വെ​റും ര​ണ്ടു മി​നി​റ്റി​നു​ള്ളി​ല്‍ ഒ​രു കു​പ്പി മ​ദ്യം കു​ടി​ച്ചു ! മ​ത്സ​ര​ത്തി​നി​ടെ യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം…

വെ​റും ര​ണ്ടു മി​നി​റ്റി​ല്‍ ഒ​രു കു​പ്പി മ​ദ്യം അ​ക​ത്താ​ക്കി​യ യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം.​യേ​ഗ​ര്‍ മൈ​സ്റ്റ​റി​ന്റെ ഒ​രു കു​പ്പി മ​ദ്യം മു​ഴു​വ​ന്‍ ഒ​റ്റ​യ്ക്ക് കു​ടി​ച്ച യു​വാ​വാ​ണ് മ​രി​ച്ച​ത്. ര​ണ്ട് മി​നി​റ്റി​ല്‍ ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലെ ലിം​പോ​പോ​യി​ല്‍ ന​ട​ന്ന മ​ദ്യ​പാ​ന മ​ത്സ​ര​ത്തി​ലാ​ണ് സം​ഭ​വം.35 ശ​ത​മാ​നം സ്പി​രി​റ്റാ​ണ് യു​വാ​വി​ന്റെ​യു​ള്ളി​ല്‍ എ​ത്തി​യ​ത്. കു​പ്പി​യി​ലെ മു​ഴു​വ​ന്‍ മ​ദ്യ​വും കു​ടി​ച്ച് ക​ഴി​ഞ്ഞ ഉ​ട​ന്‍ ത​ന്നെ യു​വാ​വ് കു​ഴ​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ന്‍ ത​ന്നെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. മാ​ഷം​ബെ​യി​ലെ ഒ​രു മ​ദ്യ​വി​ല്‍​പ​ന ശാ​ല​യി​ലാ​യി​രു​ന്നു മ​ദ്യ​പാ​ന മ​ത്സ​രം ന​ട​ന്ന​ത്. ഒ​രു കു​പ്പി യേ​ഗ​ര്‍ മൈ​സ്റ്റ​ര്‍ ഏ​റ്റ​വും വേ​ഗ​ത്തി​ല്‍ കു​ടി​ക്കു​ക​യെ​ന്ന​താ​യി​രു​ന്നു മ​ത്സ​രം. 200 റാ​ന്‍​ഡ് (ഏ​ക​ദേ​ശം 937 രൂ​പ) ആ​യി​രു​ന്നു സ​മ്മാ​ന തു​ക പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​ത്. ഒ​രു മ​ണി​ക്കൂ​റി​ല്‍ ഒ​രാ​ളു​ടെ ശ​രീ​ര​ത്തി​ന് വെ​റും ഒ​രു യൂ​ണി​റ്റ് (10 മി​ല്ലി ലി​റ്റ​ര്‍) മ​ദ്യം മാ​ത്ര​മാ​ണ് പ്രൊ​സ​സ് ചെ​യ്യാ​നാ​കു​ന്ന​ത്. ചി​ല​രി​ല്‍ ഇ​ത് കു​റ​വാ​യി​രി​ക്കു​മെ​ന്നും ആ​ല്‍​ക്ക​ഹോ​ള്‍ എ​ജ്യു​ക്കേ​ഷ​ന്‍ ചാ​രി​റ്റി…

Read More

മാ​ഹി​യി​ല്‍ നി​ന്ന് മ​ദ്യം ക​ട​ത്തി​യ യു​വ സം​ഗീ​ത സം​വി​ധാ​യ​ക​ന്‍ അ​റ​സ്റ്റി​ല്‍ ! ഇ​യാ​ള്‍​ക്കെ​തി​രേ നി​ര​വ​ധി പ​രാ​തി​ക​ള്‍…

