സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ ഒറ്റയടിക്ക് പിന്‍വലിക്കില്ല ! തമിഴ്‌നാട്ടില്‍ നിന്നും പാലക്കാട്ടോട്ടുള്ള എല്ലാ വഴികളും അടച്ചു; കേരളം സ്വീകരിക്കുന്ന മുന്‍കരുതലുകള്‍ ഇങ്ങനെ…

രാജ്യത്ത് ലോക്ക് ഡൗണ്‍ നീട്ടില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞുവെങ്കിലും സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ ഒറ്റയടിക്ക് പിന്‍വലിക്കില്ലെന്ന് ഏതാണ്ടുറപ്പായി. ലോക്ക് ഡൗണ്‍ പിന്‍വലിക്കല്‍ ഘട്ടംഘട്ടമായി മതിയെന്ന് വിദഗ്ധസമിതി റിപ്പോര്‍ട്ട് നാളത്തെ മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യും. കോവിഡ് പടരുന്ന സാഹചര്യം കണക്കിലെടുത്ത് തമിഴ്‌നാട്ടില്‍ നിന്നു പാലക്കാട് ജില്ലയിലേക്കുള്ള എല്ലാവഴികളും അടച്ച് പരിശോധന കര്‍ശനമാക്കി. ആരാധാനലയങ്ങള്‍ , വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ , ആളുകള്‍ കൂടുന്ന പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളിലെ നിയന്ത്രണങ്ങള്‍ തുടരണമെന്നാണ് വിദഗ്ധ സമിതി റിപ്പോര്‍ട്ടില്‍ പറയുന്നത്. സമിതി ശുപാര്‍ശകള്‍ നാളെ ചേരുന്ന മന്ത്രിസഭായോഗം വിശദമായി പരിശോധിച്ചശേഷമാകും കേന്ദ്രത്തിനു റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോകോണ്‍ഫെറന്‍സില്‍ ലോക്ക് ഡൗണിനുശേഷമുള്ള നിലപാട് അറിയിക്കാന്‍ സംസ്ഥാനങ്ങളോടു ആവശ്യപ്പെട്ടിരുന്നു. അതേസമയം കോയമ്പത്തൂര്‍,പൊള്ളാച്ചി, ആനമല പ്രദേശങ്ങളില്‍ കോവിഡ് പടരുന്ന സാഹചര്യത്തില്‍ തമിഴ്‌നാട്ടില്‍ നിന്നു സംസ്ഥാനത്തേക്കുള്ള എല്ലാവഴികളും അടച്ച് പരിശോധന കര്‍ശനമാക്കി. കാല്‍നട യാത്രക്കാരെയുള്‍പ്പെടെ പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. കോഴിക്കോട്…

Read More

ലോക്ക്ഡൗണില്‍ തടഞ്ഞ പോലീസുകാരനെയും ജീപ്പിനെയും ഇടിച്ചു തെറിപ്പിച്ച് അംബാസിഡര്‍ കാര്‍; വീഡിയോ കാണാം…

കോവിഡ് 19ന്റെ രൂക്ഷതയെത്തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക് ഡൗണിനെ നിസ്സാരമായി കാണുന്ന നിരവധി ആളുകള്‍ സമൂഹത്തിലുണ്ട്. ലോക്ക് ഡൗണ്‍ നിയമങ്ങള്‍ ലംഘിക്കുന്ന നിരവധി വാഹനങ്ങളെയും ആളുകളെയുമാണ് പോലീസ് ദിനംപ്രതി കസ്റ്റഡിയിലെടുക്കുന്നത്. ഇപ്പോഴിതാ വാഹനം കസ്റ്റഡിയില്‍ എടുക്കാന്‍ ശ്രമിച്ച പോലീസിനെ ഇടിച്ചുതെറിപ്പിച്ച വീഡിയോ തമിഴ്‌നാട്ടില്‍ നിന്ന് പുറത്ത് വന്നിരിക്കുകയാണ്. തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയില്‍ നിന്ന് പുറത്തുവന്ന വീഡിയോയില്‍ പോലീസിനെ അപായപ്പെടുത്താനാണ് ശ്രമിക്കുന്നത്. പോലീസ് ജീപ്പ് കുറുകെയിട്ട് അംബാസിഡര്‍ കാര്‍ തടയാന്‍ ശ്രമിച്ചെങ്കിലും കൈകാണിച്ച പോലീസുകാരനേയും ജീപ്പിനേയും ഇടിച്ചു തെറിപ്പിച്ച് കാര്‍ പോകുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ പോലീസുകാരന് പരിക്കേല്‍ക്കുകയും ജീപ്പിന് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. അംബാസിഡര്‍ കാറിലെത്തിയവര്‍ മനഃപൂര്‍വ്വം ഇടിപ്പിക്കുകയായിരുന്നു എന്ന് വീഡിയോ കാണുന്ന ഏവര്‍ക്കും ഒറ്റ നോട്ടത്തില്‍ തന്നെ മനസ്സിലാവും.

