മദ്യത്തിന്റെ ഹോം ഡെലിവറി നടന്നേക്കില്ല ! ബുക്കിംഗ് സംവിധാനം വീണ്ടും കൊണ്ടുവരാന്‍ ആലോചന; പുതിയ നീക്കങ്ങള്‍ ഇങ്ങനെ…

സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ആ്രരംഭിച്ചതോടെ മദ്യ വില്‍പ്പന ശാലകളെല്ലാം അടച്ചിട്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ മദ്യത്തിന്റെ ഹോം ഡെലിവറി ആരംഭിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ടു പോകുന്നതായാണ് വിവരം.ഹോം ഡെലിവറിക്ക് നയപരമായ തീരുമാനം വേണമെന്നാണ് എക്‌സൈസ് മന്ത്രി എം.വി. ഗോവിന്ദന്റെ നിലപാട്. ബുക്കിംഗ് സംവിധാനം വീണ്ടും കൊണ്ടുവരാനാണ് ആലോചന. ഇക്കാര്യങ്ങളില്‍ മന്ത്രി എം.വി. ഗോവിന്ദന്‍ ബവ്‌കോ എംഡിയുമായി ചര്‍ച്ച നടത്തി. നിയമപ്രകാരം കുപ്പികളില്‍ മദ്യം വില്‍ക്കാന്‍ ബവ്‌റിജസ് ഷോപ്പുകള്‍ക്കു മാത്രമേ അനുമതിയുള്ളൂ. തിരക്കു നിയന്ത്രിക്കാന്‍ ബാറുകളില്‍ കൗണ്ടറുകള്‍ സ്ഥാപിച്ചതോടെ അതിനും ഭേദഗതി വേണ്ടിവന്നു. ഓണ്‍ലൈന്‍ വഴി മദ്യം വിതരണം ചെയ്യണമെങ്കില്‍ കേരള വിദേശമദ്യ ചട്ടങ്ങളില്‍ ഭേദഗതി വരുത്തണം. ഇതോടൊപ്പം അബ്കാരി ഷോപ്പ് ഡിസ്‌പോസല്‍ റൂളിലും ഭേദഗതി വേണം. ഒരാളുടെ കൈവശം വയ്ക്കാവുന്ന മദ്യത്തിന്റെ അളവ് മൂന്നു ലീറ്ററാണ്. ഓണ്‍ലൈന്‍ വഴി വിതരണം ചെയ്യാന്‍ തീരുമാനിച്ചാല്‍…

Read More

മദ്യം അങ്ങനെ ചുമ്മാതെ വീട്ടിലെത്തിക്കില്ല ! സര്‍വീസ് ചാര്‍ജായി 100 രൂപ നല്‍കണം; മൂന്ന് ലിറ്ററില്‍ കൂടരുത്; പുതിയ സര്‍ക്കുലറില്‍ പറയുന്ന കാര്യങ്ങള്‍ ഇങ്ങനെ…

ലോക്ക്ഡൗണിനെത്തുടര്‍ന്ന് മദ്യം കിട്ടാതെ ശാരീരിക ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്ക് വീടുകളില്‍ മദ്യം വിതരണം ചെയ്യുമ്പോള്‍ 100 രൂപ സര്‍വീസ് ചാര്‍ജായി ഈടാക്കണമെന്ന് ബിവ്‌റിജസ് കോര്‍പ്പറേഷന്‍. വില അധികമില്ലാത്ത റമ്മും ബ്രാന്‍ഡിയുമാണ് വിതരണം ചെയ്യേണ്ടത്. ബിയറും വൈനും വിതരണം ചെയ്യില്ല. മൂന്നു ലിറ്ററില്‍ അധികം മദ്യം നല്‍കാന്‍ പാടില്ല. മദ്യവിതരണത്തിനായി ഒരു വാഹനത്തില്‍ രണ്ടു തൊഴിലാളികളെ ചുമതലപ്പെടുത്തണം. വാഹനത്തിനുള്ള പാസും ജീവനക്കാരുടെ പാസും പൊലീസ് സ്റ്റേഷനില്‍നിന്ന് വാങ്ങണം. മദ്യവിതരണത്തിനുള്ള വാഹനത്തിന് അകമ്പടിക്കായി പൊലീസുകാരുടെയും എക്‌സൈസിന്റെയും സേവനം തേടണമെന്നും ബവ്‌റിജസ് കോര്‍പ്പറേഷന്‍ എംഡി: ജി.സ്പര്‍ജന്‍ കുമാറിന്റെ സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നു. ബവ്‌റിജസ് കോര്‍പ്പറേഷന്റെ വെയര്‍ഹൗസിന് കീഴില്‍ ഒരു ദിവസം വരുന്ന പാസുകളുടെ എണ്ണം കണക്കാക്കി ഒരുമിച്ച് മദ്യം വിതരണം ചെയ്യണം. സഞ്ചരിക്കേണ്ട ദൂരം, പാസുകളുടെ എണ്ണം എന്നിവ കണക്കാക്കി ആവശ്യമായ വാഹനം വെയര്‍ഹൗസ് മാനേജര്‍മാര്‍ തയാറാക്കണം. ആവശ്യമെങ്കില്‍ രണ്ടില്‍ കൂടുതല്‍ ജീവനക്കാരെ മദ്യവിതരണത്തിനു നിയോഗിക്കാം.…

Read More