മദ്യപന്മാര്ക്ക് സന്തോഷമേകി പുതിയ മദ്യനയം. 2022-23 സാമ്പത്തിക വര്‍ഷത്തിലേക്കുള്ള മദ്യനയത്തിനാണ് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയിരിക്കുന്നത്. ഐടി മേഖലയില്‍ പബ് ആരംഭിക്കാനും സംസ്ഥാനത്ത് വിദേശ മദ്യ ചില്ലറ വില്‍പ്പന ശാലകളുടെ എണ്ണം വര്‍ധിപ്പിക്കാനും മന്ത്രിസഭ അംഗീകാരം നല്കി. പുതിയ മദ്യനയപ്രകാരം നൂറില്‍പരം വിദേശ മദ്യ ചില്ലറ വില്പന ശാലകള്‍ പുതുതായി ആരംഭിക്കാനുള്ള നിര്‍ദേശമാണുള്ളത്. ജനവാസ മേഖലയില്‍ നിന്ന് മാറി ബുദ്ധിമുട്ടില്ലാത്ത തരത്തില്‍ ബെവ്കോയുടേയും കണ്‍സ്യൂമര്‍ ഫെഡിന്റെയും കീഴില്‍ ആരംഭിക്കാനാണ് തീരുമാനം. ഐടി മേഖലയുടെ നിരന്തരം ആവശ്യം പരിഗണിച്ചാണ് പബുകള്‍ ആരംഭിക്കാന്‍ അംഗീകാരം നല്‍കുന്നത്. ഐടി സ്ഥാപനങ്ങളിലെ സംഘടനകളിലടക്കം സര്‍ക്കാരിനോട് ഇക്കാര്യം ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ഐടി വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പലതവണപെടുത്തിയതാണ്. ഫൈവ് സ്റ്റാര്‍ നിലവാരത്തിലായിരിക്കും പബുകള്‍ വരിക എന്നാണ് എക്സൈസ് ഉദ്യോഗസ്ഥരില്‍ നിന്ന് വ്യക്തമാകുന്നത്.
Read More