Read More

ലോക്ക് ഡൗണ്‍ കാലത്തെ പ്രണയം ! കോണ്ടം വില്‍പ്പനയില്‍ വന്‍ വര്‍ധനവ്; ഒട്ടുമിക്ക ആളുകള്‍ക്കും വേണ്ടത് വലിയ പാക്കറ്റുകള്‍…

ലോക്ക് ഡൗണ്‍ കാലത്ത് രാജ്യത്ത് കോണ്ടം വില്‍പ്പന കുതിച്ചുയരുന്നതായി റിപ്പോര്‍ട്ട്. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനു ശേഷം കോണ്ടം വില്‍പനയില്‍ 50 ശതമാനം വര്‍ധനവ് ഉണ്ടായെന്നാണ് വ്യാപാരികള്‍ പറയുന്നത്. ലോക്ക് ഡൗണിന്റെ ഭാഗമായി ആളുകള്‍ വീട്ടില്‍ ഇരിക്കാന്‍ തുടങ്ങിയതിന് പിന്നാലെയാണ് കോണ്ടം വില്‍പ്പനയില്‍ വര്‍ധനവ് ഉണ്ടായത്. സാധാരണ മൂന്ന് ഉറകള്‍ വീതമുള്ള ചെറിയ പാക്കറ്റുകള്‍ക്കായിരുന്നു ആവശ്യക്കാര്‍ കൂടുതല്‍. എന്നാല്‍ ഇപ്പോള്‍ ആ ട്രെന്‍ഡ് മാറി വലിയ പാക്കറ്റുകള്‍ക്കാണ് ആവശ്യക്കാര്‍ ഏറെയും. 10 മുതല്‍ 20 എണ്ണം ഉറകള്‍ വീതമുള്ള വലിയ പാക്കറ്റുകളുടെ വില്‍പ്പനയാണ് വര്‍ധിച്ചിരിക്കുന്നതെന്നും വ്യാപാരികള്‍ പറയുന്നു. കോണ്ടം വില്പനയില്‍ വര്‍ധനവുണ്ടായതോടെ കൂടുതല്‍ സംഭരണത്തിനുള്ള ശ്രമത്തിലാണ് വ്യാപാരികള്‍.

Read More

ലോക്ക് ഡൗണ്‍ കാലത്ത് പിറന്ന ഇരട്ടക്കുട്ടികള്‍ക്ക് ഇടാന്‍ ഇതിലും നല്ല പേരുകള്‍ വേറെയില്ല…! പേരുകള്‍ നിങ്ങള്‍ പ്രതീക്ഷിക്കുന്നതു തന്നെ…

