കോവിഡ് മരണം നേരിട്ടു കണ്ട ഡോക്ടറുടെ കുറിപ്പ് ചര്‍ച്ചയാകുന്നു. ബ്രിട്ടനിലെ ഒരു ഡോക്ടറാണ് കോവിഡ് രോഗിയുടെ ദാരുണാന്ത്യം വിശദീകരിച്ച് കുറിപ്പെഴുതിയത്. ഡോക്ടറുടെ കുറിപ്പ് ഇങ്ങനെ… ‘ആ കണ്ണുകള്‍ സഹായത്തിനായി നിശബ്ദമായി എന്നോട് കേണു. വല്ലാത്ത ശബ്ദത്തോടുകൂടി ശ്വാസമെടുക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. എത്ര ശ്രമിച്ചിട്ടും ശ്വാസകോശത്തില്‍ ജീവവായു നിറയാത്തപോലെ. ഭീതിക്കൊടുവില്‍ പലരും മരണത്തിനു കീഴടങ്ങി. ആ മുഖങ്ങള്‍ എന്റെ മനസില്‍നിന്നു മാഞ്ഞുപോയിരുന്നെങ്കില്‍…’ ‘ഡോക്ടറെന്ന നിലയില്‍ എനിക്ക് ഒരു പതിറ്റാണ്ടിലേറെ പരിചയമുണ്ട്. നിരവധി മരണവും കണ്ടിട്ടുണ്ട്. ഒരാഴ്ച മുമ്പ്, കൃത്യമായി പറഞ്ഞാല്‍ ശനിയാഴ്ചയാണു കോവിഡ്-19 വൈറസിന്റെ ഭീകരത കണ്‍മുമ്പിലെത്തിയത്. ശ്വാസമെടുക്കാന്‍ കഷ്ടപ്പെടുന്ന 70 വയസുകാരനായിരുന്നു മുന്നില്‍. കൂടെ രണ്ടു നഴ്സുമാരും ഒരു ഡോക്ടറുമുണ്ടായിരുന്നു. ഞങ്ങളുടെ ശ്രമം മിനിറ്റുകളേ നീണ്ടുള്ളൂ. ആ ഹൃദയമിടുപ്പ് നിലച്ചു. ശ്വാസമെടുക്കാന്‍ പാടുപെടുമ്പോള്‍ അദ്ദേഹത്തിന്റെ ദയനീയമായ നോട്ടം എന്റെ കണ്ണുകളിലേക്കായിരുന്നു. അതു മറക്കാനാകില്ല. പിന്നെ രോഗികളുടെ പ്രവാഹമായിരുന്നു. അത്യാഹിത…
Read More