ഒരാൾക്ക് എത്രമാത്രം ക്രൂരമായി മാറാൻ പറ്റും. അങ്ങനെ മാറിയാൽ അവർ ചെയ്തുകൂട്ടുന്നത് എന്താകും. എങ്ങനെയാണ് അവർ ആ അവസ്ഥയിൽ എത്തിപ്പെട്ടത്. അതിന്റെ ഏറ്റവും ഭീകരമായ ഉദാഹരണമാണ് ഇന്നലെ യുഎസിൽ വധശിക്ഷക്കു വിധേയയായ ലിസ മോണ്ട്ഗോമറി എന്ന സ്ത്രീയുടെ ജീവിതം. കഴിഞ്ഞ എഴുപതു വർഷത്തിനിടെ അമേരിക്കയിൽ ആദ്യമായി മരണശിക്ഷക്ക് വിധേയമാക്കപ്പെടുന്ന ആദ്യത്തെ വനിതയാണ് ലിസ. മണപ്പെടുന്പോൾ 52 വയസായിരുന്നു അവരുടെ പ്രായം. ഇന്ത്യാനയിലെ ടെറെ ഹോടിലുള്ള ഫെഡറൽ കറക്ഷണൻ കോംപ്ലക്സിലാണ് കഴിഞ്ഞ ദിവസം പുലർച്ചെ 1.31ന് വിഷം കുത്തിവച്ചു വധശിക്ഷ നടപ്പാക്കിയത്. ഞെട്ടിച്ച ക്രൂരതകേട്ടാൽ ആരും ഞെട്ടിപ്പോകുന്ന ക്രൂരതയാണ് ലിസ മോണ്ട്ഗോമറി ചെയ്തത്. ഒരിക്കലും ഒരാളും ഗർഭാവസ്ഥയിലുള്ള ഒരു സ്ത്രീയെ ആക്രമിക്കാൻ മുതിരാറില്ല. അത് എത്ര വലിയ ക്രൂരനായ ആളാണെങ്കിൽപ്പോലും. പക്ഷേ ലിസ മോണ്ട്ഗോമറി അത് ചെയ്തു. അതും ഏറ്റവും ക്രൂരമായി തന്നെ. നായ്ക്കളെ വളർത്തി വില്പന നടത്തി…
Read More