ലോക്ക് ഡൗണ്‍ കാലത്തും മറ്റുള്ളവര്‍ക്ക് തലവേദനയുണ്ടാക്കുന്ന ചില ആളുകളുണ്ട്. ഇത്തരത്തില്‍ അസമയത്ത് ദുരൂഹ സാഹചര്യത്തില്‍ കണ്ട യുവാക്കളെ പൊക്കിയ പോലീസ് കൂടുതല്‍ കാര്യങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഞെട്ടി. യുവാക്കളെ പന്തീരങ്കാവില്‍ നിന്നും ബേപ്പൂരില്‍ നിന്നുമാണ്പിടികൂടിയത്. ക ാട്ടൂളി പറയഞ്ചേരി മേലെ മനിയോത്ത് നന്ദു(24) കോയവളപ്പിലെ കൊണ്ടാരം കടവത്ത് സുരേഷ് (30) എന്നിവരാണ്പിടിയിലായത്. ഇതില്‍ നന്ദുവിന്റെ താമസസ്ഥലം പരിശോധിച്ചപ്പോള്‍ ‘ബ്ലാക്ക്മാന്‍’ വസ്ത്രങ്ങള്‍ കണ്ടെത്തിയതായി പോലീസ് പറഞ്ഞു. മുഖാവരണം, കറുത്ത വസ്ത്രങ്ങള്‍, ഓവര്‍കോട്ട് മുതലായവയാണ് കണ്ടെടുത്തത്. ഒരു വര്‍ഷത്തോളമായി വീട്ടുകാരുമായി പിണങ്ങി കഴിയുന്ന നന്ദു പാലാഴിയിലെ വാടകമുറിയിലാണ് താമസിക്കുന്നത്. ഇവിടെനിന്നാണ് രാത്രിയില്‍ ബ്ലാക്ക്മാന്‍ വസ്ത്രങ്ങള്‍ ധരിച്ച് പുറത്തിറങ്ങുന്നതെന്ന് പോലീസ് പറഞ്ഞു. ലോക്ക്ഡൗണ്‍ വിലക്ക് ലംഘിച്ചതിന് ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. പാലാഴി, പന്തീരാങ്കാവ്, പയ്യടിമീത്തല്‍, പുത്തൂര്‍മഠം തുടങ്ങി ഒളവണ്ണ, പെരുമണ്ണ പഞ്ചായത്തുകളിലെ വിവിധ ഭാഗങ്ങളില്‍ ദിവസങ്ങളായി ഒരു അജ്ഞാതന്‍ കറങ്ങിനടക്കുന്നതായി വിവരമുണ്ട്. രാത്രിയില്‍ വീടിന്റെ…
Read MoreTag: lock down
ലോകം തകര്‍ച്ചയില്‍ നിന്ന് തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുമ്പോള്‍ റോക്കറ്റ് പോലെ കുതിച്ചുയര്‍ന്ന് ബെസോസ് !എല്ലാവരും ഓണ്‍ലൈന്‍ ഷോപ്പിംഗ് തുടങ്ങിയതോടെ ലോകത്തെ അനിഷേധ്യ കമ്പനിയായി വളര്‍ന്ന് ആമസോണ്‍; ഇന്നലെ പുതുതായി നിയമിച്ചത് 75000 ജീവനക്കാരെ…
ഒന്നു ചീയുന്നത് മറ്റൊന്നിന് വളമാകുമെന്ന് കേട്ടിട്ടില്ലേ. ഈ കൊറോണക്കാലം ലോക ഒന്നാം നമ്പര്‍ കോടീശ്വരന്‍ ജെഫ് ബെസോസിനെ സമ്പന്ധിച്ച് അത്തരത്തിലുള്ളതാണ്. കോവിഡ് ലോകത്തെ ചീയിക്കുമ്പോള്‍ അത് ബെസോസിന് വളമാകുകയാണ്. ലോക്ക്ഡൗണ്‍ ദിവസങ്ങളില്‍ ആളുകള്‍ എല്ലാം പര്‍ച്ചേസിംഗ് ഓണ്‍ലൈനിലാക്കിയതോടെയാണ് ആമസോണ്‍ വന്‍ വളര്‍ച്ച കൈവരിച്ചത്. ഇന്നലെ ക്ലോസ് ചെയ്യുമ്പോള്‍ ആമസോണ്‍ ഓഹരിയുടെ വില 2,283.32 ഡോളറായിരുന്നു, ഇതിനു മുന്‍പ് ഈ ഓഹരി കൈവരിച്ച ഏറ്റവും കൂടിയ മൂല്യം 2,170.32 ഡോളറായിരുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരി 19 നായിരുന്നു ഇത് കൈവരിച്ചത്. സിയാറ്റില്‍ ആസ്ഥാനമാക്കി, ഒരു ഓണ്‍ലൈന്‍ ബുക്ക് സ്റ്റോര്‍ ആയി 1994 ലാണ് ആമസോണ്‍ രൂപീകരിക്കപ്പെട്ടത്. പിന്നീട് ഘട്ടം ഘട്ടമായി അതൊരു ഓണ്‍ലൈന്‍ ഷോപ്പിങ് സെന്റര്‍ ആയിമാറുകയായിരുന്നു. കൊറോണക്കാലത്തെ ലോക്ക്ഡൗണ്‍ പരമ്പരാഗത ബിസിനസ്സ് കേന്ദ്രങ്ങള്‍ക്ക് താത്ക്കാലികമായി താഴിട്ടപ്പോള്‍, ആമസോണിന് അത് അനുഗ്രഹമാവുകയായിരുന്നു. ഓണ്‍ലൈന്‍ ഷോപ്പിലൂടെയുള്ള വില്പന മാത്രമല്ല, ക്ലൗഡ് ഉള്‍പ്പടെ…
Read Moreലോക്ക് ഡൗണ്‍ കാലത്ത് പോലീസിന്റെ നൈറ്റ് പെട്രോളിംഗ് ജനങ്ങള്‍ വകവെച്ചില്ല ! ഒടുവില്‍ കുഴിയില്‍ നിന്ന് പ്രേതങ്ങള്‍ ഇറങ്ങിയതോടെ കളിമാറി; കെപുവയില്‍ ഇപ്പോള്‍ രാത്രി ഒരൊറ്റ മനുഷ്യനെ പുറത്തു കാണാനാവില്ല…
കോവിഡ് ബാധയെത്തുടര്‍ന്ന് ഒട്ടു മിക്ക ലോക രാജ്യങ്ങളും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചെങ്കിലും പല ആളുകളും ഇത് അനുസരിക്കുന്നില്ല. വീട്ടിലിരിക്കണമെന്ന നിര്‍ദ്ദേശം അംഗീകരിക്കാന്‍ മടിയുള്ളവരാണ് ഇത്തരക്കാര്‍. ഈ ഗ്രാമത്തിലും ഒരാഴ്ച മുമ്പ് സ്ഥിതി ഇതിനു സമാനമായിരുന്നു. പോലീസിന്റെ നൈറ്റ് പട്രോളിംഗ് ജനങ്ങള്‍ വകവെച്ചില്ല. ഒടുവില്‍ കുഴിയില്‍ നിന്ന് പ്രേതങ്ങള്‍ എഴുന്നേറ്റു വന്നതോടെ കളിമാറി. പ്രേതങ്ങള്‍ റോന്തു ചുറ്റുന്നത് മൂലം നാട്ടുകാര്‍ക്ക് ഇപ്പോള്‍ പുറത്തിറങ്ങാന്‍ കഴിയുന്നില്ല. ഇന്തോനേഷ്യയിലെ ജാവാ ദ്വീപിലെ കെപുവ ഗ്രാമത്തിലാണ് ഈ സ്ഥിതിവിശേഷങ്ങള്‍. 4,500 പേര്‍ക്ക് രോഗം പടരുകയും 400 പേര്‍ മരിക്കുകയും ചെയ്ത ഇന്തോനേഷ്യയില്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചും ആള്‍ക്കാര്‍ പുറത്തിറങ്ങിയതോടെ രോഗബാധ കൂടുമെന്ന സ്ഥിതി വന്നിരുന്നു. ആള്‍ക്കാരെ വീട്ടിലിരുത്താനുള്ള തന്ത്രങ്ങളെല്ലാം പരാജയപ്പെട്ടതോടെ പോലീസ് തന്നെയാണ് പ്രേതങ്ങളുടെ സഹായം തേടിയത്. ഇന്തോനേഷ്യന്‍ നാടോടിക്കഥകളില്‍ ഗതികിട്ടാതെ അലയുന്ന ആത്മാക്കളായ ? ‘പൊക്കോംഗ്’ കളെ ഇറക്കി. ഇന്തോനേഷ്യന്‍ പഴമക്കാരുടെ കഥകളില്‍…
Read Moreപട്ടിണി കിടന്നു മരിക്കുന്നതിലും ഭീകരമല്ലല്ലോ വൈറസ് ! മുല്ലപ്പൂ വിപ്ലവം നടന്ന് ഒരു ദശാബ്ദം പിന്നിടുമ്പോള്‍ എങ്ങുമെത്താടെ ടുണീഷ്യ; ലോക്ക് ഡൗണ്‍ മറന്ന് ഭക്ഷണത്തിനായി ആര്‍ത്തലച്ച് ജനത…
