വിഖ്യാത ഡാനിഷ് എഴുത്തുകാരന് ഹാന്‍സ് ക്രിസ്റ്റ്യന്‍ ആന്‍ഡേഴ്സന്റെ ലോക പ്രശസ്തമായ കഥയാണ് ‘ലിറ്റില്‍ മെര്‍മെയ്ഡ്’. ഇതിന്റെ ഓര്‍മയ്ക്കായി ഡെന്മാര്ക്കിന്റെ തലസ്ഥാനമായ കോപ്പന് ഹേഗനില്‍ നിര്‍മിച്ച കൊച്ചു മത്സ്യ കന്യകയുടെ രൂപം ലോക പ്രശസ്തമാണ്. എന്നാല്‍ കഴിഞ്ഞ ഒരു നൂറ്റാണ്ടായായി ഈ പ്രതിമയെ വികൃതമാക്കാന്‍ മത്സരിക്കുകയാണ് സൗന്ദര്യബോധം തൊട്ടു തീണ്ടിയിട്ടില്ലാത്ത ഒരു കൂട്ടം മനുഷ്യര്‍. പാറകളിലൊന്നിന്മേല്‍ വിദൂരതയിലേക്ക് കണ്ണുംനട്ടിരിക്കുന്ന കൊച്ചു മത്സ്യകന്യകയോട് ഓമനത്തം അല്ലാതെ എന്താണ് തോന്നുക. പക്ഷെ ഒരു കൂട്ടം ആളുകള്‍ അവളുടെ ദേഹം മുഴുവന്‍ ചുവപ്പിച്ചിരിക്കുകയാണ് ജീവനില്ലാത്ത മത്സ്യകന്യകയെ പ്രതീകാത്മകമായി ചോരയില്‍ കുളിപ്പിച്ചിരിക്കുകയാണ് ഒരു കൂട്ടം ആളുകള്‍. മുന്‍ സാഹചര്യങ്ങളെ അപേക്ഷിച്ച് ആളുകളെ കുറ്റം പറയണോ വേണ്ടയോ എന്ന സംശയം മാത്രം ബാക്കി. മത്സ്യകന്യകയുടെ ഇളം മേനിയിലെ പെയിന്റെല്ലാം മാറ്റി വൃത്തിയാക്കിയെങ്കിലും ഇത് എന്തിനു വേണ്ടിയാണു ചെയ്തത് എന്ന പരിസ്ഥിതി പ്രവര്‍ത്തകരുടെ വാദമാണ് ഇപ്പോള്‍ ലോകമെമ്പാടും…
Read More