ബെവ്ക്യൂ ആപ്പ് ഒഴിവാക്കിയേക്കും ! പല ബാറുകളിലും ടോക്കണില്ലാതെ മദ്യവില്‍പ്പന തുടങ്ങി; എക്‌സൈസ് മന്ത്രിയുടെ യോഗം ഉച്ചയ്ക്കു ശേഷം…

മദ്യവില്‍പ്പനയ്ക്കുള്ള ഓണ്‍ലൈന്‍ ടോക്കണ്‍ എടുക്കുന്ന ബെവ്ക്യൂ ആപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ തകരാറിലായതിനെത്തുടര്‍ന്ന് എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിക്കു നടക്കുന്ന യോഗത്തില്‍ ഐടി, എക്‌സൈസ്, ബവ്‌കോ ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കും. ആപ് ഈ നിലയില്‍ തുടരണോ പകരം സംവിധാനം ഏര്‍പ്പെടുത്തണോ തുടങ്ങിയ കാര്യങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും. ആപ്പിന്റെ പ്രവര്‍ത്തനത്തില്‍ തുടര്‍ച്ചയായി പിഴവു വരുന്നതില്‍ ബെവ്‌കോ അധികൃതര്‍ അതൃപ്തി അറിയിക്കുകയും ചെയ്തു. ഉദ്യോഗസ്ഥരുടെ വാട്‌സാപ്പ് ഗ്രൂപ്പിലാണ് കമ്പനിയുടെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് വിമര്‍ശം ഉണ്ടായത്. സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശനം ഉണ്ടായതിനെത്തുടര്‍ന്ന് ആപ്പുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ ഫെയര്‍കോഡ് കമ്പനി ഫെയ്‌സ്ബുക്ക് പേജില്‍നിന്നു പിന്‍വലിച്ചു. മദ്യവിതരണത്തിന്റെ ആദ്യദിനം പ്രതീക്ഷിച്ചത്ര വരുമാനം ഉണ്ടാക്കാന്‍ ബെവ്‌കോയ്ക്കു കഴിഞ്ഞില്ല. ബുക്കിംഗിനായി എത്തിയവരില്‍ മിക്കയാളുകള്‍ക്കും ഇ-ടോക്കണ്‍ ലഭിക്കാത്തതാണ് കച്ചവടം കുറച്ചത്. പല ബെവറേജസ് ഷോപ്പുകളിലും ഒറ്റ ബുക്കിംഗ് പോലും നടന്നില്ല.…

Read More

മദ്യം കിട്ടാഞ്ഞതിനെത്തുടര്‍ന്ന് തിന്നര്‍ കഴിച്ച് തമിഴ്‌നാട്ടില്‍ രണ്ടു പേര്‍ മരിച്ചു ! ലോക്ക്ഡൗണ്‍ കാലത്ത് വ്യാജ മദ്യം കഴിച്ച് ഇതുവരെ സംസ്ഥാനത്ത് മരിച്ചത് 20ലധികം ആളുകള്‍

മദ്യം കിട്ടാഞ്ഞതിനെത്തുടര്‍ന്ന് തിന്നര്‍ കഴിച്ച് രണ്ട് പേര്‍ മരിച്ചു. തമിഴ്നാട്ടിലെ പൊള്ളാച്ചിയിലാണ് സംഭവം. ലോക്ക്ഡൗണ്‍ കാലത്തുമാത്രം വ്യാജമദ്യം കഴിച്ച് 20ലധികം ആളുകളാണ് മരിച്ചത്. ലോക്ക്ഡൗണ്‍ ഇളവിനെത്തുടര്‍ന്ന് പ്രവര്‍ത്തനം തുടങ്ങിയ വാഹന ഘടക നിര്‍മാണ കമ്പനിയിലെ രണ്ടു ജീവനക്കാരാണ് പെയിന്റില്‍ ചേര്‍ക്കുന്ന തിന്നര്‍ കഴിച്ചത്. പൊള്ളാച്ചി കുറുമ്പപാളയത്തെ സ്വകാര്യ കമ്പനി ജീവനക്കാരായ പോത്തനൂര്‍ സ്വദേശി സുരേഷ് കുമാര്‍ ,പുളക്കപാളത്തെ ഭഗവതി ശെല്‍വരാജ് എന്നിവരാണ് തിന്നര്‍ കഴിച്ച് മരിച്ചത്. തിന്നര്‍ കഴിച്ച ഉടനെ കടുത്ത വയറുവേദനയെ തുടര്‍ന്ന് പൊള്ളാച്ചി സര്‍ക്കാര്‍ ആശുപത്രിയിലും തുടര്‍ന്ന് കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചാരായം വാറ്റിയതിനു സംസ്ഥാനത്തൊട്ടാകെ ഇതിനകം നൂറിലധികം കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ലോക്ക് ഡൗണ്‍ കാലത്ത് മദ്യലഭ്യത കുറഞ്ഞതോടെയാണ് ആളുകള്‍ വ്യാജമദ്യത്തിലേക്ക് തിരിഞ്ഞത്.