ഒരു ദശാബ്ദം മുമ്പ് ടുണീഷ്യയില്‍ പൊട്ടിപ്പുറപ്പെട്ട മുല്ലപ്പൂ വിപ്ലവം ലോകത്തിന്റെ പല ഭാഗങ്ങളില്‍ മാറ്റങ്ങള്‍ വരുത്തിയെങ്കിലും ടുണീഷ്യയുടെ ഇന്നത്തെ അവസ്ഥ അവര്‍ അവിടെ നിന്ന് എവിടം വരെയെത്തി എന്ന ചോദ്യമുയര്‍ത്തുന്നതാണ്. 2011 ജനുവരി നാലിന് മുഹമ്മദ് ബുവിസീസി എന്ന 27 വയസുള്ള യുവാവിന്റെ രക്തസാക്ഷിത്വത്തിലൂടെ ആവിര്‍ഭവിച്ച മുല്ലപ്പൂ വിപ്ലവം പല കോട്ടകൊത്തളങ്ങളെയും പിടിച്ചു കുലുക്കുന്ന കാഴ്ചയ്ക്കാണ് ലോകം പിന്നീട് സാക്ഷ്യം വഹിച്ചത്. പിതാവിന്റെ മരണശേഷം അമ്മയ്ക്കും പെങ്ങന്മാര്‍ക്കുമായി ജീവിച്ച പഠനത്തില്‍ സമര്‍ഥനായ ആ യുവാവിന് പ്രാരാബ്ദം മൂലം പഠനം ഉപേക്ഷിക്കേണ്ടി വന്നു. തെരുവില്‍ കച്ചവടം നടത്തിയും അറിയാവുന്ന ജോലി ചെയ്തുമായിരുന്നു അന്നന്നത്തേക്കിനുള്ള വക കണ്ടെത്തിയിരുന്നത്. ഒരിക്കല്‍ ചന്തയില്‍ വില്‍പനയ്ക്കിടെ വനിതാ പൊലീസ് ഉദ്യോഗസ്ഥ അയാളുടെ മുഖത്തടിച്ചു. കച്ചവടത്തിനുള്ള ലൈസന്‍സ് ബുവാസീസിക്ക് ഇല്ലെന്നു പറഞ്ഞായിരുന്നു മര്‍ദനം. പരാതി പറയാന്‍ പ്രാദേശിക അധികാരിയായ ഗവര്‍ണറുടെ ഓഫിസിലെത്തി. കേള്‍ക്കാന്‍പോലും അയാള്‍ തയാറായില്ല.…
Read Moreതിരുവനന്തപുരം-തമിഴ്‌നാട് അതിര്‍ത്തിയിലുള്ള വഴികള്‍ അടച്ച് കേരള പോലീസ് ! രാത്രിയില്‍ അനധികൃത വാഹനങ്ങളുടെ സഞ്ചാരം കൂടിയതിനെത്തുടര്‍ന്നെന്ന് വിശദീകരണം…
തിരുവനന്തപുരം-തമിഴ് നാട് അതിര്‍ത്തിയിലുള്ള വഴികളെല്ലാം അടച്ച് കേരള പോലീസ്. ലോക്ക് ഡൗണ്‍ ലംഘിച്ച് തമിഴ്‌നാട്ടില്‍ നിന്നും അനധികൃതമായി വാഹനങ്ങള്‍ വരുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് പൊലീസ് നടപടി. ലോക്ക് ഡൗണ്‍ ആയതിനാല്‍ അന്തര്‍സംസ്ഥാന യാത്രകള്‍ വിലക്കിയിരിക്കുകയാണ്. എന്നാല്‍, ലോക്ക് ഡോണ്‍ നിയന്ത്രണങ്ങള്‍ കൊണ്ട് കാറ്റിപ്പറത്തി രാത്രികാലങ്ങളില്‍ പൊലീസിനെ കബളിപ്പിച്ച് ആളെ കടത്തിയ ആംബുലന്‍സ് പാറശ്ശാല പൊലീസ് പിടികൂടി. തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേക്കും കേരളത്തില്‍ നിന്നും തമിഴ്‌നാട്ടിലേക്കും ആളെ കടത്തിയ വിഎസ്ഡിപിയുടെ സ്റ്റിക്കര്‍ പതിച്ച ആംബുലന്‍സാണ് പിടികൂടിയത്. ആംബുലന്‍സ് ഡ്രൈവര്‍ പാറശ്ശാല പരശുവക്കല്‍ സ്വദേശി ബിജീഷിനെതിരെ പാറശ്ശാല പൊലീസ് കേസെടുത്തു. തമിഴ്‌നാട്ടില്‍ നിന്നുള്ള ചരക്ക് ലോറികളുള്‍പ്പെടെയുള്ള വാഹനങ്ങള്‍ കര്‍ശന പരിശോധനകള്‍ക്കു ശേഷമാണ് കടത്തിവിടുന്നത്. പ്രധാന വഴികളല്ലാതെ മറ്റ് ചില വഴികളില്‍ കൂടി പൊലീസിനെ വെട്ടിച്ച് വാഹനങ്ങള്‍ പോകുന്നത് തടയാനാണ് പരിശോധന കര്‍ശനമാക്കിയത്.
