തമിഴ്നാട്ടില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള 500 ചില്ലറ മദ്യവില്പന കേന്ദ്രങ്ങള്‍ക്ക് ജൂണ്‍ 22ന് അടച്ചുപൂട്ടും. സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് മദ്യക്കടകള്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതെന്ന് തമിഴ്നാട് സ്റ്റേറ്റ് മാര്‍ക്കറ്റിങ് കോര്പ്പറേഷന് (ടാസ്മാക്) വ്യക്തമാക്കി. എന്‍ഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്ത മുന്‍ എക്സൈസ് മന്ത്രി സെന്തില്‍ ബാലാജി കഴിഞ്ഞ ഏപ്രിലില്‍ മദ്യവില്പനകേന്ദ്രങ്ങള് അടച്ചുപൂട്ടുമെന്ന് നിയമസഭയില്‍ പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്തെ മദ്യക്കടകളുടെ എണ്ണം ചുരുക്കുന്നതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായായിരുന്നു സെന്തില്‍ ബാലാജിയുടെ പ്രഖ്യാപനം. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് നല്കിയ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ടാസ്മാക് മദ്യശാലകള്‍ അടച്ചു പൂട്ടുന്നത്. വരുമാനം കുറവുള്ളതും ആരാധനാലയങ്ങളുടേയും സ്കൂളുകളുടേയും സമീപം സ്ഥിതിചെയ്യുന്നതുമായ മദ്യക്കടകളായിരിക്കും ആദ്യ ഘട്ടത്തില്‍ അടച്ചുപൂട്ടുക. ചെന്നൈയില്‍ മാത്രം 138 എണ്ണം, കോയമ്പത്തൂരില്‍ 78, മധുരൈയില്‍ 125, സേലത്ത് 100, തിരുച്ചിറപ്പള്ളിയില്‍ 100 എന്നിങ്ങനെയാകും അടച്ചുപൂട്ടുന്ന മദ്യക്കടകള്‍.
Read MoreTag: liquor shop
മദ്യഷോപ്പ് ഇഷ്ടിക കൊണ്ട് എറിഞ്ഞു തകര്‍ത്ത് മുന്‍ കേന്ദ്രമന്ത്രി ഉമാഭാരതി ! വീഡിയോ വൈറല്‍
മുന്‍ കേന്ദ്രമന്ത്രി ഉമാ ഭാരതി മദ്യഷോപ്പ് ഇഷ്ടിക കൊണ്ട് എറിഞ്ഞു തകര്‍ക്കുന്ന വീഡിയോ പുറത്ത്. ഭോപ്പാലിലെ ഒരു മദ്യ ഷോപ്പാണ് മുന്‍ കേന്ദ്രമന്ത്രിയും ബിജെപി എംപിയുമായ ഉമാഭാരതി അനുയായികള്‍ക്കൊപ്പമെത്തി ആക്രമിച്ചത്. ഇന്നലെയാണ് സംഭവം. പ്രവര്‍ത്തകര്‍ക്കൊപ്പമെത്തിയ ഉമാഭാരതി ഇഷ്ടിക കൊണ്ട് മദ്യശാല എറിഞ്ഞു തകര്‍ക്കുന്ന ദൃശ്യം സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു. മധ്യപ്രദേശില്‍ മദ്യ നിരോധനം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഉമാഭാരതി ഈ വര്‍ഷമാദ്യം രംഗത്തു വന്നിരുന്നു.