Read More

ലോക്ക്ഡൗണ്‍ മുതലെടുത്ത് കള്ളന്മാര്‍ ! മോഷണ വസ്തുക്കളില്‍ അരിയും മുട്ടയും മുതല്‍ സിഗരറ്റും തമ്പാക്കും വരെ; പല കള്ളന്മാര്‍ക്കും കോവിഡ്; പിടിക്കുന്ന പോലീസുകാര്‍ ക്വാറന്റൈനിലാകും…

ലോക്ക്ഡൗണ്‍ മുതലെടുത്ത് പുര കത്തുമ്പോള്‍ വാഴ വെട്ടുന്ന ചിലരെങ്കിലും നമ്മുടെ സമൂഹത്തിലുണ്ട്. അവസരം മുതലെടുത്ത് നിരവധി കള്ളന്മാരാണ് രംഗത്തിറങ്ങിയിരിക്കുന്നത്. ലോക്ക്ഡൗണിനെത്തുടര്‍ന്ന് ആളുകളെല്ലാം വീട്ടിനുള്ളിലായപ്പോള്‍ സ്വര്‍ണവും പണവും അടിച്ചുമാറ്റാമെന്ന മോഹം ഉപേക്ഷിച്ച കള്ളന്മാര്‍ ഇപ്പോള്‍ ഉന്നംവച്ചിരിക്കുന്നത് പലചരക്ക് കടകളും ബേക്കറികളും മദ്യവില്‍പ്പന ശാലകളുമാണ്. ലോക്ക്ഡൗണ്‍ കര്‍ശനമായതോടെ കള്ളന്മാരുടെ ഇഷ്ടകേന്ദ്രമായി മാറിയ മഹാരാഷ്ട്രയില്‍ നടന്ന ഒരു മോഷണ പരമ്പരയില്‍ ഒരു റസ്റ്ററന്റില്‍ നിന്നും പോലീസ് സാധനങ്ങള്‍ കുറിച്ച ഒരു ലിസ്റ്റ് കണ്ടെത്തി. ബേക്കറി സാധനങ്ങള്‍ക്ക് പുറമേ മുട്ടയും വെണ്ണയുമെല്ലാം ഇതില്‍ കുറിച്ചിരുന്നു. ഭിവാനിയിലെ ഒരു കടയില്‍ നടന്ന മോഷണത്തില്‍ പോയത് 300 മുട്ടകളും ആറ് പായ്ക്കറ്റ് ധാന്യപ്പൊടികളും നാലു ലിറ്റര്‍ പാലും 60 ബാഗ് അരിയും ആയിരുന്നു. അരിയും പച്ചക്കറികളും ഉള്‍പ്പെടെ രാകേഷ് കിരാനാ എന്ന കടയില്‍ നിന്നും പോയത് രണ്ടു ലക്ഷം രൂപയുടെ സാധനങ്ങളായിരുന്നു. ബോറിവാലിയിലെ ഒരു കടയില്‍…