Read Moreതലയ്ക്കിട്ട് അടിക്കാനാണ് അവര്‍ നോക്കിയത് ! ഞാന്‍ മാറിയതു കൊണ്ട് ഷോള്‍ഡറിലാണ് അടി കൊണ്ടത് ! സാമൂഹിക അകലം പാലിക്കാന്‍ പറഞ്ഞ നടന്‍ റിയാസ് ഖാനെ മര്‍ദ്ദിച്ചവര്‍ പിടിയില്‍…
സാമൂഹിക അകലം പാലിക്കാന്‍ ആവശ്യപ്പെട്ടതിന്റെ പേരില്‍ നടന്‍ റിയാസ് ഖാന് മര്‍ദ്ദനമേറ്റ സംഭവത്തില്‍ അഞ്ച് പേര്‍ അറസ്റ്റില്‍. ചെന്നൈയിലെ വീടിനു മുമ്പിലൂടെ കൂട്ടംചേര്‍ന്ന് പോയവരെ ബോധവത്കരിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് നടന് മര്‍ദനമേറ്റത്. വീടിനുമുന്നില്‍വച്ച് പന്ത്രണ്ടംഗസംഘമാണ് റിയാസിനെ ആക്രമിച്ചത്. മൂന്ന് പേരെ ആളന്തൂര്‍ പൊലീസ് നേരത്തേ തന്നെ അറസ്റ്റ് ചെയ്തിരുന്നു. കൂട്ടംകൂടി പുറത്തിറങ്ങിയവരെ താന്‍ പിന്‍ തിരിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു എന്നായിരുന്നു റിയാസ് ഖാന്‍ പറഞ്ഞത്. സാമൂഹിക അകലം പാലിക്കണമെന്നും നിരോധനാജ്ഞ ഉള്ളതിനാല്‍ കൂട്ടം കൂടി പോകുന്നത് ശരിയല്ലെന്നും പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു മര്‍ദ്ദനമെന്ന് റിയാസ് ഖാന്‍ പറഞ്ഞു. ”ഞാന്‍ അവരെ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍, ഞാന്‍ പറയുന്നതൊന്നും അവര്‍ മനസിലാക്കിയില്ല. എന്നോട് തര്‍ക്കിക്കാന്‍ മാത്രമായി അവര്‍ സംസാരിക്കുകയായിരുന്നു. പിന്നീട് എന്റെ മുന്നിലേക്ക് അവര്‍ നടന്നുവന്നു. മുന്നിലേക്ക് വരരുതെന്ന് അവരോട് ഞാന്‍ പറഞ്ഞു. അവര്‍ മുന്നിലേക്ക് വരുന്നതുകണ്ട് ഞാന്‍…
Read Moreനന്ദി ലോക്ക് ഡൗണ്‍ നന്ദി ! ലോക്ക് ഡൗണ്‍ ദിനങ്ങള്‍ക്ക് നന്ദി പറഞ്ഞ് കാജല്‍ അഗര്‍വാള്‍; നടി ഇങ്ങനെ പറയാനൊരു കാരണമുണ്ട്…
രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതു മുതല്‍ നിയമമനുസരിക്കുന്ന എല്ലാവരും വീടിനുള്ളില്‍ തന്നെ അടച്ചിരിക്കുകയാണ്. സമയം പോകാന്‍ പലരും പുതുവഴികളും തേടുന്നുണ്ട്. സിനിമാ താരങ്ങളുടെ നേരംപോക്കുകളുടെ വീഡിയോകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഇതിനിടയില്‍ നടി കാജല്‍ അഗര്‍വാള്‍ തന്റെ ലോക്ക് ഡൗണ്‍ വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ്. അതോടൊപ്പം ലോക്ക് ഡൗണ്‍ ദിനങ്ങള്‍ നന്ദി പറയുകയും താരം ചെയ്യുന്നുണ്ട്. താന്‍ ഈ സമയംകൊണ്ട് ഒരു അടിപൊളി ഷെഫായി മാറിയെന്നാണ് താരം പറഞ്ഞിരിക്കുന്നത്. കഴിഞ്ഞ ദിവസം കാരറ്റ് കേക്ക് ചുട്ടെടുക്കാന്‍ പഠിച്ച കാര്യം സോഷ്യല്‍ മീഡിയയില്‍ പങ്കു വച്ചിരുന്നു. ഇപ്പോള്‍ പഞ്ചാബി ഖസ്ത സമോസ ഉണ്ടാക്കിയത്രേ. അമ്മയുടെ സഹായത്തോടെയാണ് താരം സമോസ ഉണ്ടാക്കിയത്. ട്വിറ്ററിലൂടെ കാജല്‍ ചിത്രങ്ങള്‍ ഷെയര്‍ ചെയ്തു. തന്റെ ‘മാസ്റ്റര്‍ ഷെഫ് മമ്മിയില്‍’ നിന്ന് പാചകക്കുറിപ്പ് ലഭിച്ചതായി കാജല്‍ കുറിപ്പില്‍ പറയുന്നു. എന്റെ ആദ്യ പ്രയത്നം എന്ന കുറിപ്പോടെയാണ്…