മാ​ഹി​യി​ല്‍ നി​ന്ന് അ​ന​ധി​കൃ​ത​മാ​യി മ​ദ്യം ക​ട​ത്തി​യ കേ​സി​ല്‍ യു​വ സം​ഗീ​ത സം​വി​ധാ​യ​ക​ന്‍ അ​റ​സ്റ്റി​ല്‍. കോ​ട്ട​യം ഏ​റ്റു​മാ​നൂ​ര്‍ സ്വ​ദേ​ശി ശ​ര​ത് മോ​ഹ​നാ​ണ് പ​യ്യോ​ളി പോ​ലീ​സി​ന്റെ പി​ടി​യി​ലാ​യ​ത്. ഉ​ന്ന​ത​രു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് കാ​ണി​ച്ച് ത​ട്ടി​പ്പ് ന​ട​ത്തി​യ നി​ര​വ​ധി കേ​സു​ക​ളി​ല്‍ പ്ര​തി​യാ​ണ് ശ​ര​ത്ത്. ഗ​വ​ര്‍​ണ​ര്‍, മ​ന്ത്രി​മാ​ര്‍, ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​ട​ക്ക​മു​ള്ള​വ​രു​ടെ ചി​ത്ര​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ച് ത​ട്ടി​പ്പ് ന​ട​ത്തി​യ​തി​ന് ശ​ര​ത്തി​നെ​തി​രെ ഏ​ഴ് കേ​സു​ക​ള്‍ ഉ​ണ്ടെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. കൂ​ടാ​തെ ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യു​ള്ള ബ​ന്ധം സ്ഥാ​പി​ക്കാ​നും ശ്ര​മം ന​ട​ത്തി​യി​രു​ന്ന​താ​യും പോ​ലീ​സ് പ​റ​യു​ന്നു. ഹൈ​ക്കോ​ട​തി അ​സി​സ്റ്റ​ന്റ് ത​സ്തി​ക​യി​ല്‍ നി​യ​മ​നം ന​ല്‍​കാ​മെ​ന്ന് പ​റ​ഞ്ഞ് ഉ​ദ്യോ​ഗാ​ര്‍​ത്ഥി​ക​ളെ ക​ബ​ളി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ല്‍ ഹൈ​ക്കോ​ട​തി വി​ജി​ല​ന്‍​സി​ന്റെ അ​ന്വേ​ഷ​ണ​വും ഇ​യാ​ള്‍​ക്കെ​തി​രേ ന​ട​ക്കു​ന്നു​ണ്ട്. 2013ല്‍ ​മാ​ഹി മ​ദ്യം കൈ​വ​ശം വെ​ച്ച കേ​സി​ല്‍ ജാ​മ്യം ല​ഭി​ച്ച ശേ​ഷം ഹാ​ജ​രാ​കാ​തി​രു​ന്ന പ്ര​തി​യെ ഇ​പ്പോ​ള്‍ വാ​റ​ന്റ് പു​റ​പ്പെ​ടു​വി​ച്ച​തോ​ടെ​യാ​ണ് പ​യ്യോ​ളി പോ​ലീ​സ് എ​റ​ണാ​കു​ള​ത്തു നി​ന്ന് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read More

അ​ച്ച​ന്‍​കോ​വി​ലാ​ര്‍ തീ​ര​ത്ത് ചാ​ക്കി​ല്‍ കെ​ട്ടി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത് 553 കു​പ്പി വി​ദേ​ശ മ​ദ്യം ! സം​സ്ഥാ​ന​ത്ത് പൂ​ട്ടി​യ 68 മ​ദ്യ​ശാ​ല​ക​ളും തു​റ​ക്കും…