Read More

അമ്പട കേമാ സണ്ണിക്കുട്ടാ… ലോക്ക് ഡൗണ്‍ കാലത്ത് ടിക് ടോക്കിലൂടെ തകര്‍പ്പന്‍ മദ്യ വില്‍പ്പന; ടിക് ടോക്ക് താരം കുടുങ്ങിയതിങ്ങനെ…

രാജ്യത്ത് ലോക്ക് ഡൗണ്‍ ആയിരിക്കെ ടിക് ടോക്ക് വീഡിയോയിലൂടെ മദ്യക്കച്ചവടം നടത്തിയ യുവാവ് അറസ്റ്റിലായി. ഹൈദരാബാദിലാണ് സംഭവം. കള്ളുഷാപ്പില്‍ എത്തിയ ചിലര്‍ക്കായി യുവാവും സുഹൃത്തും ഒരു സ്ത്രീയും ചേര്‍ന്ന് മദ്യം വിളമ്പുന്ന വീഡിയോയാണ് ടിക് ടോക്കില്‍ ഇയാള്‍ ഷെയര്‍ ചെയ്തത്. മദ്യം വേണ്ടവര്‍ക്ക് ഇവിടെ എത്താമെന്ന സന്ദേശമായിരുന്നു ഇയാള്‍ വീഡിയോയിലൂടെ നല്‍കിയത്. ഹൈദരാബാദ് എക്‌സൈസാണ് 29 കാരനായ യുവാവിനെയും സഹായിയേയും അറസ്റ്റ് ചെയ്തത്. എന്നാല്‍, ദിവസവേതനക്കാരായ തൊഴിലാളികള്‍ക്ക് വേണ്ടിയാണ് താന്‍ വീഡിയോ പോസ്റ്റ് ചെയ്തതെന്നാണ് യുവാവിന്റെ വാദം. എന്തായാലും സംഭവം ജോറായി.

Read More

മദ്യം വാങ്ങാന്‍ മധ്യവയസ്‌കന്‍ നൈസായി പുറത്തിറങ്ങി ! പോലീസ് പൊക്കിയപ്പോള്‍ മരണവീട്ടിലേക്കാണെന്ന് പറഞ്ഞു തടിതപ്പി ; സംശയം തോന്നിയ പോലീസുകാര്‍ പിറകെ വച്ചുപിടിച്ചപ്പോള്‍ കണ്ട കാഴ്ച…

കോവിഡ് 19 ബാധയെത്തുടര്‍ന്ന് രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ വലഞ്ഞത് മദ്യപന്മാരാണ്. ഇതിനിടെ തന്റെ അവശ്യവസ്തുവായ മദ്യം വാങ്ങാനായി റോഡിലിറങ്ങിയ മധ്യവയസ്‌കന്‍ പിടിയിലാവുകയും ചെയ്തു. മദ്യം വാങ്ങാന്‍ ബൈക്കില്‍ ഇറങ്ങിയ ആള്‍ പൊലീസിനെ കണ്ടതോടെ മരണവീട്ടിലേക്കാണെന്നു കള്ളം പറഞ്ഞു. സംശയം തോന്നിയ പൊലീസ് ആളറിയാതെ പിന്തുടര്‍ന്നു. തൈക്കാട് ബിവറേജസ് കോര്‍പറേഷന്റെ ഔട്ട്‌ലെറ്റില്‍ നിന്ന് മദ്യക്കുപ്പിയുമായി ഇറങ്ങി വരുമ്പോള്‍ കയ്യോടെ പൊലീസ് സംഘം പിടികൂടുകയായിരുന്നു. കോവിഡുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ ലംഘിച്ചതിന് പറപ്പൂര്‍ സ്വദേശിയായ 59 കാരനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. അതേസമയം കോവിഡിനെ പ്രതിരോധിക്കാന്‍ രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടും, അത് ലംഘിച്ച് വാഹനങ്ങള്‍ നിരത്തിലിറങ്ങുന്നത് തടയാന്‍ കര്‍ശന നടപടിയാണ് പോലീസ് സ്വീകരിച്ചിരിക്കുന്നത്‌. റോഡില്‍ പരിശോധന ശക്തമാക്കാനാണ് പൊലീസിന്റെ തീരുമാനം. ആയിരക്കണക്കിന് ആളുകള്‍ക്കെതിരേയാണ് സംസ്ഥാനത്താകമാനമായി കേസെടുത്തിരിക്കുന്നത്.