Read Moreരാജ്യത്ത് ലോക്ക് ഡൗണ്‍ രണ്ടാഴ്ചത്തേക്കു കൂടി നീട്ടും ! പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ സമവായം…
ഡല്‍ഹി: കോവിഡ് വ്യാപനം തടയാന്‍ രാജ്യത്ത് ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടാന്‍ ധാരണ. പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗത്തിലാണ് സമവായം ആയത്. ചില മേഖലകളില്‍ ഇളവ് നല്‍കാനുള്ള തീരുമാനവും ഉണ്ടെന്നാണ് പുറത്ത് വരുന്ന വിവരം. ഇത് സംബന്ധിച്ച വിശദമായ പുതിയ ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ പുറത്തിറക്കുമെന്നാണ് വിവരം. വിവിധ സംസ്ഥാനങ്ങളിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തിയിരുന്നു. കോവിഡ് വ്യാപനം തടയാന്‍ ലോക്ക് ഡൗണ്‍ കാര്യക്ഷമമായിരുന്നുവെന്ന വിലയിരുത്തലാണ് യോഗത്തില്‍ ഉണ്ടായത്. സംസ്ഥാനങ്ങള്‍ക്ക് സ്ഥിതി തീരുമാനിക്കാന്‍ സ്വാതന്ത്ര്യം നല്‍കുന്നതിന് പകരം പൊതു സ്ഥിതി കണക്കിലെടുത്ത് രാജ്യത്താകെ ലോക്ക് ഡൗണ്‍ തുടരുന്നതാകും ഉചിതമെന്ന അഭിപ്രായത്തിനായിരുന്നു യോഗത്തില്‍ മുന്‍തൂക്കം എന്നാണ് വിവരം. ഒറ്റയടിക്ക് ലോക്ക് ഡൗണ്‍ പിന്‍വലിക്കുന്നതിനെ കേരള മുഖ്യമന്ത്രി പിണറായി വിജയനും പിന്തുണച്ചില്ലെന്നാണ് സൂചന. ഘട്ടം ഘട്ടമായി ഇളവ് എന്ന അഭിപ്രായം സംസ്ഥാന സര്‍ക്കാര്‍…
Read More14ന് ലോക്ക് ഡൗണ്‍ പിന്‍വലിക്കുമെന്നു കൊതിക്കുന്നവര്‍ ശ്രദ്ധിക്കുക ! ഇനി വരാന്‍ പോകുന്നത് ഒരു പക്ഷെ അപ്രഖ്യാപിത അടിയന്തരവസ്ഥയായിരിക്കും; മിക്കവാറും ആഴ്ചകളോളം വീട്ടിലിരിക്കേണ്ടി വരും…
മൂന്നാഴ്ചത്തെ ലോക്ക്ഡൗണ്‍ തീരാന്‍ തീരാന്‍ ഇനി നാലഞ്ചു ദിവസം മാത്രം ശേഷിക്കുമ്പോള്‍ പലരുടെയും വിചാരം ഏപ്രില്‍ 14നു ശേഷം പഴയതു പോലെ ഇറങ്ങി നടക്കാമെന്നാണ്. എന്നാല്‍ പ്രധാനമന്ത്രിയുടെ കഴിഞ്ഞ ദിവസത്തെ വാക്കുകള്‍ ധ്വനിപ്പിക്കുന്നത് ലോക്ക് ഡൗണ്‍ നീട്ടുമെന്നു തന്നെയാണ്. വിവിധ സംസ്ഥാന മുഖ്യമന്ത്രിമാരുമായുംജില്ലാ മജിസ്‌ട്രേറ്റുമാരുമായും നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍, ലോക്ക്ഡൗണ്‍ ഒറ്റയടിക്ക് എടുത്തുമാറ്റുന്നതിനോട് അവരെല്ലാവരും