ലോക്ക് ഡൗണ്‍ കാലത്ത് ജനിച്ച പേരുകള്‍ക്ക് ഇരട്ടക്കുട്ടികള്‍ക്ക് ഇടാന്‍ ഇതിലും നല്ല പേരുകള്‍ വേറെയില്ല. കൊറോണയെന്നും കോവിഡെന്നുമാണ് കുട്ടികള്‍ക്ക് പേരിട്ടിരിക്കുന്നത്. ഛത്തീസ്ഗഢിലാണ് ഈ ഇരട്ടകളുടെ ജനനം. ഛത്തീസ്ഗഢ് തലസ്ഥാനമായ റായ്പുര്‍ സ്വദേശികളാണ് തങ്ങള്‍ക്ക് ജനിച്ച മകള്‍ക്കും മകനും ലോകം ഇന്ന് ഭയത്തോടെ കാണുന്ന രണ്ട് പേരുകള്‍ നല്‍കിയത്. ലോകം ഈ പേരുകളെ ഭയത്തോടെ കാണുമെങ്കിലും കഠിനമായ കാലത്തെ നേരിട്ട് വിജയിച്ചതിനെ ഈ പേരുകള്‍ എന്നും ഓര്‍മ്മപ്പെടുത്തുമെന്ന് മാതാപിതാക്കള്‍ പറയുന്നു. കൊവിഡ് ആണ്‍കുട്ടിയും കൊറോണ പെണ്‍കുട്ടിയുമാണ്. മാര്‍ച്ച് 26നും 27നും മധ്യേ അര്‍ധരാത്രിയില്‍ റായ്പുരിലെ ബി.ആര്‍ അംബേദ്കര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ വെച്ചാണ് ഇരട്ടകള്‍ ജനിച്ചത്. പ്രസവം ഏറെ സങ്കീര്‍ണതകള്‍ നിറഞ്ഞതായിരുന്നുവെന്നും അതിനാല്‍ ആ ദിവസം എന്നും ഓര്‍ക്കപ്പെടമെന്ന് തനിക്കും ഭര്‍ത്താവിനും നിര്‍ബന്ധമായിരുന്നുവെന്നും കുട്ടികളുടെ അമ്മ പ്രീതി വര്‍മ്മ പറയുന്നു. ലോക്ക് ഡൗണായതിനാല്‍ പ്രീതിയുടെ ബന്ധുക്കള്‍ക്കൊന്നും ഇതുവരെ ആശുപത്രിയിലെത്താന്‍ സാധിച്ചിട്ടില്ല.…

Read More

ലോക്ക് ഡൗണ്‍ വന്നതോടെ ഡേറ്റിംഗ് സൈറ്റുകള്‍ക്ക് ചാകരക്കാലം ! കിടിലന്‍ ഫീച്ചറുകളുമായി ഡേറ്റിംഗ് ആപ്പുകള്‍; വര്‍ക്ക് അറ്റ് ഹോം വേറെ തലങ്ങളില്‍ എത്തുമ്പോള്‍…

പുറംലോകത്ത് ഒരു പൂമ്പാറ്റയെപ്പോലെ പാറി നടന്നിരുന്നവരെയെല്ലാം ലോക്ക് ഡൗണ്‍ വീടിനകത്ത് തളച്ചിരിക്കുകയാണ്. ഒട്ടുമിക്ക കമ്പനികളും തങ്ങളുടെ തൊഴിലാളികള്‍ക്ക് വര്‍ക്ക് അറ്റ് ഹോമും അനുവദിച്ചിട്ടുണ്ട്. അതായത് ഭാര്യയും ഭര്‍ത്താവുമെല്ലാം വീട്ടിനുള്ളില്‍ തന്നെ മുഴുവന്‍ സമയം ഒരുമിച്ച് ചിലവിടേണ്ടി വരുന്ന സാഹചര്യമാണുള്ളത്. ഇങ്ങനെ സ്ഥിരം പങ്കാളിയുടെ മാത്രം മുഖം കണ്ടു മടുത്ത പലരും ഡേറ്റിംഗ് സൈറ്റുകളിലും ആപ്പുകളിലുമാണ് അഭയം പ്രാപിക്കുന്നത്. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഒരു പ്രമുഖ ഡേറ്റിംഗ് ആപ്പില്‍ സബ്‌സ്‌ക്രിപ്ഷന്‍ 70 ശതമാനം കൂടിയെന്ന വിവരമാണ് പുറത്തു വന്നിരിക്കുന്നത്. 2017ല്‍ പ്രവര്‍ത്തനം തുടങ്ങിയ ആപ്പില്‍ എട്ടുലക്ഷം ഇന്ത്യക്കാരും ഉപയോക്താക്കളായുണ്ട്. ഇറ്റലിയില്‍ ദിവസേന ശരാശരി മൂന്നുമണിക്കൂര്‍ വരെയാണ് ആളുകള്‍ ഡേറ്റിംഗ് ആപ്പുകളില്‍ സമയം ചെലവഴിക്കുന്നത്. ഷെയ്ക്ക് ടു എക്‌സിറ്റ് ഫംഗ്ഷനാണ് ഈ ആപ്പിന്റെ ഒരു പ്രധാന പ്രത്യേകത. അതായത് അപ്രതീക്ഷിതമായി പങ്കാളി മുറിയിലേക്ക് കടന്നു വന്നാല്‍ ഒറ്റ കുലുക്കിന് ആപ്പ്…

