തിരുവനന്തപുരത്ത് നിന്നും കഴിഞ്ഞ മാര്‍ച്ചില്‍ കാണാതായ ജര്‍മന്‍ യുവതി ലിസ വെയ്‌സിനെ തേടിയുള്ള അന്വേഷണത്തിന്റെ ഭാഗമായി അന്വേഷണ സംഘം സ്വീഡനിലേക്ക്. ഇതിനായുള്ള നടപടിക്രമങ്ങള്‍ അവസാനഘട്ടത്തിലാണ്. ലിസയ്ക്ക് ഒപ്പം ഇവിടെ വിമാനമിറങ്ങിയ യുകെ പൗരന്‍ മുഹമ്മദ് അലിയെ നേരില്‍ കണ്ടു ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘം സ്വീഡനിലേക്ക് പോകുന്നത്. ഇയാള്‍ അന്വേഷണവുമായി സഹകരിക്കാത്ത സാഹചര്യത്തിലാണ് നേരിട്ട് പോയി ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്. സ്വീഡനിലേക്കു പോകാനുള്ള അനുമതിയും മറ്റു നടപടികളും നിലവില്‍ കേന്ദ്ര പരിഗണനയിലാണ്.കേന്ദ്രത്തില്‍ നിന്നു അനുമതി ലഭിച്ചു കഴിഞ്ഞാല്‍ ഉടന്‍ അന്വേഷണ സംഘത്തിലെ രണ്ടുപേര്‍ സ്വീഡനിലേക്കു പറക്കും. ഇന്റര്‍പോളിന്റെ സഹായത്തോടെ മുഹമ്മദ് അലിയെ ചോദ്യം ചെയ്യാനും പുതിയ വിവരങ്ങള്‍ ശേഖരിക്കാനുമാണ് തീരുമാനം. ഈ മാസം അവസാനമോ അടുത്ത മാസം ആദ്യമോ സംഘം സ്വീഡനിലേക്ക് പോകുമെന്നാണ് വിവരം. മാര്‍ച്ച് ഏഴിന് തലസ്ഥാനത്ത് എത്തിയ ലിസയെ അഞ്ചു മാസമായിട്ടും കണ്ടെത്താന്‍ പൊലീസിന്…
Read More