രാജ്യത്തിന് വലിയ സന്തോഷം പകരുന്ന വാര്‍ത്തയുമായി ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ. രാജ്യത്ത് ആദ്യമായി ലിഥിയം ശേഖരം കണ്ടെത്തി. ജമ്മു കശ്മീരിലെ രെയാസി ജില്ലയിലെ സലാല്‍ ഹൈമന എന്ന പ്രദേശത്താണ് ലിഥിയത്തിന്റെ വന്‍ ശേഖരം കണ്ടെത്തിയിരിക്കുന്നത്. 5.9 ദശലക്ഷം ടണ്‍ ലിഥിയം ശേഖരമാണ് കാശ്മീരില്‍ നിന്ന് കണ്ടെത്തിയത്. ഇതാദ്യമായിട്ടാണ് രാജ്യത്ത് ലിഥിയം ശേഖരം കണ്ടെത്തുന്നതെന്ന് ജിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യന്‍ മൈന്‍സ് സെക്രട്ടറി വിവേക് ഭരധ്വാജ് പറഞ്ഞു. സ്വര്‍ണം, ലിഥിയം അടക്കം 51 ലോഹ- ധാതു നിക്ഷേപങ്ങളെപ്പറ്റിയുള്ള റിപ്പോര്‍ട്ട് അതാത് സംസ്ഥാനങ്ങളിലേക്ക് കൈമാറുകയും ചെയ്തു. 51 എണ്ണത്തില്‍ അഞ്ച് ബ്ലോക്കുകള്‍ സ്വര്‍ണവും പൊട്ടാഷ്, മൊളിബ്ഡിനം തുടങ്ങിയവയാണ് മറ്റുള്ളവ. ജമ്മു കശ്മീര്‍, ആന്ധ്രാപ്രദേശ്, ഛത്തീസ്ഗഢ്, ഗുജറാത്ത്, ഝാര്‍ഖണ്ഡ്, മധ്യപ്രദേശ്, കര്‍ണാടക, ഒഡിഷ, രാജസ്ഥാന്, തമിഴ്നാട്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലായിട്ടാണ് വിവിധ ലോഹ – ധാതു ശേഖരങ്ങള്‍ കണ്ടെത്തിയിരിക്കുന്നതെന്ന് മന്ത്രാലയം…
Read More