Read More

ലോക്ക്ഡൗണ്‍ നീട്ടില്ല, പക്ഷെ നിയന്ത്രണങ്ങള്‍ തുടരും ! കോവിഡിനെതിരേ നീണ്ട പോരാട്ടം വേണ്ടി വരുമെന്ന് പ്രധാനമന്ത്രി; ഇന്ത്യയില്‍ കോവിഡ് മരണം 50 കടന്നു…

ന്യൂഡല്‍ഹി: കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക്ഡൗണ്‍ നീട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്നാല്‍ നിയന്ത്രണങ്ങള്‍ തുടരുമെന്നും അദ്ദേഹം മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ പറഞ്ഞു. കോവിഡിനെതിരെ നീണ്ട പോരാട്ടം വേണ്ടിവരും. എല്ലാവരും ഒറ്റക്കെട്ടായി പോരാടണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. സാമൂഹിക അകലം പാലിക്കുകയാണ് നിര്‍ണായകമെന്നും അദ്ദേഹം പറഞ്ഞു. ഏപ്രില്‍ 14ന് ലോക്ക്ഡൗണ്‍ അവസാനിക്കും. എന്നാല്‍ ലോക്ക്ഡൗണിനുശേഷവും കൊറോണ വ്യാപനം തടയുന്നതിനുള്ള സുരക്ഷാസന്നാഹങ്ങള്‍ എല്ലാവരും തുടരണം. ഉത്തരവാദിത്വത്തോടെ എല്ലാവരും പെരുമാറണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് എന്നിവരും പങ്കെടുത്തു. കൊറോണ വ്യാപിച്ച പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചത്. വീഡിയോ കോണ്‍ഫറന്‍സ് മുഖേനയായിരുന്നു യോഗം.

Read More

പ്രസവിച്ചു കിടക്കുന്ന ഭാര്യയ്ക്ക് പണം കൊടുക്കാന്‍ പോവുകയാ സാറേ…പോലീസ് ഫൈനടിച്ചപ്പോള്‍ അഞ്ചിന്റെ പൈസ കയ്യിലില്ല; ലോക്ക് ഡൗണില്‍ പുറത്തിറങ്ങിയ യുവാവിന് പോലീസ് നല്‍കിയത് ഉഗ്രന്‍ പണി…

രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടും അതിന്റെ ഗൗരവം മനസ്സിലാക്കാതെ ചുമ്മാ പുറത്തിറങ്ങുന്നവരുടെ എണ്ണം കൂടുകയാണ്. കഴിഞ്ഞ കുറച്ചുദിവസങ്ങള്‍കൊണ്ട് തന്നെ സംസ്ഥാനത്ത് ആയിരക്കണക്കിന് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ലോക്ക്ഡൗണില്‍ വാഹനം തടഞ്ഞപ്പോള്‍ പ്രസവിച്ച് കിടക്കുന്ന ഭാര്യയെ കാണാന്‍ പോകുന്നു, ചിലവിനുള്ള പണം നല്‍കണം എന്ന് കള്ളം പറഞ്ഞ യുവാവിന് ഒടുവില്‍ പണികിട്ടി. തിരുവനന്തപുരത്തായിരുന്നു സംഭവം. ഹെല്‍മറ്റ് ധരിക്കാതെയാണ് വാഹനവുമായി ഇയാള്‍ എത്തിയത്. യാത്ര തുടരാം എന്നാല്‍ ഹെല്‍മറ്റില്ലാത്തതിന് പിഴയടക്കാന്‍ പറഞ്ഞപ്പോഴാണ് താന്‍ പെട്ടു എന്ന് യുവാവിന് മനസ്സിലായത്. ഉടനെ കരച്ചിലായി , പിഴയടയ്ക്കാന്‍ കൈയ്യില്‍ പണമില്ല…ആകെയുള്ളത് 30 രൂപ. ഒടുവില്‍ സുഹൃത്തിന്റെ കൈയില്‍ നിന്ന് പണംകടം വാങ്ങി പിഴയൊടുക്കി മടങ്ങേണ്ടി വന്നു. ഇങ്ങനെ നിരവധി ആളുകളാണ് കഴിഞ്ഞ ഏതാനും ദിവസമായി പുറത്തിറങ്ങി കറങ്ങുന്നത്. കേരളത്തില്‍ അനുദിനം കോവിഡ് ബാധിതരുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തില്‍ ആളുകളുടെ ഇത്തരം മനോഭാവം…

