സുസ്മിതാ സെന്നും ലാറാ ദത്തയുമുള്പ്പെടെയുള്ള വിശ്വസുന്ദരിമാരുടെ പാതയിലേക്ക് ചുവടുവയ്ക്കുകയാണ് ഒഡീഷ സ്വദേശിനിയായ പദ്മാലയ നന്ദ എന്ന കൊച്ചു സുന്ദരി. അമേരിക്കയിലെ ജോര്‍ജിയയില്‍ നടക്കുന്ന ‘ ലിറ്റില്‍ മിസ് യൂണിവേഴ്സ്’ മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് പദ്മാലയയാണ്. ഫൈനലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അവസാന 16 പേരില്‍ പദ്മാലയയും ഉള്‍പ്പെട്ടതോടെയാണ് ഇന്ത്യയുടെ പ്രതീക്ഷകള്‍ക്ക് ചിറകുവന്നത്. വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് ഇത്തരം ഒരു നേട്ടം കൈവരിക്കുന്ന ആദ്യ വ്യക്തിയാണ് ഈ പന്ത്രണ്ടുകാരി. കട്ടക്കിലെ സ്റ്റുവര്‍ട്ട് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ഈ മിടുക്കി. ലിറ്റില്‍ മിസ് യൂണിവേഴ്സിനു പുറമെ ഗ്രീസില്‍ നടക്കുന്ന ലിറ്റില്‍ മിസ് വേള്‍ഡ് മത്സരത്തിലും പദ്മാലയ ഇന്ത്യയെ പ്രതിനിധീകരിക്കും.” വരാന്‍ പോകുന്ന ലിറ്റില്‍ മിസ് യൂണിവേഴ്സ്, ലിറ്റില്‍ മിസ് വേള്‍ഡ് ഫൈനലുകളിലാണ് ഇപ്പോള്‍ എന്റെ ശ്രദ്ധ. ഈ മത്സരങ്ങളില്‍ എന്റെ കഴിവിന്റെ പരമാവധി പുറത്തെടുക്കുകയാണ് ലക്ഷ്യം.” പദ്മാലയുടെ ആത്മവിശ്വാസം നിറഞ്ഞ വാക്കുകള്‍.…
Read More