂടിയത്. ശര്‍മിള എന്ന…
Read Moreസഹപ്രവര്‍ത്തകനുമായി അവിഹിത ബന്ധം ! മദ്യത്തില്‍ വിഷം ചേര്‍ത്ത് നല്കി ഭര്‍ത്താവിനെ കൊലപ്പെടുത്തി ഭാര്യ ! ഒപ്പം മദ്യപിച്ച സുഹൃത്തും മരിച്ചു…
ഭര്‍ത്താവിന് മദ്യത്തില്‍ വിഷം ചേര്‍ത്തു നല്കി കൊലപ്പെടുത്തി ഭാര്യ. യുവതിക്ക് മറ്റൊരാളുമായുള്ള ബന്ധം ഭര്‍ത്താവ് ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് ഇരുവരും തമ്മില്‍ വഴക്കുണ്ടായത്. ചെന്നൈ മധുരാന്തകം സ്വദേശിനി കവിതയാണ് ഭര്‍ത്താവിനെ കൊലപ്പെടുത്തിയത്. ഇതിനിടെ വിഷം ചേര്‍ത്ത വിവരം അറിയാതെ ഭര്‍ത്താവ് തന്റെ സുഹൃത്തിനും മദ്യം നല്‍കിയിരുന്നു. ഇയാളും മരണപ്പെട്ടതായി പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.ചൊവ്വാഴ്ച ആശുപത്രിയില്‍ വച്ചാണ് ഇരുവരും മരണപ്പെട്ടത്. ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരിയാണ് കവിത. ഭര്‍ത്താവ് കെ സുകുമാര്‍ ഒരു ഇറച്ചിക്കടയിലാണ് ജോലി ചെയ്തിരുന്നത്. ഒപ്പം ജോലി ചെയ്യുന്ന ഒരാളുമായുള്ള കവിതയുടെ അടുപ്പത്തെ ചൊല്ലി ഇരുവരും തമ്മില്‍ വഴക്ക് ഉണ്ടാകുമായിരുന്നു. മൂന്ന് മാസം മുമ്പ് കവിതയും സുകുമാറും തമ്മില്‍ അകന്നെങ്കിലും ഇവരുടെ കുടുംബങ്ങള്‍ എത്തി പ്രശ്നം പരിഹരിച്ചിരുന്നു. എന്നാല്‍, ഇതിന് ശേഷവും സഹപ്രവര്‍ത്തകനുമായുള്ള ബന്ധം കവിത തുടരുകയായിരുന്നു. എന്നാല്‍ വീണ്ടും വഴക്ക് പതിവായതോടെ ഭര്ത്താവിനെക്കൊലപ്പെടുത്താന് കവിത തീരുമാനിക്കുകയായിരുന്നു.…
Read Moreഅര്‍ജന്റീനയും ഫ്രാന്‍സും ഗോളടിച്ചപ്പോള്‍ ‘കോളടിച്ച് ബെവ്കോ ! ഫൈനല്‍ ദിനം വിറ്റത് 50 കോടിയുടെ മദ്യം;കണക്കുകള്‍ ഇങ്ങനെ…
ലോകകപ്പ് ഫൈനല്‍ ദിനം മലയാളി മദ്യത്തില്‍ ആറാടിയപ്പോള്‍ കോളടിച്ചത് ബിവറേജസ് കോര്പ്പറേഷന്. ഫൈനല്‍ ദിനമായ ഞായറാഴ്ച 50 കോടിയുടെ മദ്യമാണ് ബെവ്കോ വിറ്റത്. സാധാരണ ഞായറാഴ്ചകളിലെ മദ്യവില്‍പ്പന ശരാശരി 30 കോടിയാണ്. അര്‍ജന്റീന- ഫ്രാന്‍സ് ഫൈനല്‍ മദ്യവില്‍പ്പന ഗണ്യമായി വര്‍ധിപ്പിച്ചുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 20 കോടിയുടെ അധിക വില്‍പ്പനയാണ് നടന്നത്. ഇക്കഴിഞ്ഞ ഓണത്തിന് സംസ്ഥാനത്ത് റെക്കോഡ് മദ്യവില്‍പ്പനയാണ് നടന്നത്. ഉത്രാട ദിനത്തില്‍ മാത്രം 117 കോടിയുടെ മദ്യമാണ് വിറ്റത്. ഉത്രാടം വരെയുള്ള ഏഴു ദിവസത്തില്‍ 624 കോടിയുടെ മദ്യമാണ് വിറ്റുപോയത്. കഴിഞ്ഞവര്‍ഷം ഇത് 529 കോടിയായിരുന്നു. മാത്രമല്ല, ഫൈനലിനു ശേഷം നിരവധിയിടങ്ങളില്‍ സംഘര്‍ഷമുണ്ടായതിനു പിന്നിലും കളിച്ചത് മദ്യമാണെന്നാണ് പരക്കെയുള്ള ശ്രുതി.
Read Moreഅടിച്ചു പൂക്കുറ്റിയായ പോലീസുകാര്‍ വീടിന്റെ മുമ്പില്‍ മൂത്രമൊഴിച്ചു ! ചോദ്യം ചെയത യുവാവിനെ പൊതിരെ തല്ലി; മൂന്ന് പോലീസുകാര്‍ക്ക് സസ്പെന്ഷന്…
വീടിന്റെ മുമ്പില്‍ മൂത്രം ഒഴിക്കുന്നതു ചോദ്യം ചെയ്ത യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച മൂന്ന് പോലീസുകാര്‍ക്ക് സസ്പെന്ഷന്. കോട്ടയം ജില്ലാ പോലീസ് മേധാവിയാണ് മൂവരെയും സസ്പെന്‍ഡ് ചെയ്തത്. ആറ്റിങ്ങലില്‍ നടന്ന പോലീസ് അസോസിയേഷന് സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ പോലീസുകാരായിരുന്നു യുവാവിനെ മദ്യലഹരിയില്‍ ക്രൂരമായി മര്‍ദ്ദിച്ചത്. സംഭവത്തില്‍ റെയില്‍വേ ജീവനക്കാരന് പരാതി നല്‍കിയിട്ടും പോലീസ് കേസ് എടുക്കാന്‍ തയ്യാറാകുന്നില്ലെന്ന് ആരോപണം ഉയര്‍ന്നിരുന്നു. കേസ് എടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് പരാതിക്കാരനായ റെയില്‍വേ ജീവനക്കാരന് അറിയിച്ചതോടെയാണ് കോട്ടയത്തുനിന്നുള്ള മൂന്ന് പൊലീസുകാര്‍ക്കെതിരെ കിളിമാനൂര്‍ പൊലീസ് കേസ് എടുത്തത്. ഇതിനു പിന്നാലെ മൂവരെയും സസ്പെന്‍ഡ് ചെയ്യുകയായിരുന്നു. പോലീസ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കാനായി ആറ്റിങ്ങലിലേക്ക് പോകും വഴിയാണ് യൂണിഫോമില്‍ അല്ലാതിരുന്ന പോലീസുകാര്‍ രജീഷിന്റെ വീടിന് സമീപമുള്ള ബവ്കോയുടെ് ഔട്ട്ലെറ്റില് എത്തിയത്. രജീഷിന്റെ വീടിനു സമീപം വാഹനം നിര്‍ത്തി മൂത്രം ഒഴിക്കുന്നത് ചോദ്യം ചെയ്തതോടെയാണ് സംഘര്‍ഷം ഉണ്ടായത്. മുഷ്ടി…
Read More