ഓണ്‍ലൈന്‍ ലോണ്‍ അപ്പുകളുടെ ചതിക്കുഴിയില്‍ വീണ് ചെറുപ്പക്കാരും കൗമാരക്കാരും; വീട്ടുകാര്‍ അറിയാതെ ഇവര്‍ എടുക്കുന്നത് ലക്ഷങ്ങള്‍; ഒടുവില്‍ തിരിച്ചടവു മുടങ്ങുമ്പോള്‍ സംഭവിക്കുന്നത്…

രാജ്യത്ത് പണം ക്രെഡിറ്റ് ആയി നല്‍കുന്ന നിരവധി സ്ഥാപനങ്ങളുണ്ടെങ്കിലും ചെറുപ്പക്കാര്‍ക്ക് പ്രിയം ഇത്തരം ലോണ്‍ ലഭിക്കുന്ന മൊബൈല്‍ ആപ്പുകളാണ്. ആധാറിന്റെ ഡിജിറ്റല്‍ പകര്‍പ്പും സെല്‍ഫിയും മാത്രമാണ് ഇത്തരം തട്ടിപ്പ് സംഘങ്ങള്‍ക്ക് വേണ്ടത്. കൊടുത്താല്‍ 1000 മുതല്‍ ലക്ഷങ്ങള്‍ വരെ ഇത്തരത്തില്‍ വായ്പയായി ലഭിക്കുന്നത്. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ ഒട്ടേറെ മൊബൈല്‍ ആപ്പുകളാണ് ഇത്തരത്തില്‍ കെണിയൊരുക്കിയിരിക്കുന്നത്. പണം കൃത്യമായി കിട്ടുമെങ്കിലും തിരിച്ചടവു മുടങ്ങിയാല്‍ ഇവരുടെ വിധം മാറും. പിന്നെ ഭീഷണയായിരിക്കും.അംഗീകൃതമാണോ എന്നു നോക്കാതെ കൊള്ളപ്പലിശയ്ക്കു കടമെടുത്തവര്‍ തിരിച്ചടവു മുടങ്ങുമ്പോള്‍ നേരിടുന്നതു ഭീഷണി. വീട്ടുകാര്‍ അറിയാതെ വായ്പയെടുത്ത കൗമാരക്കാരും ചെറുപ്പക്കാരുമാണ് ഇരകളിലേറെയും മുംബൈയും മറ്റും ആസ്ഥാനമായ സ്ഥാപനങ്ങളുടെ ഒട്ടേറെ മൊബൈല്‍ ആപ്പുകളുണ്ട്. ഈ സ്ഥാപനങ്ങളില്‍ പലതിനും സംസ്ഥാനത്ത് ഓഫിസുകളില്ല. എന്നാല്‍, തിരിച്ചടവു മുടങ്ങിയാല്‍ സമ്മര്‍ദവുമായി എത്തുന്നതു നാട്ടുകാരായ യുവാക്കളാണ്. അടുത്ത ഘട്ടത്തില്‍ പണം ചോദിക്കാന്‍ എത്തുന്നതു വേറേ ആളുകളാകും…

Read More

തിരിച്ചറിയില്‍ രേഖയുപയോഗിച്ച കുട്ടനാട്ടില്‍ വന്‍തട്ടിപ്പ് നടന്നതായി വിവരം ! എടുക്കാത്ത വായ്പയുടെ പേരില്‍ ജപ്തി നോട്ടീസ് കിട്ടിയത് 250 പേര്‍ക്ക്; പിന്നില്‍ കളിച്ചത് പ്രമുഖ അഭിഭാഷകന്‍

ആലപ്പുഴ: തിരിച്ചറിയല്‍ രേഖയുപയോഗിച്ച കുട്ടനാട്ടില്‍ വന്‍തട്ടിപ്പ് നടന്നതായി വിവരം. ബാങ്കില്‍ നിന്ന് ഒരു രൂപ പോലും വായ്പയെടുക്കാത്തവരാണ് ജപ്തി നോട്ടീസ് കിട്ടിയവരില്‍ പലരും. ആറുലക്ഷം രൂപ അടയ്ക്കാന്‍ നിര്‍ദ്ദേശിച്ചാണ് കാവാലത്ത് കടത്തുജോലി ചെയ്യുന്ന ഷാജിക്ക് കഴിഞ്ഞ ദിവസം നോട്ടീസ് ലഭിച്ചത്. മൂന്ന് വര്‍ഷം മുമ്പ് 83000 രൂപ വായ്പയെടുത്തെന്നാണ് ജപ്തി നോട്ടീസില്‍ പറയുന്നത്. എന്നാല്‍ ഒരു രൂപപോലും വായ്പയെടുത്തിട്ടില്ലെന്നാണ് ഇയാള്‍ ആണയിട്ടു പറയുന്നത്. നെല്‍ കര്‍ഷക ജോയന്റ് ലയബലിറ്റി ഗ്രൂപ്പില്‍ അംഗമായ ജോസഫ് ആന്റണി, വാസുദേവന്‍ എന്നിവര്‍ ഉള്‍പ്പെടെ അനേകര്‍ക്ക് ജപ്തി നോട്ടീസ് വന്നിരുന്നു. വായ്പയെടുത്ത അഞ്ചു ലക്ഷം രൂപയില്‍ ഒരു രൂപപോലും ഇവര്‍ അറിഞ്ഞിട്ടു പോലുമില്ലെന്ന് മാത്രം. കേസിന്റെ കാര്യത്തിനായി അഭിഭാഷകന് നല്‍കിയ തിരിച്ചറിയല്‍ രേഖ വരെ വായ്പ എടുക്കാനായി അഭിഭാഷകന്‍ ഉപയോഗിച്ചു. തട്ടിപ്പിന് ഇരയായവരില്‍ ഒരാള്‍ ഹൗസ് ബോട്ട് കത്തി നശിച്ച മകന്റെ കേസിന്റെ…

Read More