ഒരു കാലത്ത് മലയാള സിനിമയിലെ മിന്നുംതാരങ്ങളിലൊരാളായിരുന്നു നടി ലിസി. തന്റെ പതിനാറാം വയസ്സില്‍ പ്രിയദര്ശന് സംവിധാനം ചെയ്ത ഓടരുതമ്മാവാ ആളറിയാം എന്ന സിനിമയിലൂടെ 1984 ല്‍ ആയിരുന്നു ലിസിയുടെ അരങ്ങേറ്റം. പിന്നീട് നിരവധി ചിത്രങ്ങളില്‍ മികച്ച വേഷങ്ങള്‍ ചെയ്താണ് ലിസി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. ഓടരുതമ്മാവാ ആളറിയാം എന്ന സിനിമയുടെ വിജയത്തോടെ ലിസിയും പ്രിയദര്ശന് വേഗം സൗഹൃദത്തിലായി. തുടര്‍ന്ന് പ്രിയദര്ശന് സിനിമകളിലെ സ്ഥിര സാന്നിധ്യമായി ലിസി മാറി. ശേഷം ആറ് വര്‍ഷത്തിനിടെ പ്രിയദര്‍ശന്റെ 22 സിനിമകളില്‍ ലിസി അഭിനയിച്ചു. സൗഹൃദം പിന്നീട് പ്രണയമായി മാറുകയായിരുന്നു. 1990 ഡിസംബര്‍ 13 നാണ് ഒടുവില്‍ ഇരുവരും വിവാഹിതരായത്.തുടക്കത്തില്‍ വളരെ സന്തുഷ്ട കുടുംബ ജീവിതമായിരുന്നു ഇവരുടേത്. പിന്നീട് ഇരുവരും പിരിയുക ആയിരുന്നു. സിദ്ധാര്‍ത്ഥ്, കല്യാണി എന്നിങ്ങനെ രണ്ട് മക്കളാണ് ലിസിക്കും പ്രിയദര്‍ശനുമുള്ളത്. കല്യാണി ഇന്ന് തെന്നിന്ത്യയില്‍ തന്നെ വളരെ പ്രശസ്ത നടിമാരില്‍…
Read MoreTag: lissy
അഭ്യാസം കേമമാകുന്നുണ്ട് ! മുന്‍ നായിക ലിസിയുടെ വര്‍ക്ക് ഔട്ട് ചിത്രങ്ങള്‍ വൈറലാകുന്നു; ലിസി കൂടുതല്‍ ചെറുപ്പമായെന്ന് ആരാധകര്‍
ഒരു കാലത്ത് മലയാളി യുവാക്കളുടെ സ്വപ്നസുന്ദരിയായിരുന്നു നടി ലിസി. മലയാളം കൂടാതെ തമിഴ് തെലുങ്ക് സിനിമകളില്‍ താരമായിരുന്നു ലിസി. പിന്നീട് പ്രമുഖ സംവിധായകന് പ്രിയദര്‍ശനുമായുള്ള വിവാഹത്തോടെ സിനിമ വിട്ട അവര്‍ പിന്നീട് വാര്‍ത്തകളില്‍ നിറയുന്നത് അച്ഛനെന്ന് അവകാശപ്പെട്ടു വന്ന വര്‍ക്കിയുമായുള്ള കോടതി വ്യവഹാരങ്ങളിലൂടെയാണ്. തുടര്‍ന്ന് പ്രിയദര്‍ശനുമായുള്ള ബന്ധവും വേര്‍പെടുത്തി. എന്നാല്‍ കഴിഞ്ഞ രണ്ട് ദിവസമായി ലിസി സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുകയാണ്. മറ്റൊന്നുംകൊണ്ടല്ല, ലിസി തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങളിലൂടെയാണ് ചര്‍ച്ചയായത്. അമ്പത് വയസ്സ് പ്രായമുള്ള ലിസി ഒരു ജിംനാഷ്യത്തില് ബോളില്‍ ചാരി തലകീഴായി നില്ക്കുന്ന ലിസിയുടെ ചിത്രം ഏവരെയും ആകര്‍ഷിച്ചിരിക്കുകയാണ്. കൂടാതെ ശരീരം പിന്നിലേയ്ക്ക് വളച്ച് കൈകള്‍ തറയില്‍ കുത്തി നില്ക്കുന്ന മറ്റൊരു ചിത്രവുമുണ്ട്. നിങ്ങളെന്ത് ചിന്തിക്കുന്നുവോ അതായിരിക്കും നിങ്ങള്‍ എന്നൊരു ക്യാപ്ഷനും നല്‍കിയിട്ടുണ്ട്.
Read More