എതിര്‍പ്പ് പ്രകടിപ്പിച്ചു എന്നാണ് പ്രധാനമന്ത്രി സൂചിപ്പിച്ചത്. ലോക്ക്ഡൗണ്‍ നീക്കുന്നത് സാമൂഹ്യ അകലം പാലിക്കല്‍ തുടങ്ങിയ നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പിലാക്കാന്‍ ലോക്ക്ഡൗണ്‍ ആവശ്യമാണെന്നാണ് കോണ്‍ഫറന്‍സില്‍ ഉയര്‍ന്നുവന്ന പൊതുവികാരം. ഇത്തരം നിയന്ത്രണങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ കൂടുതല്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ ആവശ്യമായി വന്നേക്കുമെന്നാണ് മോദി നല്‍കുന്ന സൂചന. ഒരു പക്ഷെ ഒരു ദേശീയ അടിയന്തരാവസ്ഥയായിരിക്കും വരാന്‍ പോകുന്നത്. എന്നാല്‍ രോഗത്തെ വരുതിയിലാക്കിയ കേരളത്തിന് പ്രത്യേക ഇളവുകള്‍ കിട്ടുമെന്ന പ്രതീക്ഷയും നിലനില്‍ക്കുന്നുണ്ട്. എന്നിരുന്നാലും സംസ്ഥാന അതിര്‍ത്തികള്‍ അടയ്ക്കാനുള്ള…
Read Moreരാജ്യത്ത് ലോക്ക് ഡൗണ്‍ 14ന് പിന്‍വലിച്ചേക്കില്ല ! ലോക്ക്ഡൗണ്‍ നീട്ടുന്നത് പരിഗണയിലെന്ന് കേന്ദ്ര സര്‍ക്കാര്‍; പുതിയ വിവരങ്ങള്‍ ഇങ്ങനെ…
കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ നീട്ടാന്‍ സാധ്യതയെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍. ഒട്ടേറെ സംസ്ഥാനങ്ങളും വിദഗ്ധരും ലോക്ഡൗണ്‍ നീട്ടണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാര്‍ പുനര്‍വിചിന്തനത്തിനൊരുങ്ങുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയാണ് വിവരം പുറത്തുവിട്ടത്. ലോക്ക് ഡൗണ്‍ നീട്ടില്ലെന്നായിരുന്നു മുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത്. വൈറസിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി മാര്‍ച്ച് 23ന് അര്‍ധരാത്രി മുതലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത് 21 ദിവസത്തെ സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. ഇത് ഏപ്രില്‍ 14 അര്‍ധരാത്രി അവസാനിക്കും. അതേസമയം, തെലങ്കാന, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് തുടങ്ങി നിരവധി സംസ്ഥാനങ്ങള്‍ ലോക്ഡൗണ്‍ നീട്ടണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നീട്ടുന്നതിനോട് രാജസ്ഥാന്‍ എതിര്‍പ്പ് പ്രകടിപ്പിക്കുകയും ചെയ്തു. ഘട്ടംഘട്ടമായി പിന്‍വലിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. കൊറോണ വൈറസ് ബാധിച്ച് രാജ്യത്ത് ഇതിനോടകം 137 ആളുകള്‍ മരിച്ചു. നാലായിരത്തിലേറെ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിലാണ്…
Read More