അ​ച്ച​ന്‍​കോ​വി​ലാ​റി​ന്റെ തീ​ര​ത്തു നി​ന്ന് 553 കു​പ്പി വി​ദേ​ശ​മ​ദ്യം എ​ക്‌​സൈ​സ് സം​ഘം പി​ടി​ച്ചെ​ടു​ത്തു.അ​ച്ച​ന്‍​കോ​വി​ലാ​റി​ന് തീ​ര​ത്താ​യി ഒ​മ്പ​ത് പ്ലാ​സ്റ്റി​ക് ചാ​ക്കി​നു​ള്ളി​ല്‍ ഒ​ളി​പ്പി​ച്ചു വെ​ച്ച നി​ല​യി​ലാ​യി​രു​ന്നു മ​ദ്യം . ര​ഹ​സ്യ​വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കാ​ര്‍​ത്തി​ക​പ​ള്ളി എ​ക്‌​സ്സൈ​സ് റേ​ഞ്ച് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എ​സ് രാ​ധാ​കൃ​ഷ്ണ​ന്റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. ഈ ​മ​ദ്യ​ക്കു​പ്പി​ക​ള്‍ എ​ങ്ങ​നെ അ​വി​ടെ​യെ​ത്തി എ​ന്ന​തി​നെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. യു​ഡി​എ​ഫ് ഗ​വ​ണ്‍​മെ​ന്റി​ന്റെ കാ​ല​ത്ത് സം​സ്ഥാ​ന​ത്തെ അ​ട​ച്ചു പൂ​ട്ടി​യ മ​ദ്യ​ശാ​ല​ക​ള്‍ തു​റ​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​ട്ടു. യു​ഡി​എ​ഫ് സ​ര്‍​ക്കാ​രി​ന്റെ കാ​ല​ത്ത് പൂ​ട്ടി​യ​തും നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധം കാ​ര​ണം ദേ​ശീ​യ​പാ​ത​യോ​ര​ത്ത് നി​ന്നും മാ​റ്റി​യ​തു​മാ​യ മ​ദ്യ​വി​ല്‍​പ​ന​ശാ​ല​ക​ളാ​ണ് വീ​ണ്ടും തു​റ​ക്കു​ന്ന​ത്. 68 മ​ദ്യ​ശാ​ല​ക​ളാ​ണ് നേ​ര​ത്തെ അ​ട​ച്ചു​പൂ​ട്ടി​യ​ത്. സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്റെ ‘മ​ദ്യ​വ​ര്‍​ജ​ന​ന​യ’​ത്തി​ന്റെ ഭാ​ഗ​മാ​യാ​ണ് മ​ദ്യ​ശാ​ല​ക​ള്‍ വീ​ണ്ടും തു​റ​ക്കു​ന്ന​ത്. തി​ക്കും തി​ര​ക്കും ഒ​ഴി​വാ​ക്കാ​ന്‍ പൂ​ട്ടി​യ ഔ​ട്ട് ലൈ​റ്റു​ക​ള്‍ പ്രീ​മീ​യം ഔ​ട്ട്‌​ലെ​റ്റു​ക​ളാ​ക്കി തു​റ​ക്കാ​ന്‍ ബെ​വ്‌​കോ സ​ര്‍​ക്കാ​രി​ന് ശു​പാ​ര്‍​ശ സ​മ​ര്‍​പ്പി​ച്ചി​രു​ന്നു. ഇ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പൂ​ട്ടി​യ ഔ​ട്ട്‌​ലെ​റ്റു​ക​ള്‍ തു​റ​ക്കു​ന്ന​ത്. പൂ​ട്ടി​യ ഔ​ട്ട്‌​ലെ​റ്റു​ക​ള്‍​ക്ക് ലൈ​സ​ന്‍​സ്…

Read More

ഹോട്ടലില്‍ മദ്യം തിരഞ്ഞെത്തിയ പോലീസ് കയറിച്ചെന്നത് നവദമ്പതികളുടെ മുറിയിലേക്ക് ! പുതിയ വിവാദം ഇങ്ങനെ…

