കാലിക്കുപ്പിയുമായി വന്നാല്‍ നിറകുപ്പി ! സര്‍ക്കാര്‍ പ്രഖ്യാപനം കേട്ടപാതി കേള്‍ക്കാത്ത പാതി കാലിക്കുപ്പിയുമായി ബിവറേജിലേക്ക് ഓടി മദ്യപന്മാര്‍; കുപ്പിയുമായി ക്യൂ നില്‍ക്കുന്നവരെക്കണ്ട് ഞെട്ടി ബിവറേജസ് ജീവനക്കാര്‍…

ഇന്ത്യയില്‍ ഏറ്റവും അച്ചടക്കമുള്ള ജനവിഭാഗം ഏതെന്നു ചോദിച്ചാല്‍ കണ്ണടച്ചു പറയാം കേരളത്തിലെ കുടിയന്മാരെന്ന്. ജാതി-മത-രാഷ്ട്രീയ ഭേദങ്ങളില്ലാതെ കാലിക്കുപ്പിയുമേന്തിയുള്ള മദ്യപന്മാരുടെ നില്‍പ്പാണ് ഇപ്പോള്‍ വാര്‍ത്തയാകുന്നത്. ജനുവരി ഒന്നുമുതല്‍ സംസ്ഥാനത്ത് പ്ലാസ്റ്റിക് കുപ്പികള്‍ ശേഖരിക്കുമെന്ന് ബിവറേജസ് കോര്‍പ്പറേഷന്‍ തീരുമാനിച്ചിരുന്നു. ഇതറിഞ്ഞാണ് മദ്യപന്മാരെല്ലാം വീട്ടിലും പറമ്പിലുമായി കിടന്ന കുപ്പികളെല്ലാം വാരിക്കെട്ടി ബിവറേജസ് ഷോപ്പിലേക്ക് ഓടിയത്. എന്നാല്‍ കാലിക്കുപ്പി സ്വീകരിക്കാന്‍ ഇപ്പോള്‍ നിര്‍വാഹമില്ല, വേണമെങ്കില്‍ നിറ കുപ്പി തരാമെന്നാണ് ജീവനക്കാര്‍ പറയുന്നത്. കാലിയായ മദ്യക്കുപ്പികള്‍ ബിവറേജസ് ഷോപ്പില്‍ വിറ്റ് പണം വാങ്ങാമെന്ന സര്‍ക്കാരിന്റെ പ്രഖ്യാപനം കേട്ട പാതി കേള്‍ക്കാത്ത പാതി കാലിക്കുപ്പിയുമായി ഓടിയവരെല്ലാം കലിപ്പിലുമായി. പിന്നെ ഒരു ഫുള്ളു വാങ്ങിയാണ് ആ കലിപ്പ് അങ്ങു തീര്‍ത്തത്. ജനുവരി ഒന്നുമുതല്‍ കാലിക്കുപ്പികള്‍ സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇതുസംബന്ധിച്ച് നിര്‍ദേശം ഒന്നും ലഭിച്ചിട്ടില്ലെന്നാണ് ജീവനക്കാരുടെ ഭാഷ്യം. ബിവറേജസ് ഷോപ്പുകളില്‍ കാലിക്കുപ്പികള്‍ ശേഖരിക്കാന്‍ ബിന്നുകള്‍ സ്ഥാപിക്കാനാണത്രെ ഇപ്പോള്‍ നീക്കം…

Read More