മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ബാല. തമിഴ്നാട് സ്വദേശി ആണെങ്കിലും മലയാള സിനിമയിലൂടെയാണ് അദ്ദേഹം താരമായത്. വില്ലനായും നായകനായും സഹനടനായും ല്ലൊം മലയാള സിനിമയില്‍ തിളങ്ങിയ അദ്ദേഹം ഹിറ്റ്ലിസ്റ്റ് എന്ന സിനിമയിലൂടെ സംവിധായകന് ആയും അരങ്ങേറിയിരുന്നു. ഗായിക അമൃത സരേഷുമായി വിവാഹ മോചനം നേടിയ ബാല രണ്ടാമത് തൃശ്ശൂര്‍ കുന്ദംകുളം സ്വദേശിനി ഡോ. എലിസബത്തിനെ വിവാഹം കഴിച്ചിരുന്നു. അടുത്തിടെ രോഗബാധിതനായ അദ്ദേഹത്തിന്റെ കരള്‍ മാറ്റ ശസ്ത്രക്രീയ വിജയകരമായി കഴിഞ്ഞിരുന്നു. ബാലയ്ക്ക് രോഗം ബാധിച്ചത് മദ്യപിച്ചിട്ടാണെന്നായിരുന്നു പലരുടെയും ആക്ഷേപം. ഇപ്പോഴിതാ ഇതില്‍ പ്രതികരിച്ചിരിക്കുകയാണ് താരം. തനിക്ക് ഈ അവസ്ഥ വരാന്‍ കാരണം മദ്യപാനമല്ലെന്ന് ബാല പറയുന്നു. കുടിച്ചിട്ട് പോയതല്ല തന്റെ കരള്‍. രണ്ട് വ്യക്തികളുടെ പേര് പറയട്ടെ, അവരാണ് ഉത്തരവാദികള്‍ താന്‍ പേര് പറഞ്ഞാല്‍ അവര്‍ ജയിലിലാവുമെന്നും ബാല വെളിപ്പെടുത്തി. ബാലയുടെ ഇപ്പോഴത്തെ വെളിപ്പെടുത്തല്‍ മലയാള സിനിമയില്‍ പുതിയ…
Read MoreTag: liver
കരള്‍രോഗം മൂര്‍ച്ഛിച്ച് ഗുരുതരാവസ്ഥയില്‍ നടന് ഹരീഷ് പേങ്ങന് ഐസിയുവില്‍ ! സഹായാഭ്യര്‍ഥനയുമായി സുഹൃത്തുക്കള്‍…
കരള്‍രോഗം മൂര്‍ച്ഛിച്ച് അതീവ ഗുരുതരാവസ്ഥയില്‍ കഴിയുന്ന നടന് ഹരീഷ് പേങ്ങനെ സഹായിക്കണമെന്നാവശ്യപ്പെട്ട് സഹപ്രവര്‍ത്തകര്‍. ചെറിയ വയറുവേദനയുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന് ഗുരുതരമായ കരള്‍ സംബന്ധമായ അസുഖമാണെന്നും. അടിയന്തരമായി ലിവര്‍ ട്രാന്‍സ്പ്ലാന്റാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നതെന്നും നടന് നന്ദന് ഉണ്ണി പറയുന്നു. ഹരീഷിന്റെ ഇരട്ട സഹോദരിയായ ശ്രീജ ലിവര്‍ ദാനം ചെയ്യാന്‍ തയാറായിട്ടുണ്ട്. ഇനി വേണ്ടത് ചികിത്സയ്ക്ക് ആവശ്യമായ ഭീമമായ തുകയാണെന്നും നന്ദന് ഉണ്ണി സമൂഹമാധ്യമത്തില്‍ കുറിച്ചു. നന്ദന് ഉണ്ണിയുടെ വാക്കുകള്‍: അഭ്യര്‍ഥന എല്ലാവര്ക്കും കൈകോര്‍ത്ത് ജീവന് രക്ഷിക്കാം: മഹേഷിന്റെ പ്രതികാരം, ഷഫീക്കിന്റെ സന്തോഷം, ഹണീ ബി 2.5, വെള്ളരിപ്പട്ടണം, ജാനേ മന്, ജയ ജയ ജയ ഹേ, പ്രിയന് ഓട്ടത്തിലാണ്, ജോ ആന്‍ഡ് ജോ, മിന്നല്‍ മുരളി തുടങ്ങി നിരവധി സിനിമകളിലൂടെ നമ്മെ ചിരിപ്പിച്ച്, ശ്രദ്ധേയമായ നിരവധി വേഷങ്ങള്‍ ചെയ്ത കലാകാരന്, ഹരീഷ് പേങ്ങന്. എന്റെ നാട്ടുകാരനും പ്രിയ…
Read Moreകരളിന്റെ ആരോഗ്യം (2) കരൾരോഗങ്ങൾക്കു സ്വയംചികിത്സയും ഒറ്റമൂലിയും അപകടം
ഹെപ്പറ്റൈറ്റിസ് ബി, സി, ഡി വൈറസുകൾ രോഗാണുബാധ ഉള്ളവരിൽ നിന്നും രക്തം സ്വീകരിക്കുക, രോഗാണുബാധ ഉള്ളവരുമായി ലൈംഗിക ബന്ധത്തിലേർപ്പെടുക, രോഗാണുബാധ ഉള്ളവർക്ക് ഉപയോഗീച്ച സിറിഞ്ച്, സൂചി എന്നിവ ഉപയോഗിക്കുക എന്നിവയിലൂടെയാണ് ബാധിക്കാറുള്ളത്. രോഗാണുബാധയുള്ള സ്ത്രീകൾ പ്രസവിക്കുന്ന കുട്ടികൾക്ക് മഞ്ഞപ്പിത്തം കൈമാറ്റം ചെയ്യപ്പെടാനുള്ള സാധ്യതയുണ്ട്. ഹെപ്പറ്റൈറ്റിസ് ബി, ബാധിക്കുന്നവരിൽ അത് നീണ്ട കാലം നിലനിൽക്കുന്ന ഒരൂ ആരോഗ്യ പ്രശ്നമായി മാറാവുന്നതാണ്. അതിനും പുറമെ കരൾവീക്കം, മഹോദരം, കരളിനെ ബാധിക്കുന്ന കാൻസർ എന്നിവ ഉണ്ടാകാനുള്ള സാധ്യതയും കൂടുതലായിരിക്കും. സ്വന്തം ആരോഗ്യം നല്ല നിലയിൽ സൂക്ഷിക്കുന്നതിനും നന്നായി നിലനിർത്താനും കരളിന് സ്വന്തമായി തന്നെ കഴിവുണ്ട്. ഒരുപാട് രോഗങ്ങൾ കരളിനെ ബാധിക്കുന്നതാണ് പ്രശ്നമാകുന്നത്. ഈ പ്രശ്നങ്ങൾ നിസാരമായും അശാസ്ത്രീയമായും കൈകാര്യം ചെയ്യുമ്പോഴാണ് സങ്കീർണതകളും ഗുരുതരാവസ്ഥകളും ഉണ്ടാകുന്നത്. അശ്രദ്ധ വേണ്ട, നിസാരമായി കാണേണ്ടവിശപ്പ് കുറയുന്പോഴും ശരീരഭാരം കുറയുമ്പോഴും കരൾ രോഗത്തിന്റെ ആദ്യകാല ലക്ഷണങ്ങളായ അസ്വസ്ഥതകൾ ഉണ്ടാകുമ്പോഴും…
Read Moreകരളിന്റെ ആരോഗ്യം(1);വെള്ളം ശുദ്ധമല്ലെങ്കിൽ…