ഹോട്ടലില്‍ മദ്യം തിരഞ്ഞെത്തിയ പോലീസ് അനുമതിയില്ലാതെ നവദമ്പതിമാരുടെ മുറിയിലേക്ക് കടന്നു ചെന്നത് വിവാദമാകുന്നു. മദ്യനിരോധന നിയമം ലംഘിക്കുന്നവര്‍ക്കെതിരേ നടപടിയെടുക്കാന്‍ സംസ്ഥാന വ്യാപകമായി നടത്തിയ റെയ്ഡിന്റെ ഭാഗമായാണ് പോലീസ് ഹോട്ടലിലെത്തിയത്. നവദമ്പതികളുടെ മുറിയിലേക്ക് വനിതാ പോലീസ് ഉദ്യോഗസ്ഥരില്ലാതെ കടന്നു ചെന്ന പോലീസ് നടപടിയെ ചോദ്യം ചെയ്ത് നിരവധിയാളുകളാണ് രംഗത്തെത്തിയത്. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെ പ്രതിപക്ഷം വിഷയം ഏറ്റെടുത്തു. മുന്‍മുഖ്യമന്ത്രി റാബ്‌റി ദേവി അടക്കമുള്ളവര്‍ വീഡിയോ പങ്കുവച്ച് രോഷം വ്യക്തമാക്കി. വ്യാജ മദ്യത്തിന്റെ ഒഴുക്ക് തടയുന്നതിനു പകരം പാവങ്ങളുടെ സ്വകാര്യതയിലേക്ക് വരെ കടന്നുകയറുകയാണ് പോലീസ് എന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ഹോട്ടലില്‍ കയറിയ പോലീസ്, ദമ്പതികളുടെ വസ്ത്രങ്ങള്‍ അടക്കം വാരി പുറത്തിട്ട് പരിശോധിച്ചുവെന്നാണ് ഉയരുന്ന ആരോപണം. ബിഹാറില്‍ അടുത്തിടെ നടന്ന വിഷമദ്യ ദുരന്തം സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയിരുന്നു. ഇതിന് പിന്നാലെ കര്‍ശന പരിശോധനകളാണ് സംസ്ഥാനത്ത് നടക്കുന്നത്. ഹോട്ടലുകള്‍, പൊതു ഇടങ്ങള്‍, ഭക്ഷണ ശാലകള്‍…

Read More

പാലായിൽ ലോറിയിൽ കടത്തിയ വിദേശമദ്യം പിടികൂടി! തെരഞ്ഞെടുപ്പ് ഫലം ലക്ഷ്യമിട്ട് മദ്യം ഒഴുക്കാൻ നീക്കം സജീവം…

പാ​ലാ: ലോ​റി​യി​ൽ ക​ട​ത്തി​യ നൂ​റി​ല​ധി​കം കേ​സ് വി​ദേ​ശ മ​ദ്യം പി​ടി​ച്ചെ​ടു​ത്തു. ഇ​ന്നു രാ​വി​ലെ എ​ട്ടി​ന് പാ​ലാ ഏ​റ്റു​മാ​നൂ​ർ റൂ​ട്ടി​ൽ അ​രു​ണാ​പു​ര​ത്തു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വി​ദേ​ശ മ​ദ്യം പി​ടി​ച്ചെ​ടു​ത്ത​ത്. കോ​ട്ട​യം ജി​ല്ലാ പോ​ലീ​സ് ചീ​ഫ് ഡി. ​ശി​ല്പ​യ്ക്കു ല​ഭി​ച്ച ര​ഹ​സ്യം വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പാ​ലാ പോ​ലീ​സി​നു ന​ൽ​കി​യ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു പ​രി​ശോ​ധ​ന. ലോ​റി​യി​ൽ കേ​സു​ക​ളി​ലാ​യി അ​ടു​ക്കി​വെ​ച്ചി​രു​ന്ന നി​ല​യി​ലാ​യി​രു​ന്നു മ​ദ്യം ക​ട​ത്തി​യ​ത്. ലോ​റി​യി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ടു പേ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. മം​ഗ​ലാ​പു​ര​ത്തു​നി​ന്നും പാ​ലാ​യി​ലേ​ക്കു കൊ​ണ്ടു​വ​ന്ന​താ​ണെ​ന്നാ​ണ് ഇ​വ​ർ പോ​ലീ​സി​നു ന​ൽ​കി​യ മൊ​ഴി. പോ​ലീ​സ് ഇ​വ​രെ ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്. വി​ശ​ദാം​ശ​ങ്ങ​ൾ പു​റ​ത്തു വി​ട്ട​ട്ടി​ല്ല. കോ​വി​ഡ് നി​യ​ന്ത്ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മ​ദ്യ വി​ല്പ​ന ശാ​ല​ക​ളെ​ല്ലാം അ​ട​ഞ്ഞു കി​ട​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പു ഫ​ലം വ​രാ​നി​രി​ക്കെ ജി​ല്ല​യി​ലേ​ക്കു അ​ന​ധി​കൃ​ത​മാ​യി മ​ദ്യം ക​ട​ത്തു​ന്നു​ണ്ടെ​ന്നു​ള്ള വി​വ​ര​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു പ​രി​ശോ​ധ​ന.

