ഒരു കുട്ടിക്കു കൂടി ജന്മമേകി സ്വസ്ഥമായി ജീവിക്കാന്‍ ആഗ്രഹമുണ്ടോ ? എങ്കില്‍ ധൈര്യമായി ഈ ഗ്രാമത്തിലേക്കു പോരൂ; മൂന്ന് കൊല്ലം ജീവിക്കാന്‍ ധനസഹായവും ഇവര്‍ നല്‍കും…

ഒരു കുട്ടിയ്ക്കു കൂടി ജന്മം നല്‍കാന്‍ ആഗ്രഹിക്കുന്നവരാണോ നിങ്ങള്‍ എങ്കില്‍ ഇറ്റലിയിലെ ലൊകാനയിലേക്കു പോരൂ. ഈ ഗ്രാമം നിങ്ങളെ സ്വാഗതം ചെയ്യുമെന്നുറപ്പാണ്. ഇവിടേക്ക് മാറിത്താമസിക്കുന്നവര്‍ക്ക് മൂന്ന് കൊലത്തേക്ക് ജീവിക്കാന്‍ 10,000 ഡോളര്‍ സമ്മാനമായി നല്‍കുമെന്നാണ് ഇവിടുത്തെ മേയര്‍ ജിയോവാന്നി മറ്റിയറ്റ് വാഗ്ദാനം ചെയ്യുന്നത്. ഈ ഗ്രാമപ്രദേശത്ത് നിന്നും നിരവധി പേര്‍ കൂട്ടത്തോടെ മാറിത്താമസിക്കുകയും ഇവിടുത്തെ ജനസംഖ്യ ചുരുങ്ങിച്ചുരുങ്ങി വരുകയും ചെയ്യുന്ന വിഷമാവസ്ഥ പരിഹരിക്കുന്നതിനാണ് മേയര്‍ ഈ സുന്ദര വാഗ്ദാനവുമായി മുന്നോട്ട് വന്നിരിക്കുന്നത്. ലൊകാനയിലെ ജനസംഖ്യ 1900ത്തിന്റെ തുടക്കത്തില്‍ 7000പേരായിരുന്നുവെങ്കില്‍ നിലവില്‍ അത് വെറും 1500 പേരായി ചുരുങ്ങിയിരിക്കുകയാണ്. ഇവിടേക്ക് മാറിത്താമസിക്കുന്നവര്‍ ഇവിടെ വച്ച് കുട്ടിക്ക് ജന്മമേകുന്നവര്‍ക്കും ബിസിനസ് ആരംഭിക്കുന്നവര്‍ക്കും പലവിധ ആനുകൂല്യങ്ങളാണ് അധികൃതര്‍ സമ്മാനമായി നല്‍കുന്നത്. നിലവില്‍ ഇറ്റലിയില്‍ ജീവിക്കുന്ന ഇറ്റലിക്കാരോട് അല്ലെങ്കില്‍ വിദേശികളോട് ആയിരുന്നു ആദ്യം ജിയോവാന്നി ഈ ആവശ്യം ഉന്നയിച്ചിരുന്നത്. എന്നാല്‍ ഇത്തരക്കാരില്‍ നിന്നും…

Read More