Read More

ഒരു ലോക്ക് ഡൗണ്‍ യാത്ര ! മുംബൈയില്‍ നിന്ന് അച്ഛനും 12കാരനായ മകനും കോട്ടയത്ത് എത്തിയത് നാലു ദിവസം നീണ്ട സാഹസിക യാത്രയ്‌ക്കൊടുവില്‍; ഇപ്പോള്‍ ഇരുവരും ഐസൊലേഷനില്‍…

രാജ്യത്ത് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യപിക്കുന്നുവെന്ന് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വന്നതിനു തൊട്ടുപിന്നാലെ എങ്ങനെയും വീടെത്താനുള്ള നെട്ടോട്ടത്തിലായിരുന്നു അന്യദേശങ്ങളില്‍ ജോലിയ്ക്കും മറ്റുമായി പോയിരുന്ന ആളുകളെല്ലാം. കോട്ടയം സ്വദേശിയായ അച്ഛന്‍ 12കാരനായ മകനെയും കൊണ്ട് രായ്ക്കുരാമാനം മുംബൈയില്‍ നിന്ന് കേരളത്തിലേക്ക് പാലായനം ചെയ്യാന്‍ കാരണവും മറ്റൊന്നല്ലായിരുന്നു. ഒരു വാഹനവും നിരത്തിലിറങ്ങാത്ത ലോക്ക് ഡൗണ്‍ കാലത്തു തന്നെ മകനുമായി യാത്ര തുടര്‍ന്ന ഈ അച്ഛന്റെ മനസ്സില്‍ മുണ്ടക്കയത്തെ സ്വന്തം വീടുമാത്രമായിരുന്നു. നാലു ദിവസത്തെ പ്രതിസന്ധികള്‍ നിറഞ്ഞ യാത്രയ്ക്കൊടുവില്‍ മുണ്ടക്കയം സ്വദേശി കെ.ജെ. ജോസഫും മകനും കോട്ടയത്ത് എത്തി. കോട്ടയം ജനറല്‍ ആശുപത്രിയിലെ ഐസലേഷന്‍ വാര്‍ഡില്‍ കഴിയുകയാണ് ഇരുവരും. പൊതുഗതാഗതം പൂര്‍ണമായി നിലച്ച സാഹചര്യത്തില്‍ പല വാഹനങ്ങളിലായാണ് 1500 കിലോമീറ്റര്‍ താണ്ടിയത്. 25ന് ഉച്ചയ്ക്ക് ഒന്നിനു പുണെയില്‍നിന്നു തിരിച്ചു. ട്രെയിനിലായിരുന്നെങ്കില്‍ 30 മണിക്കൂര്‍ മാത്രം ദൈര്‍ഘ്യമുള്ള യാത്ര മുഴുമിക്കാന്‍ നാല് ദിവസമാണ് ഇവര്‍ക്ക്…

Read More

ശക്തിമാന്‍ പുനഃസംപ്രേഷണം ചെയ്യണമെന്ന ശക്തമായ ആവശ്യവുമായി സോഷ്യല്‍ മീഡിയ; തങ്ങളുടെ കുട്ടിക്കാല ഹീറോയെ സ്വന്തം മക്കളും കാണട്ടെയെന്ന് മാതാപിതാക്കള്‍