Read More

ഈ എലികള്‍ ഇങ്ങനെ തുടങ്ങിയാല്‍ എന്തു ചെയ്യും ! സ്റ്റേഷനില്‍ സൂക്ഷിച്ചിരുന്ന 1400 കാര്‍ട്ടണ്‍ മദ്യം എലി കുടിച്ചു തീര്‍ത്തെന്ന് പോലീസുകാര്‍; ഒടുവില്‍ വമ്പന്‍ ട്വിസ്റ്റും…

എലി മദ്യം കുടിക്കുമോ ? കുടിക്കും എന്നാണ് ഉത്തര്‍ പ്രദേശിലെ ഒരു കൂട്ടം പോലീസുകാര്‍ പറയുന്നത്. ഉത്തര്‍പ്രദേശില്‍ പിടിച്ചെടുത്ത അനധികൃത മദ്യം കാണാതായ സംഭവത്തിന്റെ സത്യാവസ്ഥ പുറത്തു വന്നതോടെയാണ് എലികളുടെ നിരപരാധിത്വം തെളിഞ്ഞത്. 35 ലക്ഷം വിലവരുന്ന 1400 കാര്‍ട്ടണ്‍ മദ്യം എലി ‘കുടിച്ചുതീര്‍ത്തു’ എന്നാണ് സുരക്ഷയ്ക്കായി വിന്യസിച്ചിരുന്ന പൊലീസുകാര്‍ വച്ചു കാച്ചിയത്. എന്നാല്‍ മദ്യം നിയമവിരുദ്ധമായി വിറ്റു എന്ന് ഉന്നതതല അന്വേഷണത്തില്‍ തെളിഞ്ഞു. സംഭവത്തില്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അടക്കം രണ്ടു പേരെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്യുകയും ഇവര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു. ആഗ്രയിലെ കോട്വാലി പൊലീസ് സ്റ്റേഷനിലാണ് സംഭവം. സ്റ്റേഷനിലെ സ്ട്രോങ്റൂമില്‍ സൂക്ഷിച്ചിരുന്ന മദ്യമാണ് കാണാതായത്. 1459 കാര്‍ട്ടണ്‍ മദ്യമാണ് ഒരു സുപ്രഭാതത്തില്‍ കാണാതായത്. പ്ലാസ്റ്റിക് കാന്‍ കരണ്ട് തിന്നും ഗ്ലാസ് കുപ്പികള്‍ തകര്‍ത്തും എലികളാണ് ഇത് നശിപ്പിച്ചതെന്നാണ് സുരക്ഷയ്ക്കായി നിര്‍ത്തിയിരുന്ന പൊലീസുകാര്‍…

Read More

സാനിറ്റൈസറിന് അടിമകളാകുന്നവരുടെ എണ്ണം കൂടുന്നു ! കുടിക്കുന്നത് വെള്ളത്തിലും ശീതളപാനീയത്തിലും നേര്‍പ്പിച്ച്; പലയിടത്തും സാനിറ്റൈസര്‍ പാര്‍ട്ടിയും…

