ലിവ്-ഇന്‍ പങ്കാളിയായ യുവതിയുടെ കുത്തേറ്റ് മലയാളി യുവാവിന് അന്ത്യം. ബംഗളുരുവിലാണ് സംഭവം. കണ്ണൂര്‍ സ്വദേശിയായ ജാവേദ്(29) ആണ് മരിച്ചത്. ഇയാള്‍ക്കൊപ്പം താമസിച്ചിരുന്ന കര്‍ണാടക ബെലഗാവി സ്വദേശിനിയായ രേണുക എന്ന 34കാരിയാണ് കൊലപാതകം നടത്തിയത്. ബംഗളുരുവില്‍ മൊബൈല്‍ ഫോണ്‍ ടെക്നീഷ്യനായി ജോലി ചെയ്തുവരികയായിരുന്നു ജാവേദ്. കഴിഞ്ഞ മൂന്നരവര്‍ഷമായി ഇവര്‍ ഇരുവരും ബംഗളുരു നഗരത്തിലെ ലോഡ്ജുകളിലും സര്‍വീസ് അപ്പാര്‍ട്ട്മെന്റുകളിലും വാടകവീടുകളിലുമായി മാറിമാറി താമസിച്ചുവരികയായിരുന്നു. ബെന്നര്‍ഘട്ട റോഡില്‍ ഹൂളിമാവിലെ അക്ഷയനഗറിലെ സര്‍വീസ് അപ്പാര്‍ട്ട്മെന്റിലായിരുന്നു സംഭവം നടക്കുമ്പോള്‍ ഇരുവരും താമസിച്ചിരുന്നത്. രേണുകയ്ക്ക് ആറു വയസുള്ള ഒരു മകളുണ്ട്. ഇരുവരും തമ്മില്‍ ചൊവ്വാഴ്ച വൈകിട്ട് മുതല്‍ രൂക്ഷമായ വാക്കുതര്‍ക്കമുണ്ടായിരുന്നതായി അയല്‍വാസികള്‍ പറഞ്ഞു. അതിനിടെയാണ് രേണുക കത്തിയെടുത്ത് ജാവേദിന്റെ നെഞ്ചില്‍ കുത്തിയത്. ഇവര്‍ താമസിച്ചിരുന്ന സര്‍വീസ് അപ്പാര്‍ട്ട്മെന്റിലെ അയല്‍വാസികള്‍ എത്തിയപ്പോള്‍ രക്തത്തില്‍ കുളിച്ച നിലയില്‍ ജാവേദിനെ കണ്ടെത്തുകയായിരുന്നു. രേണുക ജാവേദിന് സമീപം ഇരിക്കുകയായിരുന്നു. ഉടന്‍തന്നെ ജാവേദിനെ…
Read MoreTag: live in relation
ലിവ് ഇന്‍ റിലേഷനില്‍ കഴിഞ്ഞിരുന്ന കൂട്ടുകാരി മാതാപിതാക്കള്‍ക്കൊപ്പം പോയി ! സുമയ്യയുടെ കേസ് അവസാനിപ്പിച്ചു
തനിക്കൊപ്പം ലിവ് ഇന്‍ റിലേഷനില്‍ കഴിഞ്ഞിരുന്ന കൂട്ടുകാരിയെ ബന്ധുക്കള്‍ തട്ടിക്കൊണ്ടുപോയെന്നും അവളെ വിട്ടുകിട്ടണമെന്നും ആവശ്യപ്പെട്ട് മലപ്പുറം സ്വദേശിനിയായ സുമയ്യ ഷെറിന് നല്കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലെ തുടര്‍നടപടികള്‍ അവസാനിപ്പിച്ചു. ഹൈക്കോടതിയില്‍ ഹാജരായ യുവതി ബന്ധം തുടരാന്‍ താത്പര്യമില്ലെന്നും മാതാപിതാക്കള്‍ക്കൊപ്പം പോകാനാണ് താത്പര്യമെന്നും അറിയിച്ചതിനെ തുടര്‍ന്നാണിത്. ജസ്റ്റിസുമാരായ പിബി സുരേഷ് കുമാര്‍, ശോഭ അന്നമ്മ ഈപ്പന് എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. മലപ്പുറം സ്വദേശിനികളായ ഇരുവരും പന്ത്രണ്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ സൗഹൃദത്തിലാവുന്നത്. പ്രായപൂര്‍ത്തിയായതോടെ ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിക്കുകയായിരുന്നു. വീട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് ജനുവരി 27ന് വീടുവിട്ടു. ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് ഇരുവരേയും മലപ്പുറം ജ്യുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കുകയും ചെയ്തിരുന്നു. ഒരുമിച്ചുജീവിക്കാന്‍ കോടതി അനുവാദം നല്‍കിയതിനെ തുടര്‍ന്നായിരുന്നു എറണാകുളത്തേക്ക് താമസം മാറ്റിയത്. കോലഞ്ചേരിയില്‍ വാടകയ്ക്ക് താമസിക്കവേ മെയ് 30ന് കൂട്ടുകാരിയെ ബന്ധുക്കള്‍ തട്ടിക്കൊണ്ടുപോയി എന്നായിരുന്നു…