കരൾരോഗങ്ങൾ ബാധിക്കുന്നവരുടെ എണ്ണം ആശങ്കാജനകമായ വിധത്തിലാണ് കടുതലായി വരുന്നത്. കരൾമാറ്റ ശസ്ത്രക്രിയ, ആശുപത്രി ചെലവുകൾ താങ്ങാനാവാതെ സാമ്പത്തിക സഹായത്തിനുള്ള കുറിപ്പുകൾ എന്നിവ പത്രങ്ങളിലും ഫ്ളക്സുകളിലും കാണുന്നതും കൂടി വരികയാണ്. കരൾരോഗങ്ങൾ ബാധിച്ച് അകാലത്തിൽ പോലും അന്ത്യശ്വാസം വലിക്കുന്നവരുടെ എണ്ണവും ഉയരങ്ങളിലേക്കാണ് പോകുന്നത്. എന്തിനാണ് കരൾ?മനുഷ്യശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി കരൾ ആണ്. അതിന്റെ ഭാരം ഏകദേശം 1000 – 1200 ഗ്രാം വരെ വരും. വയറിന്റെ വലതുവശത്ത് മുകളിലാണ് കരളിന്റെ സ്ഥാനം.രാസവസ്തുക്കൾ കൈകാര്യം ചെയ്യുന്ന ഒരു വ്യവസായശാലയുടെ പ്രവത്തനങ്ങളുമായി കരളിന്റെ പ്രവർത്തനം താരതമ്യപ്പെടുത്താവുന്നതാണ്. പോഷകങ്ങളുടെ ആഗിരണംപല വിധത്തിലുള്ള മാംസ്യം, ദഹനരസങ്ങൾ, ചില രാസഘടകങ്ങൾ എന്നിവയെ സമന്വയിപ്പിക്കുന്നത് കരളിന്റെ പ്രവർത്തനങ്ങളിലൂടെയാണ്. കൂടുതൽ പോഷകാംശങ്ങളുടെയും ആഗിരണപ്രക്രിയ അങ്ങനെയാണ് നടക്കുന്നത്. ഗ്ളൈക്കോജൻ, ചില ജീവകങ്ങൾ, പ്രത്യേകിച്ച് ജീവകം എ, ജീവകം ഡി, ഇരുമ്പ്, മറ്റ് ചില ധാതുക്കൾ എന്നിവ ശേഖരിച്ചു വയ്ക്കാനും…
Read Moreഗര്‍ഭിണിയെ പരിശോധിച്ച ഡോക്ടര്‍ കണ്ടത് കരളില്‍ വളരുന്ന കുട്ടിയെ ! ഇതുവരെ കേട്ടുകേഴ്വിയില്ലാത്ത സംഭവം ഇങ്ങനെ…
ഇരട്ട ഗര്‍ഭപാത്രമുള്ള സ്്ത്രീകളുടെ വാര്‍ത്തകള്‍ പലപ്പോഴും മാധ്യമങ്ങളില്‍ വന്നിട്ടുണ്ടെങ്കിലും ഇതുവരെ കേട്ടുകേഴ്വിയില്ലാത്ത ഒരു വാര്‍ത്തയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഒരു സ്ത്രീയുടെ കരളിനുള്ളില് ഭ്രൂണം വളരുന്നുവെന്നതാണ് പുതിയ വാര്‍ത്ത. കാനഡയിലാണ് അത്യപൂര്‍വവും അസാധാരണവുമായ ഗര്‍ഭാവസ്ഥ കണ്ടെത്തിയത്. ഈ സ്ത്രീയെ പരിശോധിച്ച ഡോക്ടര്‍ തന്നെയാണ് ഈ വാര്‍ത്ത സ്ഥിരീകരിച്ച് പുറത്തുവിട്ടത്. കാനഡയിലെ മാനിറ്റോബയിലെ ചില്‍ഡ്രന്‍സ് ഹോസ്പിറ്റല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ പീഡിയാട്രീഷ്യന്‍ ഡോ. മൈക്കല്‍ നര്‍വിയാണ് മെഡിക്കല്‍ കേസ് വെളിപ്പെടുത്തിക്കൊണ്ട് സോഷ്യല്‍ മീഡിയയില്‍ ഒരു വീഡിയോ പങ്കുവെച്ചത്. അവസാന ആര്‍ത്തവത്തിന് 49 ദിവസത്തിന് ശേഷമാണ് 33കാരിക്ക് നിലയ്ക്കാത്ത രക്തസ്രാവം ഉണ്ടാകുന്നത്. ഇത് 14 ദിവസം നീണ്ടുനിന്നതോടെയാണ് ആശുപത്രിയിലെത്തിച്ചത്. പരിശോധനയില്‍ സ്ത്രീയുടെ കരളില്‍ ഭ്രൂണം വളരുന്നതായി കണ്ടെത്തി. ഡോക്ടര്‍ പറഞ്ഞത് ഇങ്ങനെയെന്ന് ‘ദ സണ്‍’ റിപ്പോര്‍ട്ട് ചെയ്യുന്നു. തന്നെ സംബന്ധിച്ച് ഇത് ആദ്യ അനുഭവമാണെന്നും ശസ്ത്രക്രിയയിലൂടെ ഭ്രൂണം നീക്കി യുവതിയുടെ ജീവന് രക്ഷിച്ചെന്നും…
Read Moreമദ്യാസക്തി കുറയ്ക്കാന്‍ ‘സ്റ്റൂള് ട്രാന്‍സ്പ്ലാന്റ്’ ! കരള്‍ രോഗികളില്‍ മദ്യാസക്തി കുറയ്ക്കാന്‍ ‘വിസര്‍ജ്യ ചികിത്സ’യ്ക്കു കഴിയുമെന്ന് കണ്ടെത്തല്‍…
അമിത മദ്യപാനം മൂലം കരള്‍ വീക്കമുണ്ടാകുന്ന രോഗികളില്‍(ആല്‍ക്കഹോളിക് ഹെപ്പറ്റൈറ്റിസ്) മദ്യാസക്തി കുറയ്ക്കാന്‍ മനുഷ്യവിസര്‍ജ്യം ഉപയോഗിച്ചുള്ള ചികിത്സ (സ്റ്റൂള് ട്രാന്‍സ്പ്ലാന്റ്) ഫലപ്രദമെന്നു കണ്ടെത്തല്‍. രാജഗിരി ആശുപത്രിയിലെ ലിവര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലുള്ള ഹെപ്പറ്റോളജി വിഭാഗം ഫിസിഷ്യന്‍ സയന്റിസ്റ്റ് ഡോ. സിറിയക് അബി ഫിലിപ്സിന്റെ പഠനത്തിലാണു കണ്ടെത്തല്‍. അമേരിക്കന്‍ അസോസിയേഷന് ഫോര്‍ ദ് സ്റ്റഡി ഓഫ് ലിവര്‍ ഡിസീസിന്റെ (എഎ എസ്എല്‍ഡി) വാര്‍ഷിക സമ്മേളനമായ ‘ദ് ലിവര്‍ മീറ്റിങ്ങിലെ’ സുപ്രധാനമായ പ്രസിഡന്‍ഷ്യല്‍ പ്ലീനറി സെഷനില്‍ 14ന് ഡോ. സിറിയക് അബി ഫിലിപ്സ് പഠനഫലം അവതരിപ്പിക്കും. ലിവര്‍ മീറ്റിംഗിലെ ഏറ്റവും മികച്ച പ്രബന്ധങ്ങളുടെ പട്ടികയിലും ഇത് ഇടം പിടിച്ചിട്ടുണ്ട്. സ്റ്റൂള് ട്രാന്‍സ്പ്ലാന്റിനു വിധേയമായ 35 രോഗികളെ 3 വര്‍ഷം നിരീക്ഷിച്ചപ്പോള്‍ 71.4% പേരും പിന്നീടു മദ്യപിച്ചിട്ടില്ലെന്നും 65.7% പേരില്‍ ആയുര്‍ദൈര്‍ഘ്യം വര്‍ധിച്ചുവെന്നും കണ്ടെത്തി. സ്റ്റിറോയ്ഡ് പോലുള്ള സാധാരണ ചികിത്സയ്ക്കു വിധേയരായ 26 പേരെ നിരീക്ഷിച്ചപ്പോള്‍…
Read More