മദ്യം കിട്ടായതായതോടെ പലരും സാനിറ്റൈസറിന് അടിമയായെന്ന് ആന്ധ്രാപോലീസ്‌. ഇതിനോടകം 235 പേരാണ് സാനിറ്റൈസറിന് അടിമപ്പെട്ടതായി കണ്ടെത്തിയത്. കഴിഞ്ഞയാഴ്ച കഴിഞ്ഞയാഴ്ച സാനിറ്റൈസര്‍ കുടിച്ച് കുറിച്ചേട് മണ്ഡലില്‍ 16 പേര്‍ മരണമടഞ്ഞ സംഭവത്തിന് പിന്നാലെയാണ് നടന്ന അന്വേഷണത്തിലാണ് പോലീസ് സാനിറ്റൈസറിന് അടിമപ്പെട്ട ഇത്രയും പേരെ കണ്ടെത്തിയത്. കൂടുതല്‍ പേരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ് ഇപ്പോള്‍. ഇത്തരക്കാരെ കണ്ടെത്തി ഇപ്പോള്‍ കൗണ്‍സിലിംഗ് നല്‍കുകയാണ്. കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചിരിക്കുന്ന കറിച്ചേട്, ദര്‍സി, വിനുകോണ്ട മണ്ഡലങ്ങളിലാണ് കൂടുതല്‍ പേര്‍. ഈ പ്രദേശങ്ങളിലെ മദ്യശാലകള്‍ അടച്ചിട്ടിരിക്കുകയാണ്. ഇതോടെ മദ്യം കിട്ടാതെ വലഞ്ഞവരാണ് സാനിറ്റൈസറില്‍ പകരം ഉപായം കണ്ടെത്തിയിരിക്കുന്നത്. ഇവിടെ അനേകരാണ് മദ്യത്തില്‍ നിന്നും സാനിറ്റൈസറിലേക്ക് എത്തിയിരിക്കുന്നത്. മൂന്ന് മണ്ഡലത്തിലും പോലീസ് വീടുവീടാന്തരം കയറിയിറങ്ങി ബോധവല്‍ക്കരണം നടത്തുകയാണ്. ഇവിടെ നിന്നും ഉപയോഗിച്ചതും അല്ലാത്തതുമായ അനേകം ബോട്ടിലുകളാണ് കഴിഞ്ഞ ദിവസം പോലീസ് കണ്ടെത്തിയിരിക്കുന്നത്. അനേകം മദ്യപാനികള്‍ ഉള്ള ഈ…

Read More

ഭക്ഷണപ്പൊതികള്‍ക്കൊപ്പം പാന്‍മസാലകളും മദ്യക്കുപ്പികളും ! കോവിഡ് കേന്ദ്രത്തില്‍ അഴിഞ്ഞാടി രോഗികള്‍; ആരോഗ്യവകുപ്പ് അധികൃതര്‍ക്കെതിരേ വിളിച്ചത് നല്ല പുളിച്ചതെറി; ഒപ്പം എല്ലാവര്‍ക്കും കോവിഡ് പടര്‍ത്തുമെന്ന ഭീഷണിയും…

