സ്ത്രീയെ വാണിഭവസ്തുവാക്കുന്ന കുറ്റകൃത്യത്തെ പ്രതീകാത്മകമായി മാംസക്കച്ചവടം എന്നു പറയാറുണ്ട്. എന്നാല്‍ ഓസ്ട്രേലിയയിലെ ലാന്‍സെലിന്‍ പട്ടണത്തില്‍ നടന്നതിനെ അക്ഷരാര്‍ഥത്തില്‍ മാംസക്കച്ചവടം എന്നു തന്നെയാണ് വിശേഷിപ്പിക്കേണ്ടത്. ലാന്സെലിനിലെ ഒരു ഇറച്ചിക്കടയിലാണ് മോഡലിനെ നഗ്നയാക്കി ചില്ലുകൂട്ടില്‍ കിടത്തി മാംസവില്പന നടത്തിയത്. എന്നാല്‍ ആരോ ഇതിന്റെ ചിത്രമെടുത്ത് ഫേസ്ബുക്കില്‍ കൊടുത്തതോടെ ലോകമെമ്പാടുമുള്ള ആളുകള്‍ ഇറച്ചിവില്‍പ്പനക്കാരനെ വിമര്‍ശിക്കുകയാണ്. ലക്ഷക്കണക്കിനാളുകളാണ് ചിത്രം ഷെയര്‍ ചെയ്തത്. എന്തൊരു നാണക്കേട്, ലാന്‍സെലിന്‍ എന്ന നാടിനെ ഇഷ്ടപ്പെട്ടതില്‍ ഞാന്‍ ഖേദിക്കുന്നു എന്നു പോകുന്നു കമന്റുകള്‍. എന്നാല്‍ ഇത് മനോഹരമായ ഒരു കാഴ്ചയാണെന്നു കമന്റു ചെയ്ത ആളുകളുമുണ്ട്. എന്തായാലും ദിവസങ്ങള്‍ കൊണ്ട് ഈ മാംസവില്‍പ്പനശാല ലോകപ്രശസ്തമായിരിക്കുകയാണ്. സിഡ്നിയിലെ ഒരു പ്രശസ്ത ഫൈന്‍ ആര്‍ട്സ് മോഡലാണ് കൂട്ടില്‍ കിടക്കുന്ന യുവതി. നാലു ദിവസത്തേക്ക് ഇവര്‍ക്കു മറ്റു പരിപാടികള്‍ ഒന്നുമില്ലെന്നറിഞ്ഞ ഇറച്ചിക്കടക്കാരന് ഡാരന്‍ ജെറന്‍ഡിന്റെ തലയില്‍ പെട്ടെന്നുദിച്ചതാണ് ഈ ആശയം. ബേക്കറികളില്‍ ചില്ലുകൂടിനുള്ളില്‍ ഹല്‍വയും…
Read More