ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തില്‍ വെറും 44 ദിവസം ഇരുന്നതിനു ശേഷമാണ് ലിസ് ട്രസ് പടിയിറങ്ങിയത്. രാജ്യത്തെ പുതിയ സാമ്പത്തിക പരിഷ്കാരങ്ങള്‍ക്ക് വിവിധ കോണുകളില്‍ നിന്ന് തിരിച്ചടി ലഭിച്ചതോടെയാണ് ലിസ് ട്രസ് രാജി വയ്ക്കാന്‍ തീരുമാനിച്ചത്. ചുരുങ്ങിയ ദിവസങ്ങള്‍ മാത്രമേ അധികാരത്തിലിരുന്നുള്ളൂവെങ്കിലും ലിസ് ട്രസിന് വ്യക്തപരമായി അടിച്ചത് വമ്പന്‍ ലോട്ടറിയാണ്. ഇനി മുതല്‍ പ്രതിവര്‍ഷം ഒരു കോടി രൂപയിലധികം അലവന്‍സായി ഇവര്‍ക്ക് ലഭിക്കും. എന്നാല്‍ ട്രസിന് കൈവന്ന ഈ സൗഭാഗ്യത്തെപ്പറ്റി വ്യത്യസ്ഥമായ അഭിപ്രായങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. പലരും തങ്ങളുടെ അഭിപ്രായങ്ങളും ട്രോള്‍ വീഡിയോകളും മീമുകളും പങ്കുവെച്ചിട്ടുണ്ട്. ഒരു ദിവസത്തേക്കെങ്കിലും ഇത്തരമൊരു ഭാഗ്യം ലഭിക്കണമെന്നാണ് ഒരു ഉപയോക്താവിന്റെ അഭിപ്രായം. വളരെ ചുരുക്കം ചില ആളുകള്‍ക്കേ ഈ സ്കീം ലഭിക്കുകയുള്ളൂ എന്ന അടിക്കുറിപ്പോടെയുള്ള ട്രോള്‍ വീഡിയോ മറ്റൊരു ഉപയോക്താവ് പങ്കുവെച്ചിരിക്കുന്നത്. അതിനിടെ, റയാന്‍എയര്‍ തങ്ങളുടെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ പ്രധാനമന്ത്രിക്കുള്ള ബോര്‍ഡിംഗ്…
Read MoreTag: liz truss
ബ്രിട്ടനെ ഇനി ലിസ് ട്രസ് നയിക്കും ! ബ്രിട്ടീഷ് പ്രധാനമന്ത്രിയാകുന്ന മൂന്നാമത്തെ വനിത…
ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തില്‍ ബോറിസ് ജോണ്‍സന്റെ പിന്‍ഗാമിയായി ലിസ് ട്രസ്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗങ്ങള്‍ക്കിടയില്‍ നടന്ന അവസാനഘട്ട വോട്ടെടുപ്പിന്റെ ഫല പ്രഖ്യാപനം വന്നതോടെയാണ് മുന്‍ വിദേശകാര്യമന്ത്രി ലിസ് ട്രസ് വിജയിയായത്. ഇന്ത്യന്‍ വംശജനായ മുന്‍ധനമന്ത്രി ഋഷി സുനക് ആയിരുന്നു എതിരാളി. ലിസ് ട്രസിന് 81,326 വോട്ട് ലഭിച്ചപ്പോള്‍ ഋഷി സുനകിന് 60,399 വോട്ടാണ് ലഭിച്ചത്. ബ്രിട്ടന്റെ ചരിത്രത്തില്‍ പ്രധാനമന്ത്രിയാകുന്ന മൂന്നാമത്തെ മാത്രം വനിതയാണ് 47കാരിയായ ലിസ് ട്രസ്.നിലവിലെ പ്രധാനമന്ത്രി ബോറിസ് ജോണ്സന് നാളെ സ്ഥാനമൊഴിയും. പ്രധാനമന്ത്രിയാകാനുള്ള അവകാശവവാദവുമായി ലിസ് ട്രസ് എലിസബത്ത് രാജ്ഞിയെ സന്ദര്‍ശിക്കും. സ്കോട്ട്ലന്‍ഡിലെ വേനല്‍ക്കാല വസതിയായ ബാല്‍മോറിലാണ് നിലവില്‍ എലിസബത്ത് രാജ്ഞിയുള്ളത്. ബോറിസിന്റെ രാജിയും വിടവാങ്ങല്‍ സന്ദര്‍ശനവും ഇവിടെയെത്തിയാകും. 70 വര്‍ഷത്തിലേറെയായുള്ള രാജ്ഞിയുടെ അധികാര ചരിത്രത്തില്‍ ഇതിനോടകം 14 പേരെ അവര്‍ പ്രധാനമന്ത്രിയായി നിയമിച്ചിട്ടുണ്ട്. ഇതെല്ലാം നടന്നത് ഔദ്യോഗിക വസതിയായ ബക്കിംഗ്ഹാം കൊട്ടാരത്തിലായിരുന്നു. എന്നാല്‍…
Read More