കോവിഡ് ചികിത്സാകേന്ദ്രത്തിലേക്ക് ഭക്ഷ്യവസ്തുക്കള്‍ക്കൊപ്പം ലഹരിവസ്തുക്കളും കടത്താനുള്ള ശ്രമം പിടികൂടി. ലഹരി കിട്ടാതായതോടെ പലരും അക്രമാസക്തരാവുകയും ചെയ്തു. കൊല്ലം ആദിശനല്ലൂര്‍ കോവിഡ് ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലാണ് ലഹരി കിട്ടാതായതോടെ രോഗികള്‍ അഴിഞ്ഞാടിയത്. പുറത്തു നിന്നും എത്തിക്കുന്ന ഭക്ഷണപ്പൊതികളില്‍ ഒളിച്ച് ലഹരി കടത്താനുള്ള ശ്രമം ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പൊളിക്കുകയായിരുന്നു. പഴത്തിനുള്ളില്‍ പാന്‍പരാഗ് അടക്കമുള്ള ലഹരിവസ്തുക്കള്‍ നിറച്ചും ഭക്ഷണപ്പൊതികള്‍ക്കൊപ്പം മദ്യക്കുപ്പികള്‍ ഒളിപ്പിച്ചുമാണ് കടത്താന്‍ ശ്രമിച്ചത്. എന്നാല്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ഭക്ഷണപ്പൊതികള്‍ പരിശോധിച്ചതോടെ മദ്യവും മറ്റ് ലഹരിവസ്തുക്കളും കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് പുറത്തുനിന്നുള്ള ഭക്ഷണം അനുവദിക്കില്ലെന്നും അറിയിച്ചു. ഇതോടെയാണ് ചികിത്സയിലുള്ള കോവിഡ് രോഗികളില്‍ ചിലര്‍ മുറിയില്‍നിന്ന് പുറത്തിറങ്ങി ബഹളംവെച്ചത്. കെട്ടിടത്തില്‍ നിന്ന് പുറത്തിറങ്ങിയ രോഗികള്‍ ആരോഗ്യപ്രവര്‍ത്തകരെ പച്ചത്തെറി വിളിക്കുകയായിരുന്നു. എല്ലാവര്‍ക്കും കോവിഡ് പടര്‍ത്തുമെന്നും ഭീഷണിപ്പെടുത്തി. രോഗികളുടെ ഭീഷണിയും തെറിവിളിയും മണിക്കൂറുകളോളം നീണ്ടുനിന്നെന്നാണ് വിവരം. സംഭവം വിവാദമായതോടെ ജില്ലയിലെ കോവിഡ് ചികിത്സാകേന്ദ്രങ്ങളില്‍ പുറത്തുനിന്ന് ഭക്ഷണം എത്തിക്കുന്നത്…

Read More

കോവിഡ് നിയന്ത്രണത്തില്‍പ്പെട്ട് ശ്വാസം മുട്ടിയിരുന്നവര്‍ ഇന്ന് തെരുവുകളെ പൂരപ്പറമ്പാക്കുന്നു ! നിശാപാര്‍ട്ടികള്‍ കൊഴുക്കുമ്പോള്‍ മദിച്ചുല്ലസിച്ച് ബ്രിട്ടീഷ് ജനത; ബ്രിട്ടനില്‍ വീണ്ടും കോവിഡ് പിടിമുറുക്കുമോ ?

കോവിഡ് നിയന്ത്രണങ്ങളില്‍ നിന്ന് മുക്തരായതോടെ ആഘോഷത്തിമിര്‍പ്പിലാണ് ബ്രിട്ടീഷ് ജനത.അടച്ചിട്ടിരുന്ന ബാറുകളും പബ്ബുകളുമെല്ലാം തുറന്നതോടെ ജനങ്ങള്‍ തെരുവുകളിലേക്ക് ഒഴുകുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണാന്‍ സാധിക്കുന്നത്. ലോക്ക്ഡൗണ്‍ പിന്‍വലിച്ച ആദ്യ ദിവസം തന്നെ സാമൂഹിക അകലം പാലിക്കല്‍ നിര്‍ദ്ദേശങ്ങള്‍ കാറ്റില്‍ പറന്നു. ലോക്ക്ഡൗണിന് ശേഷമുള്ള ആദ്യ വീക്കെന്‍ഡ് ആസ്വദിക്കാന്‍ എത്തിയ ഇംഗ്ലീഷുകാര്‍ യാതൊരു വിധ സാമൂഹിക അകലവും പാലിക്കാതെയാണ് മദിച്ചുല്ലസിച്ചത്. ഇന്നലെ ഒരു ദിവസം മാത്രം രാജ്യത്തെ 23,000 പബ്ബുകളിലായി 15 മില്ല്യണ്‍ പൗണ്ടിന്റെ കച്ചവടം നടന്നിട്ടുണ്ടാകാമെന്നാണ് സാമ്പത്തിക വിദഗ്ദര്‍ കണക്ക് കൂട്ടുന്നത്. കഴിഞ്ഞ മൂന്ന് മാസത്തെ നഷ്ടം നികത്താന്‍ വെതെര്‍സ്പൂണ്‍സ് ഉള്‍പ്പടെയുള്ള പബ്ബുകള്‍ മദ്യത്തിനും ബിയറിനുമൊക്കെ വിലയും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. എന്നാല്‍ അതൊന്നും പബ്ബുകളിലേക്കുള്ള ഒഴുക്കിനെ തീരെ ബാധിച്ചില്ല. കേംബ്രിഡ്ജിലെ റീഗലില്‍ ഒരു മണിക്കൂര്‍ വരെ കാത്തുനിന്നിട്ടാണ് പലര്‍ക്കും പബ്ബിനകത്തേക്ക് കടക്കുവാന്‍ കഴിഞ്ഞത്. നിരവധി ആളുകള്‍ക്ക് നേരെ കേസുകളുമെടുത്തിട്ടുണ്ട്. മദ്യപിച്ച്…