Read More

നീയൊക്കെ പ്രായപൂര്‍ത്തിയാവാത്തവര്‍ക്ക് മദ്യം തരിച്ച അല്ലേ ! ബിവറേജസില്‍ നിന്നു മദ്യം നല്‍കാഞ്ഞതിനെത്തുടര്‍ന്ന് ജീവനക്കാരെ മര്‍ദ്ദിക്കാന്‍ ശ്രമിച്ച വിദ്യാര്‍ഥികള്‍ പിടിയില്‍…

പ്രായപൂര്‍ത്തിയായില്ലെന്ന് കണ്ട് മദ്യം നല്‍കാന്‍ വിസമ്മതിച്ച ബിവറേജസ് ജീവനക്കാരെ മര്‍ദ്ദിക്കാന്‍ ശ്രമിച്ച വിദ്യാര്‍ഥികള്‍ പിടിയില്‍. എടപ്പാള്‍ കണ്ടനകം സ്വദേശികളായ രണ്ട് വിദ്യാര്‍ഥികളാണ് പൊലീസ് പിടിയിലായിരിക്കുന്നത്. കുറ്റിപ്പാല ബിവ്‌റേജസില്‍ ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. മദ്യം വാങ്ങാനെത്തിയ രണ്ടുപേര്‍ വിദ്യാര്‍ഥികളാണെന്നും പ്രായപൂര്‍ത്തിയായിട്ടില്ലെന്നും തിരിച്ചറിഞ്ഞ ജീവനക്കാര്‍ ഇവരെ തിരിച്ചയക്കുകയായിരുന്നു. ഇതില്‍ അരിശം മൂത്ത വിദ്യാര്‍ഥികള്‍ ജീവനക്കാരെ തല്ലാന്‍ പദ്ധതിയിട്ടു. ഇതുപ്രകാരം ജീവനക്കാര്‍ ബിവ്‌റേജസില്‍ നിന്നും പുറത്തിറങ്ങുന്നതും കാത്ത് വിദ്യാര്‍ഥികള്‍ വഴിയരികില്‍ കാത്തുനിന്നു. ഇതിനിടെ ഉച്ച ഭക്ഷണം കഴിക്കാനായി പുറത്തിറങ്ങിയ ജീവനക്കാരെ വിദ്യാര്‍ഥികള്‍ തടഞ്ഞുവയ്ക്കുകയും ചെയ്തു. തുടര്‍ന്ന് ഇരുവിഭാഗങ്ങളും തമ്മില്‍ തര്‍ക്കത്തിലാകുകയും വാക്കേറ്റം കയ്യേറ്റത്തിലെത്തിയോടെ നാട്ടുകാര്‍ ഇടപെടുകയുമായിരുന്നു. ഇതിനോടകം സംഭവം അറിഞ്ഞെത്തിയ ചങ്ങരംകുളം പൊലീസ് വിദ്യാര്‍ഥികളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. തുടര്‍ന്ന് സ്റ്റേഷനിലെത്തിച്ച വിദ്യാര്‍ത്ഥികളെ രക്ഷിതാക്കളെ വിളിച്ച് വരുത്തി താക്കീത് നല്‍കി വിട്ടയച്ചു.

