കിടപ്പറ രംഗങ്ങള്‍ പോണ്‍സൈറ്റുകളിലേക്ക് ലൈവ് സ്ട്രീം ചെയ്യുന്ന സംഭവങ്ങള്‍ കൂടിവരുന്നു. സമാനമായ സംഭവത്തില്‍ അടുത്തിടെ ഒരു മലയാളി യുവതി ഭര്‍ത്താവിനെതിരേ പരാതിയുമായെത്തിയിരുന്നു. ഇത്തരത്തില്‍ സ്വന്തം കിടപ്പറ രംഗങ്ങള്‍ തത്സമയം പോണ് സൈറ്റുകള്‍ക്ക് വിറ്റ് 15 ലക്ഷം രൂപ വരെ പ്രതിമാസം സമ്പാദിക്കുന്നവരുണ്ടെന്നാണ് സൈബര്‍ രംഗത്തെ വിദഗ്ധര്‍ പറയുന്നത്. ഏകദേശം രണ്ടായിരം പേരോളം ഇത്തരത്തില്‍ സ്വന്തം രംഗങ്ങള്‍ വിറ്റ് പണം സമ്പാദിക്കുന്നുണ്ടെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ഹൈദരാബാദില്‍ അറസ്റ്റിലായ ടെക്കി ആറു മാസമായി ഭാര്യയുമൊത്തുള്ള കിടപ്പറ രംഗങ്ങള്‍ പോണ് സൈറ്റിന് വിറ്റിരുന്നു എന്നും കണ്ടെത്തിയിട്ടുണ്ട്. ഈ സംഭവത്തില്‍ ഭാര്യ അറിയാതെയായിരുന്നു ഭര്‍ത്താവിന്റെ ഇടപാടെങ്കില്‍ ഭാര്യയുടെ സമ്മതത്തോടു തന്നെ ഇത്തരം പരിപാടികള്‍ നടത്തുന്ന ആയിരക്കണക്കിനാളുകളുണ്ടെന്നാണ് എന്‍ഫോഴ്സ്മെന്റ് ഏജന്‍സിയിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന് പറയുന്നതെന്ന് ഒരു വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. പോണ് സൈറ്റുകളില്‍ അടുത്തിടെയായി ഇന്ത്യന്‍ ദമ്പതികളുടെ വിഡിയോയുടെ മാര്‍ക്കറ്റ് ഉയര്‍ന്നിട്ടുണ്ട്.…
Read More