പൊറുക്കാനാകാത്ത പൈശാചികത ! ഇന്ത്യന്‍ പൗരന്റെ തല അറുത്ത് പാക് സൈന്യം കൊണ്ടുപോയി; ശക്തമായി തിരിച്ചടിക്കുമെന്ന് കരസേന മേധാവി…

ഇന്ത്യന്‍ പൗരന്മാരോട് പാക് സൈന്യത്തിന്റെ കൊടുംക്രൂരത. വെള്ളിയാഴ്ച കൊല്ലപ്പെട്ട രണ്ട് പോര്‍ട്ടര്‍മാരില്‍ ഒരാളുടെ തല പാകിസ്ഥാന്റെ ബോര്‍ഡര്‍ ആക്ഷന്‍ ടീം(ബാറ്റ്) അറത്തുകൊണ്ടു പോയെന്ന് സൈന്യം വ്യക്തമാക്കുന്നു. ജമ്മു കശ്മീരിലെ പൂഞ്ചിലാണ് സംഭവം. ഗുര്‍പൂരിലെ കസാലിയാനില്‍ നിന്നുള്ള മുഹമ്മദ് അസ്ലം എന്ന 28കാരനും അല്‍ത്താഫ് ഹുസൈന്‍ എന്ന 23 കാരനുമാണ് കൊല്ലപ്പെട്ടത്. ഇതില്‍ അസ്ലം എന്ന യുവാവിന്റെ തലയാണ് പാക് പട്ടാളം അറുത്തെടുത്തത്. ഇത്തരം പൈശാചിക പ്രവൃത്തികളെ ശക്തമായി നേരിടുമെന്ന് കരസേനാ മേധാവി ജനറല്‍ എം.എം നരവനെ പറഞ്ഞു. ഇന്ത്യന്‍ പൗരന്മാര്‍ ഇത്ര ക്രൂരമായി വധിക്കപ്പെടുന്നത് ഇതാദ്യമാണെന്നും ശക്തമായി തിരിച്ചടിക്കുമെന്നും കരസേനാ മേധാവി വ്യക്തമാക്കി. ‘ഇന്ത്യന്‍ പട്ടാളക്കാരോട് ഇതിലും ക്രൂരമായ രീതിയില്‍ പണ്ടും പാകിസ്ഥാന്‍ സൈന്യം പെരുമാറിയിട്ടുണ്ട്. എന്നാല്‍, ഇന്ത്യന്‍ പൗരന്മാരുടെ നേരെ ഇത്രയും മനുഷ്യത്വമില്ലാത്ത നടപടി ഇതാദ്യമാണ്. ഇത്തരം പ്രാകൃതവും കിരാതവുമായ നടപടികള്‍ അഭിമാനമുള്ള ഒരു സൈന്യവും…

Read More