ലിവിംഗ് ടുഗദര്‍ ബന്ധങ്ങള്‍ റജിസ്റ്റര്‍ ചെയ്യുന്നതിനുള്ള നിയമം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി സുപ്രീം കോടതി. ശുദ്ധ വിഡ്ഢിത്തമെന്ന് വിശേഷിപ്പിച്ചാണ് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് ഹര്‍ജി തള്ളിയത്. രാജ്യത്തെ എല്ലാ ലിവിംഗ് ടുഗദര്‍ ബന്ധങ്ങളും രജിസ്റ്റര്‍ ചെയ്യാനുള്ള മാര്‍ഗനിര്‍ദേശം തേടി ഒരു അഭിഭാഷകനാണ് പൊതുതാല്പര്യഹര്ജി സമര്‍പ്പിച്ചത്. ഒരുമിച്ച് താമസിക്കുന്ന പങ്കാളികളുടെ സാമൂഹിക സുരക്ഷയും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. ലിവിംഗ് ടുഗതര്‍ പങ്കാളികള്‍ മൂലമുണ്ടാകുന്ന കുറ്റകൃത്യങ്ങള്‍ കുറയ്ക്കുകയാണ് ലക്ഷ്യമെന്നാണ് ഹര്‍ജിയില്‍ വ്യക്തമാക്കിയത്. ഇതിനെതിരേ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. ”എന്താണ് ഇത് എന്തിനും ഏതിനും ആളുകള്‍ കോടതിയിലേക്കു വരുന്നു. ഇത്തരം ഹര്‍ജികള്‍ക്ക് ഇനി മുതല്‍ പിഴ ചുമത്തുമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. ”ആരുമായാണു രജിസ്ട്രേഷന് കേന്ദ്ര സര്‍ക്കാരുമായോ ലിവിങ് ടുഗദര്‍ ബന്ധത്തിനുള്ള ആളുകളുമായി കേന്ദ്ര സര്‍ക്കാര്‍ എന്തു ചെയ്യാനാണ് ആളുകള്‍ക്ക് സുരക്ഷ ഒരുക്കാന്‍ ശ്രമിക്കുകയാണോ അതോ…
Read More