സാമൂഹിക പ്രതിബദ്ധതയുടെയും സന്നദ്ധ സേവനങ്ങളുടെയും കാര്യത്തില്‍ മുന്‍പന്തിയിലുള്ള നടനാണ്സോനു സൂദ്. സോനുവിന്റെ നന്മപ്രവൃത്തികള് നിരവധി തവണ വാര്‍ത്തയായിട്ടുണ്ട്. ഇത്തവണ പ്രമുഖ ആശുപത്രി തങ്ങളുടെ പരസ്യവുമായി സഹകരിക്കാന്‍ ആവശ്യപ്പെട്ട് രംഗത്തെത്തിയപ്പോള്‍ താരം പകരമായി ചോദിച്ചത് സൗജന്യ ശസ്ത്രക്രിയകളാണ്. പ്രതിഫലമായി 50 കരള്‍മാറ്റ ശസ്ത്രക്രിയകള്‍ നടത്തണമെന്നാണ് ആശുപത്രിയോട് താരം ആവശ്യപ്പെട്ടത്. ദ മാന്‍ മാസികയ്ക്ക് നല്കിയ അഭിമുഖത്തിലാണ് സോനു സൂദിന്റെ വെളിപ്പെടുത്തല്‍. ഇത്രയും ആളുകള്‍ക്ക് ശസ്ത്രക്രിയ നടത്തണമെങ്കില്‍ 12 കോടിയോളം രൂപവേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. ദുബായിലേക്കുള്ള ഒരു യാത്രയ്ക്കിടെയാണ് ഒരാള്‍ ബന്ധപ്പെടുന്നത്. താനുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ താല്പര്യമുണ്ടെന്ന് അവര്‍ പറഞ്ഞു. താന്‍ അവരെ പ്രമോട്ട് ചെയ്യാമെന്നും പകരമായി അന്‍പത് രോഗികളുടെ കരള്‍മാറ്റ ശസ്ത്രക്രിയ നടത്തണമെന്നും തിരിച്ച് ആവശ്യപ്പെട്ടു. ഇതിനായി 12 കോടിയോളം രൂപ ചെലവുവരും. ഇപ്പോള്‍ ശസ്ത്രക്രിയ നടന്നുകൊണ്ടിരിക്കുകയാണ്. ചികിത്സചെലവുകള്‍ക്ക് സാമ്പത്തിക സ്ഥിതിയില്ലാത്തവര്‍ക്കാണ് ശസ്ത്രക്രിയ നടത്തിക്കൊടുക്കുന്നത്’ സോനു സൂദ് പറഞ്ഞു.…
Read More