Read More

തെരഞ്ഞെടുപ്പ് അടുത്തതോടെ വോട്ടു പിടിക്കാന്‍ വേറിട്ട തന്ത്രവുമായി അരവിന്ദ് കെജരിവാള്‍ ! മദ്യത്തിന്റെ വില കുറയ്ക്കാനുള്ള നീക്കം തകൃതി…

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ വോട്ടു പിടിക്കാന്‍ വേറിട്ട തന്ത്രവുമായി അരവിന്ദ് കെജരിവാള്‍. മദ്യ വിലക്കുറവിന്റെ കാര്യത്തില്‍ നിലവില്‍ മുന്‍നിരയിലുള്ള ഡല്‍ഹിയില്‍ 25 ശതമാനത്തോളം പ്രമുഖ ബ്രാന്‍ഡുകളുടെ മദ്യത്തിന് വിലകുറയ്ക്കാനാണ് സര്‍ക്കാര്‍ നീക്കം. മദ്യത്തിന് വന്‍ വിലക്കുറവുണ്ടാക്കുന്ന തരത്തില്‍ എക്സൈസ് പോളിസി പൊളിച്ചെഴുതാന്‍ അരവിന്ദ് കെജരിവാള്‍ സര്‍ക്കാര്‍ തീരുമാനിച്ചുകഴിഞ്ഞെന്നാണ് സൂചന. വിദേശ ബ്രാന്‍ഡുകളിലാകും വലിയ വില വ്യത്യാസം പ്രകടമാകുക. എക്സൈസ് തീരുവ, ഇറക്കുമതി ചുങ്കം, അടിസ്ഥാന വില, മറ്റ് നികുതികളടക്കമുള്ളവയില്‍ മാറ്റം വരുന്ന പരിഷ്‌കാരങ്ങളാണ് ലക്ഷ്യം വെയ്ക്കുന്നത്. തീരുമാനം നടപ്പായാല്‍ രാജ്യത്തെ തന്നെ ഏറ്റവും വിലക്കുറവില്‍ മദ്യം ലഭിക്കുന്ന ഇടമായി ഡല്‍ഹി മാറും. മദ്യപാനികളുടെ പ്രിയ ബ്രാന്‍ഡുകളായ ഷിവാസ് റീഗല്‍, ജോണി വാക്കര്‍ ബ്ലാക്ക് ലേബല്‍ തുടങ്ങിയവയ്ക്കൊക്കെ വന്‍ വിലക്കുറവുണ്ടാകും. ഇരുപത്തിയഞ്ച് ശതമാനത്തോളം വിലക്കുറവാണ് ലക്ഷ്യമിടുന്നത്. അയല്‍സംസ്ഥാനങ്ങളിലെ മദ്യ വില്‍പ്പനയുമായി വലിയ വ്യത്യാസമുണ്ടായാല്‍ അത് തലസ്ഥാനത്തെ വില്‍പ്പനയ്ക്ക് നേട്ടമാകുമെന്ന…

Read More

കാഴ്ചയില്‍ തികഞ്ഞ ഭക്തര്‍ ! എന്നാല്‍ മുണ്ട് ഉയര്‍ത്തി നോക്കിയപ്പോള്‍ കണ്ടത് മദ്യത്തിന്റെ വിപുലമായ ഷോറൂം; അഗസ്ത്യാര്‍ കൂടം കയറാനെത്തിയ സഞ്ചാരികളുടെ തന്ത്രം കണ്ട് കണ്ണുതള്ളി വനംവകുപ്പ് അധികൃതര്‍…

