ഐസോള്‍: മിസോറാമില്‍ ഗവേഷകസംഘം പുതിയ ഇനം പല്ലിയെ കണ്ടെത്തി. ഈ പല്ലികള്‍ക്കു വളരെ വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയും. അവയുടെ ശബ്ദവും ഉച്ചത്തിലുള്ള ഇണചേരല്‍ വിളിയും മറ്റു പല്ലികള്ക്കിടയില് ഇവയെ വ്യത്യസ്തമാക്കുന്നു. മിസോറാം സംസ്ഥാനത്തിന്റെ പേരാണ് പുതിയ ഇനത്തിന് നല്‍കിയത് – ‘ഗെക്കോ മിസോറമെന്സിസ്’. ഇവയ്ക്കു സഹോദര സ്പീഷിസായ ഗെക്കോ പോപ്പേന്സിസിനോട് സാമ്യമുണ്ട്. എന്നാല്‍ രൂപഘടനയിലും നിറത്തിലും പുതിയ ഇനം വ്യത്യസ്തമാണ്. മിസോറാം സര്‍വകലാശാലയിലെയും ജര്‍മനിയിലെ ട്യൂബിംഗനിലുള്ള മാക്സ് പ്ലാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ബയോളജിയിലെയും ഗവേഷകരുടെ സംഘമാണ് പുതിയ ഇനം പല്ലിയെ കണ്ടെത്തിയത്. ഇവയെക്കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ ഹെര്‍പെറ്റോളജി പഠനത്തെക്കുറിച്ചുള്ള ജര്‍മന്‍ ജേണലായ സലാമന്ദ്രയുടെ ഏറ്റവും പുതിയ ലക്കത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Read MoreTag: lizard
ട്രെയിനിലെ ബിരിയാണിയില്‍ പല്ലിയെ കാട്ടി യാത്രക്കാരന് ! എന്നാല്‍ ചോദ്യം ചെയ്യലില്‍ പല്ലിയെ പിടിച്ചിട്ടത് അയാള്‍ തന്നെയെന്ന് തെളിഞ്ഞു; എന്നാല്‍ അതിന്റെ കാരണം കേട്ടാല്‍ ഏവരും ഞെട്ടും
ട്രെയിന്‍ യാത്രയ്ക്കിടെ ട്രെയിനില്‍ നിന്നു തന്നെ വാങ്ങിയ ബിരിയാണിയില്‍ പല്ലിയുണ്ടെന്ന് പറഞ്ഞ് യാത്രക്കാരന് രംഗത്തെത്തിയതോടെ ഒപ്പം ബിരിയാണി കഴിച്ചവരെല്ലാം വല്ലാതായി. എന്നാല്‍ ഒടുവില്‍ സത്യം പുറത്തു വന്നപ്പോള്‍ ഏവരും ഞെട്ടി. ട്രെയിനില്‍ നിന്നും സൗജന്യമായി ഭക്ഷണം ലഭിക്കാനായി ഇയാള്‍ ഭക്ഷണത്തില്‍ പല്ലിയെ പിടിച്ചിടുകയായിരുന്നുവെന്നാണ് തെളിഞ്ഞത്. ഒടുവില്‍ സംഭവത്തില്‍ ജബല്‍പൂര്‍ സ്വദേശിയായ സുരേന്ദര്‍ പാല് പോലീസ് പിടിയിലായി. ഗുജ്കലിലേക്കുള്ള ട്രെയിന്‍ യാത്രയില്‍ ഭക്ഷണത്തില്‍ നിന്നും പല്ലിയെ കിട്ടിയെന്ന പരാതിയോടെയാണ് ഇയാള്‍ കുടുങ്ങിയത്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഇതേ പരാതി കിട്ടിയിരുന്നത് റെയില്‍വേ ഉദ്യോഗസ്ഥര്‍ ഓര്‍ത്തെടുത്തതോടെയാണ് റെയില്‍വേ ഉദ്യോഗസ്ഥന് സംശയം തോന്നിയത്. ഉടന്‍ തന്നെ ജബല്‍പൂരിലെ റെയില്‍വേ ഉദ്യോഗസ്ഥന് പരാതി ഉന്നയിച്ച ആളുടെ ചിത്രമയച്ചു. ഉദ്യോഗസ്ഥര്‍ ആളെ തിരിച്ചറിഞ്ഞതോടെ റെയില്‍വേ പോലീസെത്തി ഇയാളെ പിടികൂടുകയായിരുന്നു. തുടര്‍ന്ന് പൊലീസിന്റെ ചോദ്യം ചെയ്യലില്‍ സുരേന്ദര്‍പാല്‍ കുറ്റം സമ്മതിച്ചു. താന്‍ രക്താര്‍ബുദ ബാധിതനാണെന്നും മാനസിക…
Read More