Read Moreഒപ്പം താമസിച്ചിരുന്ന യുവാവിന്റെ അടിയേറ്റു മധ്യവയസ്ക മരിച്ചു
ഈരാറ്റുപേട്ട: ഒപ്പം താമസിച്ചിരുന്ന യുവാവിന്റെ അടിയേറ്റ് മധ്യവയസ്ക കൊല്ലപ്പെട്ടു. തലപ്പലം അമ്പാറയിലാണ് സംഭവം. 48 വയസുകാരിയായ ഭാര്‍ഗവിയാണു മരിച്ചത്. ഒപ്പം താമസിച്ചിരുന്ന കൊച്ചുപുരയ്ക്കല്‍ ബിജുമോനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നു പുലര്‍ച്ചയാണ് കൊലപാതകം നടന്നത്. മദ്യപാനത്തെത്തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. രണ്ടു വര്‍ഷമായി ഇരുവരും ബിജുവിന്റെ വീട്ടില്‍ ഒരുമിച്ചാണു താമസം. നിയമപരമായി ഇവർ വിവാഹിതരല്ലെന്നാണു ലഭിക്കുന്ന വിവരം. ഇന്നലെ ഇരുവരും ചേര്‍ന്നു മദ്യപിക്കുകയും തര്‍ക്കമുണ്ടാവുകയും പാര ഉപയോഗിച്ച് ബിജു ഭാര്‍ഗവി യെ അടിക്കുകയുമായിരുന്നു. സംഭവശേഷം ബിജു സ്റ്റേഷനിലെത്തി കൊലപാതകവിവരം പോലീസിനെ അറിയിക്കുകയായിരുന്നു. ബിജുവിന്റെ അമ്മ ഇവര്‍ക്കൊപ്പമായിരുന്നു താമസിച്ചിരുന്നതെങ്കിലും ഇന്നലെ ബന്ധുവീട്ടിലായിരുന്നു. പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.
Read More44കാരി 20 വയസ് കുറച്ചു പറഞ്ഞ് കബളിപ്പിച്ചു ! ലിവ് ഇന്‍ പങ്കാളിയായ കോഴിക്കോട് സ്വദേശിനിയ്ക്കെതിരേ പരാതിയുമായി പ്രവാസി…
പ്രായം കുറച്ച് പറഞ്ഞ് തന്നെ പറ്റിച്ചുവെന്ന് ആരോപിച്ച് ലിവ് ഇന്‍ പങ്കാളിയായ യുവതിയ്ക്കെതിരേ പ്രവാസി കോടതിയില്‍. ഇരുപതു വയസ്സ് കുറച്ചു പറഞ്ഞ് വഞ്ചിച്ചെന്നാണ് പയ്യന്നൂര്‍ മജിസ്ട്രേറ്റ് കോടതിയില്‍ നല്കിയ സ്വകാര്യ അന്യായത്തില്‍ പ്രവാസിയുടെ ആരോപണംം. കോടതി നിര്‍ദേശപ്രകാരം യുവതിക്കെതിരേ കേസെടുത്തതായി പോലീസ് പറഞ്ഞു. ദുബൈയില്‍ ഏറെക്കാലമായി ഒരുമിച്ചു താമസിക്കുകയാണ് ഇരുവരും. ഇരുപത്തിനാലു വയസ്സാണെന്നാണ് യുവതി തന്നോടു പറഞ്ഞതെന്ന് പ്രവാസി പരാതിയില്‍ പറയുന്നു. ആധാര്‍ കാര്‍ഡിലും ഡ്രൈവിങ് ലൈസന്‍സിലും ഇതേ പ്രായമാണ്. എന്നാല്‍ അവിചാരിതമായി പാസ്പോര്‍ട്ട് കണ്ടപ്പോഴാണ് പങ്കാളിയ്ക്ക് ഇരുപതു വയസ്സു കൂടുതലുണ്ടെന്നു മനസ്സിലായതെന്ന് പരാതിയില്‍ പറയുന്നു. കോഴിക്കോട് സ്വദേശിയായ യുവതി ആധാറിലും ഡ്രൈവിംഗ് ലൈസന്‍സിലും തിരിമറി നടത്തിയെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ ബോധ്യമാവുന്നതെന്ന് പോലീസ് പറഞ്ഞു. വിശ്വാസ വഞ്ചന, ആള്‍മാറാട്ടം, വ്യാജ രേഖ ചമയ്ക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് യുവതിക്കെതിരെ കേസെടുത്തിട്ടുള്ളത്. യുവതി തലശ്ശേരി കോടതിയില്‍നിന്നു മുന്‍കൂര്‍ ജാമ്യം…
Read More