Read More

നിരീക്ഷണ കേന്ദ്രത്തില്‍ ഇരുന്ന് മദ്യപിച്ചയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ! കയറില്‍ തൂക്കി കുപ്പി നല്‍കിയവരും കുടുങ്ങി; സംഭവം അടൂരില്‍…

ക്വാറന്റൈനില്‍ കഴിയവെ മദ്യപിച്ച് ബഹളമുണ്ടാക്കിയ ആള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം ദുബായില്‍നിന്ന് എത്തി നിരീക്ഷണകേന്ദ്രത്തില്‍ കഴിഞ്ഞ യുവാവിനാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇയാള്‍ക്ക് നിരീക്ഷണ കേന്ദ്രത്തിലേക്ക് മദ്യക്കുപ്പികള്‍ എത്തിച്ചുനല്‍കിയ രണ്ട് സുഹൃത്തുക്കളോട് നിരീക്ഷണത്തിലിരിക്കാന്‍ പോലീസ് ആവശ്യപ്പെട്ടു. ക്വാറന്റൈനില്‍ കഴിഞ്ഞ ആള്‍ക്ക് മദ്യം നല്‍കിയത് കിളിവയല്‍, കുളക്കട സ്വദേശികളാണെന്ന് പൊലീസിനു നേരത്തെ വിവരം ലഭിച്ചിരുന്നു. ക്വാറന്റൈനിലുള്ള ആള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ മദ്യക്കുപ്പികള്‍ എത്തിച്ചവരോട് നിരീക്ഷണത്തില്‍ പ്രവേശിക്കാന്‍ അടൂര്‍ എസ്ഐ അറിയിക്കുകയായിരുന്നു. മദ്യം കൈമാറാന്‍ ഉപയോഗിച്ച കയറിലോ കവറിലോ കോവിഡ് രോഗി സ്പര്‍ശിച്ചിട്ടുണ്ടാകാം എന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ ദിവസം ദുബായില്‍ നിന്ന് എത്തിയ യുവാവിനാണ് കോവിഡ് സ്ഥിരീകരിച്ചത്. രണ്ടു ദിവസം മുമ്പ് നിരീക്ഷണ കേന്ദ്രത്തില്‍ യുവാവ് മദ്യപിച്ച് ബഹളംവയ്ക്കുകയും മണിക്കൂറുകളോളം ഒരു മുറിയില്‍ കയറി വാതില്‍ അടച്ചിരിക്കുകയും ചെയ്തിരുന്നു. പിന്നീട് ജനപ്രതിനിധികളും പൊലീസും ചേര്‍ന്ന് ഇയാളെ അനുനയിപ്പിച്ച്…

Read More