Read Moreമദ്യശാലകൾക്ക് “വിഐപി’ സുരക്ഷ ! ലോക്ക്ഡൗണിനു സമാനമായ നിയന്ത്രണങ്ങൾ വരുന്പോൾ മദ്യപന്മാർ മദ്യശാലകൾ കുത്തിത്തുറക്കാൻ സാധ്യതയെന്ന് വിലയിരുത്തൽ…
കോഴിക്കോട്: സംസ്ഥാനത്ത് ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന മുന്നറിയിപ്പിന് പിന്നാലെ ബെവ്കോ കണ്‍സ്യൂമര്‍ഫെഡ് ഔട്ട്ലെറ്റുകള്‍ക്കും ഗോഡൗണുകള്‍ക്കും വിഐപി സുരക്ഷ. ജില്ലാ പോലീസ് മേധാവിമാരുടേയും എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍മാരുടെ നേതൃത്വത്തിൽ കനത്ത കാവലും സുരക്ഷയുമാണ് മദ്യശാലകള്‍ക്കും മറ്റും ഒരുക്കിയത്. മോഷണസാധ്യത മുന്‍നിര്‍ത്തിയാണ് ഇത്രയും സുരക്ഷ പോലീസും എക്സൈസും ഏര്‍പ്പെടുത്തുന്നത്. ഉദ്യോഗസ്ഥ തലത്തില്‍ ആവശ്യമായ നടപടികള്‍ ഇക്കാര്യത്തില്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി ടി.പി.രാമകൃഷ്ണന് രാഷ്ട്രദീപികയോട് പറഞ്ഞു. കോവിഡ് വ്യാപനത്തത്തുടര്ന്ന് കഴിഞ്ഞ ദിവസം മുതല്‍ മദ്യവില്‍പ്പന നിര്‍ത്തിവച്ചിരുന്നു. മണിക്കൂറുകളുടെ ഇടവേളയിലാണ് പ്രഖ്യാപനവും മദ്യശാലകള്‍ അടച്ചതും. അതിനാല്‍ പലര്‍ക്കും മദ്യം ആവശ്യത്തിന് സൂക്ഷിക്കാന്‍ സാധിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിന് പിന്നാലെ മദ്യവില്‍പ്പന വീണ്ടും ആരംഭിക്കുമെന്നായിരുന്നു പലരും കരുതിയത്. എന്നാല്‍ മേയ് രണ്ടു മുതല്‍ ഒന്‍പതു വരെ അതിതീവ്ര നിയന്ത്രണമെന്ന മുന്നറിയിപ്പ് വന്നതോടെ മദ്യത്തിന് കടുത്ത ക്ഷാമമായി. ഈ സാഹചര്യത്തിലാണ് ഔട്ട്ലെറ്റുകള്‍ക്കും ഗോഡൗണുകള്‍ക്കും സുരക്ഷ ഏര്‍പ്പെടുത്താന്‍…
Read Moreകഴിഞ്ഞ 35 വര്‍ഷമായി മദ്യപിക്കുന്നു ! ദാ കണ്ടില്ലേ പയറു പോലെ നില്‍ക്കുന്നത് ; മദ്യമാണ് കൊറോണയ്ക്കുള്ള യഥാര്‍ഥ മരുന്നെന്ന് മദ്യം വാങ്ങാനെത്തിയ സ്ത്രീ; വീഡിയോ വൈറലാകുന്നു…
രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ കാര്യങ്ങള്‍ അതീവ ഗുരുതരമായ സാഹചര്യത്തിലാണ് സര്‍ക്കാര്‍ അവിടെ ആറു ദിവസത്തെ സമ്പൂര്‍ണ ലോക് ഡൗണ്‍ പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ആളുകളില്‍ ചിലര്‍ ഓടിയത് മദ്യഷോപ്പുകളിലേക്കായിരുന്നു. മദ്യം വാങ്ങി സ്റ്റോക്ക് ചെയ്യുക എന്നതായിരുന്നു ഇവരുടെ പ്രധാന ഉദ്ദേശ്യം. ലോക്ക്ഡൗണില്‍ മദ്യശാലകള്‍ അടക്കമുള്ള സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കില്ലെന്ന് വ്യക്തമായ സാഹചര്യത്തില്‍ നീണ്ട ക്യൂവായിരുന്നു മദ്യശാലകള്‍ക്കു മുമ്പില്‍ കണ്ടത്. ഡല്‍ഹിയിലെ ഒരു മദ്യഷോപ്പില്‍ മദ്യം വാങ്ങാനെത്തിയ മധ്യവയസ്കയായ സ്ത്രീയായിരുന്നു ഇന്നലെ സോഷ്യല്‍മീഡിയയില്‍ താരമായത്. എഎന്‍ഐ പങ്കുവെച്ച വീഡിയോയില്‍ മദ്യശാലയ്ക്ക് മുന്നില്‍ ക്യൂ നില്‍ക്കുന്നതിനെ കുറിച്ച് സ്ത്രീ നല്കിയ മറുപടി ഇന്റര്‍നെറ്റില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഡല്‍ഹിയിലെ ശിവപുരി ഗീത കോളനിയിലെ മദ്യശാലയിലാണ് സ്ത്രീ മദ്യം വാങ്ങാനെത്തിയത്. മദ്യം വാങ്ങിക്കുന്നതിനെ കുറിച്ചുള്ള ചോദ്യത്തിന് ഇവര്‍ നല്കിയ മറുപടിയാണ് നെറ്റിസണ്‍സിനെ ചിരിപ്പിച്ചത്. ഒരു വാക്സിനും മദ്യമെന്ന മരുന്നിന് തുല്യമാകില്ലെന്നായിരുന്നു…
Read Moreമദ്യശാലകള്‍ തുറന്നതോടെ കോവിഡിനെ മറന്ന് ജനങ്ങള്‍ ! സാമൂഹിക അകലം പാലിക്കാതെ വന്‍ ക്യൂ; തിരക്ക് കാരണം ഡല്‍ഹിയിലെ മദ്യശാലകള്‍ അടച്ചു…
കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് അടച്ച മദ്യശാലകള്‍ 40 ദിവസത്തിനു ശേഷം തുറന്നപ്പോള്‍ രാജ്യത്തെമ്പാടും കാണുന്നത് നീണ്ട ക്യൂ. പശ്ചിമബംഗാള്‍, മഹാരാഷ്ട്ര, കര്‍ണാടക, ഡല്‍ഹി, ആന്ധ്രപ്രദേശ്, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് മദ്യശാലകള്‍ തുറന്നത്. ഏറെ നാള്‍ക്കു ശേഷം തുറന്ന മദ്യശാലയിലേക്ക് മദ്യപന്മാരുടെ ഒഴുക്കാണ് പലയിടത്തും കണ്ടത്. സാമൂഹിക അലകം പാലിക്കാതെ ജനം ഇരമ്പിയാര്‍ത്തതോടെ ഡല്‍ഹിയിലെ പല ഔട്ട്ലെറ്റുകള് നേരത്തെ പൂട്ടി. മൂന്നാംഘട്ട ലോക്ക് ഡൗണില്‍ ഗ്രീന്‍, ഓറഞ്ച് മേഖലകളിലും റെഡ്സോണിലെ ഹോട്ട് സ്പോട്ടല്ലാത്ത പ്രദേശങ്ങളിലെ മദ്യ വില്‍പ്പനശാലകള്‍ തുറക്കുന്നതിന് കേന്ദ്രം അനുമതി നല്‍കിയിരുന്നു. മദ്യവില്‍പ്പനശാലകള്‍ തുറക്കുന്നതില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ടെങ്കിലും, ഭനദാര്‍ക്കര്‍ റോഡിലും നിരവധി വൈന്‍ ഷോപ്പുകളിലും മദ്യം വാങ്ങാമെന്ന പ്രതീക്ഷയിലാണ് ഉപഭോക്താക്കള്‍ ക്യൂ നില്‍ക്കുന്നത്. അതേസമയം, ബാറുകളില്‍ ഇരുന്നുകൊണ്ടുള്ള മദ്യപാനത്തിന് ഇപ്പോഴും നിരോധനമുണ്ട്. മദ്യം വാങ്ങാന്‍ കടകള്‍ക്ക് മുന്നില്‍ അഞ്ചില്‍ കൂടുതല്‍ പേര് ഒരേസമയം ക്യൂ നില്‍ക്കരുതെന്ന് വിജ്ഞാപനത്തില്‍ പറയുന്നുണ്ട്.…
Read More