കോവിഡ് 19 ബാധ അതിരൂക്ഷമായതിനെത്തുടര്‍ന്ന് രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതോടെ ജനങ്ങളെല്ലാം പുറത്തിറങ്ങാന്‍ കഴിയാതെ വീട്ടില്‍ തന്നെ കഴിയുകയാണ്. ഈ സാഹചര്യത്തിലാണ് ജനങ്ങളുടെ ബോറടി മാറ്റുന്നതിനായി ദൂരദര്‍ശനില്‍ മുമ്പ് സംപ്രേഷണം ചെയ്തിരുന്ന രാമായണവും മഹാഭാരതവും പുനഃസംപ്രേഷണം ചെയ്യാന്‍ തീരുമാനിച്ചത്. കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കറാണ് ഈ കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. എന്നാല്‍ ഇപ്പോള്‍ മറ്റൊരു ആവശ്യം കൂടി സോഷ്യല്‍ മീഡിയയില്‍ കത്തിപ്പടരുകയാണ്. തൊണ്ണൂറുകളിലെ കുട്ടികളുടെ സൂപ്പര്‍ഹീറോയായ ശക്തിമാനും പുനഃസംപ്രേക്ഷണം ചെയ്യണമെന്നാണ് ആവശ്യം. ഇക്കാലത്തെ കുട്ടികളും കാണട്ടെ ഞങ്ങളുടെ കുട്ടിക്കാല ഹീറോയെ, ശക്തമാനെ ഞങ്ങള്‍ മിസ്സ് ചെയ്യുന്നു എന്നൊക്കെയാണ് ആളുകള്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്. #’Shaktiman’ എന്ന ഹാഷ്ടാഗില്‍ നിരവധി പേരാണ് സീരിയല്‍ പുന:സംപ്രേഷണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ട്വീറ്റ് ചെയ്തുകൊണ്ടിരിക്കുന്നത്. ഇതിനു പുറമെ ദൂരദര്‍ശനില്‍ പണ്ട് സംപ്രേക്ഷണം ചെയ്തിരുന്ന ജൂനിയര്‍ ജി, ജയ് ഹനുമാന്‍ ഉള്‍പ്പെടെയുള്ള മറ്റു പല…

Read More

അത്യാവശ്യമായി ഒരു ‘മൊട്ടുസൂചി’ വാങ്ങാന്‍ ഇറങ്ങിയതാ സാറേ ! അഞ്ചു കിലോമീറ്റര്‍ വണ്ടിയോടിച്ച് മൊട്ടുസൂചി വാങ്ങാന്‍ ഇറങ്ങിയ ആളെ പോലീസ് പൊക്കി…

ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടും നിസ്സാര ആവശ്യങ്ങള്‍ പറഞ്ഞ് പുറത്ത് ഇറങ്ങുന്ന ആളുകളുടെ എണ്ണം അനുദിനം ഉയരുകയാണ്. പിടിയിലായ യാത്രക്കാരന്‍ പറഞ്ഞത് കേട്ട് പോലീസുകാരു പോലും ഞെട്ടി. അഞ്ചു കിലോമീറ്റര്‍ ദൂരം വണ്ടി ഓടിച്ചാണ് ഇയാള്‍ ടൗണിലെത്തിയത്. പാറക്കോട് ഭാഗത്തു നിന്നും എത്തിയ ഇരുചക്രവാഹനം പോലീസ് കൈ കാണിച്ച് നിര്‍ത്തുകയായിരുന്നു. എന്തിനാണ് പുറത്തിറങ്ങിയതെന്ന് പോലീസ് ചോദിച്ചപ്പോള്‍ മൊട്ടുസൂചി വാങ്ങാന്‍ കടയിലെത്തിയതായിരുന്നു എന്നായിരുന്നു ഇയാളുടെ മറുപടി. ഇതോടെ വാഹനം ഉള്‍പ്പെടെ പോലീസ് പൊക്കുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ തിരികെ വീട്ടിലേക്ക് നടന്നാണ് മടങ്ങിയത്.

Read More