തിരുവനന്തപുരം: കാഴ്ചയില്‍ അടിമുടി ഭക്തിയുമായി അഗസ്ത്യാര്‍കൂടം കയറാനെത്തിയവരെ പരിശോധിച്ച വനം വകുപ്പ് അധികൃതര്‍ കണ്ട കാഴ്ച ഞെട്ടിപ്പിക്കുന്നതായിരുന്നു. ഭക്തരേപ്പോലെ ഭസ്മക്കുറിയും ചന്ദനവുമൊക്കെയണിഞ്ഞ് എത്തിയവരില്‍ നിന്ന് പിടികൂടിയത് മദ്യത്തിന്റെ വിപുലമായ ശേഖരമാണ്. കൈയ്യില്‍ ബ്ലഡ് ബാഗുകളില്‍ മദ്യം കണ്ടെത്തിയതിനെത്തുടര്‍ന്ന് കൂടുതല്‍ പരിശോധന നടത്തിയപ്പോള്‍ കാലുകളില്‍ കെട്ടവച്ച നിലയില്‍ മദ്യക്കുപ്പികളും കണ്ടെത്തി. അഗസ്ത്യാര്‍കൂടത്തില്‍ മദ്യനിരോധനം കര്‍ശനമായി നടപ്പിലാക്കിയിട്ടുണ്ട്. പരിശോധനയില്‍ മദ്യം പിടികൂടിയതോടെ തെളിവിനായി വനംവകുപ്പ് അധികൃതര്‍ ഫോട്ടോ കൂടി എടുത്തു സൂക്ഷിച്ചു. ഫോട്ടോ പുറത്തു വന്നതോടെയാണ് അഗസ്ത്യാര്‍കൂടത്തിലെ യാത്രയ്ക്കായി ഒപ്പം മദ്യം കൂടി സന്ദര്‍ശകര്‍ കരുതുന്നതായി വ്യക്തമായത്. മദ്യം ബാഗുകളില്‍ നിന്ന് പിടിക്കാറുണ്ടെങ്കിലും ഇതുപോലെയുള്ള മദ്യം പിടിക്കല്‍ ആദ്യമായിട്ടെന്ന് ഫോറസ്‌ററ് അധികൃതരും വ്യക്തമാക്കുന്നു. മദ്യവുമായി അഗസ്ത്യാര്‍കൂടം കയാറാനെത്തിയവരെ മാറ്റി നിര്‍ത്തി അവരുടെ പാസുകള്‍ മുഴുവന്‍ റദ്ദ് ചെയ്തത് അവരെ തിരിച്ചയച്ചെന്നും ഫോറസ്‌ററ് അധികൃതര്‍ വ്യക്തമാക്കി. സംഭവം തങ്ങളെ ഞെട്ടിച്ചുവെന്നും അധികൃതര്‍…

Read More

ക്വാട്ട മറിച്ചു വിറ്റ് അല്‍പം ചില്ലറ സമ്പാദിക്കാമെന്നു വച്ചാല്‍ ഇനി നടപ്പില്ല ! സൈനിക കാന്റീനില്‍ നിന്നു വാങ്ങുന്ന മദ്യം മറിച്ചു വില്‍ക്കുന്നവരെ കാത്തിരിക്കുന്നത് എട്ടിന്റെ പണി…

ന്യൂഡല്‍ഹി: സൈനിക കാന്റീനില്‍ നിന്നു വാങ്ങുന്ന മദ്യം മറിച്ചു വില്‍ക്കുന്ന സേനാംഗങ്ങള്‍ക്കെതിരേ കടുത്ത നടപടിയെടുക്കുമെന്ന് കരസേനാ മേധാവി ബിപിന്‍ റാവത്ത് അറിയിച്ചു. ഇതുള്‍പ്പെടെ അഴിമതി തടയാന്‍ ലക്ഷ്യമിട്ടുള്ള 37 നിര്‍ദേശങ്ങള്‍ ജനറല്‍ റാവത്ത് സേനാംഗങ്ങള്‍ക്കു നല്‍കിയിരിക്കുകയാണ് സേനയിലെ സൗകര്യങ്ങള്‍ ദുരുപയോഗം ചെയ്യുന്നതു സംബന്ധിച്ച പരാതികള്‍ കണക്കിലെടുത്താണു നടപടി. അഴിമതി നടത്തുന്ന സേനാംഗങ്ങളെ പദവിയും റാങ്കും നോക്കാതെ ഒഴിവാക്കും. പെന്‍ഷന്‍ പോലും നല്‍കാതെ അവരെ പുറത്താക്കാന്‍ മടിക്കില്ല. വിരമിച്ച ഓഫിസര്‍മാരെ സേവിക്കാന്‍ സേനാംഗങ്ങളെ നിയോഗിക്കുന്നതു വിലക്കിയും സേനാ ക്യാംപുകളില്‍ നടക്കുന്ന ആഘോഷങ്ങള്‍ക്കു നിയന്ത്രണമേര്‍പ്പെടുത്തിയുമുള്ള നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി. ഔദ്യോഗിക തലത്തില്‍ നേട്ടം ലക്ഷ്യമിട്ടു മേലുദ്യോഗസ്ഥനെ അനാവശ്യമായി സേവിക്കാന്‍ ശ്രമിക്കുന്ന ഉദ്യോഗസ്ഥരെ കണ്ടെത്താനും പദ്ധതിയുണ്ട്. അതേസമയം, ആത്മാര്‍ഥമായി ജോലി ചെയ്യുന്ന ഓഫിസര്‍മാര്‍ക്ക് അര്‍ഹിക്കുന്ന അംഗീകാരം നല്‍കും. എണ്ണയില്‍ മുക്കിയ അനാരോഗ്യ ഭക്ഷ്യ പദാര്‍ഥങ്ങള്‍ (പകോഡ, പൂരി) ഒഴിവാക്കി,…

Read More

മാതൃകാ അധ്യാപകര്‍ തന്നെ ! വിസ്മയ പാര്‍ക്ക് കണ്ട് മടങ്ങിയ വിദ്യാര്‍ഥികളുടെ ബാഗില്‍ മദ്യക്കുപ്പികള്‍; അന്വേഷണം നടത്തിയപ്പോള്‍ അധ്യാപകര്‍ കുടുങ്ങി;പിന്നെ സംഭവിച്ചത് ഇങ്ങനെ…

കണ്ണൂര്‍: പറശ്ശിനിക്കടവിലെ വിസ്മയ പാര്‍ക്ക് കാണാനായി കോഴിക്കോട് നിന്നെത്തിയ വിദ്യാര്‍ഥികളുടെ ബാഗില്‍ നിന്നു മദ്യക്കുപ്പികള്‍ കണ്ടെത്തി. ചെമ്പുകടവ് ഗവ. യു.പി. സ്‌കൂള്‍ പഠനയാത്രാസംഘത്തിന്റെ ബസ്സില്‍നിന്ന് മദ്യക്കുപ്പി കണ്ടെത്തിയെന്നാണ് ആരോപണം. അധ്യാപകര്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച മദ്യക്കുപ്പികളാണ് കുട്ടികളുടെ ബാഗില്‍ നിന്ന് കണ്ടെത്തിയതെന്ന് കുട്ടികളുടെ രക്ഷിതാക്കള്‍ ആരോപിക്കുന്നു. ശനിയാഴ്ച രാവിലെയാണ് കണ്ണൂരുള്ള വിസ്മയപാര്‍ക്ക് കാണാന്‍ സ്‌കൂളില്‍നിന്ന് സംഘം തിരിച്ചത്. തിരികെവരുമ്പോള്‍ കുട്ടികള്‍ക്ക് ഭക്ഷണംവാങ്ങാന്‍ മാഹിയില്‍ വണ്ടി നിര്‍ത്തിയിരുന്നു. തുടര്‍ന്ന് അഴിയൂര്‍ ചെക് പോസ്റ്റില്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ വാഹനം പരിശോധിക്കവെ കുട്ടികളുടെ ബാഗില്‍ ഒളിപ്പിച്ച മദ്യക്കുപ്പി കണ്ടെടുത്തതായാണ് ആരോപണം.കുട്ടികള്‍ക്ക് മാതൃക കാണിച്ചുകൊടുക്കേണ്ട നിങ്ങളാണോ ഇത് ചെയ്തതെന്ന് ഉദ്യോഗസ്ഥര്‍ ചോദിച്ചതായും കുട്ടികള്‍ പറഞ്ഞു. വീട്ടിലെത്തിയ കുട്ടികള്‍ വിവരം രക്ഷിതാക്കളെ ധരിപ്പിച്ചതിനെത്തുടര്‍ന്ന് അവര്‍ തിങ്കളാഴ്ച രാവിലെ സ്‌കൂളിലെത്തി സമരം തുടങ്ങി. പിന്തുണയുമായി യു.ഡി.എഫും രംഗത്തെത്തി. പഞ്ചായത്ത് പ്രസിഡന്റ് അന്നകുട്ടി ദേവസ്യ പരാതിപ്പെട്ടതിനെത്തുടര്‍ന്ന് എ.ഇ.ഒ.…

Read More